യുവന്റസിനെ ഇന്റർ മിലാൻ 2-0ത്തിന് തോൽപ്പിച്ചു
റോം : ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെ കീഴടക്കി മുൻ ചാമ്പ്യന്മാരായ ഇന്റർ മിലാൻ.ഇന്ററിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു പകുതികളിലുമായി ഓരോ ഗോൾ വീതമാണ് യുവന്റസ് വഴങ്ങിയത്. 12-ാം മിനിട്ടിൽ അർടുറോ വിദാലാണ് ആദ്യ ഗോൾ നേടിയത്. 52-ാം മിനിട്ടിൽ നിക്കോളോ ബാറെല്ല രണ്ടാം ഗോളും നേടി. റൊമേലു ലുക്കാക്കുവും ലൗതാരോ മാർട്ടിനെസും സുവർണാവസരങ്ങൾ പാഴാക്കിയില്ലായിരുന്നെങ്കിൽ ഇന്ററിന്റെ സ്കോർ ബോർഡ് ഉയർന്നേനെ.സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പടെയുണ്ടായിരുന്നെങ്കിലും ഒരുഗോൾ പോലും തിരിച്ചടിക്കാൻ യുവന്റസിന് കഴിഞ്ഞില്ല.
ഈ തോൽവിയോടെ സെരി എ കിരീടം നിലനിറുത്തുന്നത് യുവയ്ക്ക് ദുഷ്കരമായിട്ടുണ്ട്. 17കളികളിൽ നിന്ന് 33 പോയിന്റുമായി അഞ്ചാം സ്ഥാനത്താണിപ്പോൾ യുവന്റസ്.17കളികളിൽ നിന്ന് 40 പോയിന്റുള്ള എ.സി മിലാനാണ് രണ്ടാം സ്ഥാനത്ത്. ഇന്റർമിലാൻ 18 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുമായി രണ്ടാമതുണ്ട്.