ഇസ്താംബുൾ: തുർക്കിയിലെ കരിങ്കടൽ തീരത്ത് ചരക്കു കപ്പൽ മുങ്ങി മൂന്നു പേർ മരിച്ചു. ആറു പേരെ രക്ഷപ്പെടുത്തിയതായും തുർക്കി അധികൃതർ അറിയിച്ചു.
വടക്കൻ തുർക്കിയിലെ ബാർട്ടിൻ തുറമുഖത്തിന് സമീപമാണ് സംഭവം. ആർവി എന്ന യുക്രെയ്നിയൻ കപ്പലാണ് മുങ്ങിയതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. ജോർജിയയിൽനിന്ന് ബൾഗേറിയയിലേക്ക് പോകവെ കനത്ത മഴയും മഞ്ഞുവീഴ്ചയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായത്. 10 യുക്രെയ്ൻ സ്വദേശികളും രണ്ടു റഷ്യക്കാരുമടക്കം കപ്പലിൽ 12 ജോലിക്കാരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ പെട്ടവരിൽ 6 ജീവനക്കാരെ രക്ഷാപ്രവർത്തകർ രക്ഷിച്ചതായും രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായും നാവികസേന ഉദ്ധ്യോഗസ്ഥർ ട്വിറ്ററിലൂടെ അറിയിച്ചു.