ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ദിഗ് വിജയ് സിംഗ് അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിന് 1,11,111 രൂപ സംഭാവന നൽകി. ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ട്രസ്റ്റിനാണ് അദ്ദേഹം പണം കൈമാറിയത്.
രാമക്ഷേത്ര നിർമ്മാണത്തിന് വിശ്വഹിന്ദു പരിഷത്ത് ശേഖരിച്ച ഫണ്ടുകളുടെ കൃത്യമായ വിവരം പരസ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചു സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി.