തിരുവനന്തപുരം: 2019 മാർച്ച് 31 വരെ സംസ്ഥാനത്ത് പൂർത്തീകരിക്കാത്ത 270 പദ്ധതികളുണ്ടായിരുന്നെന്ന് സി.എ.ജി റിപ്പോർട്ട്. ഇതിൽ ഒരു വർഷം മുതൽ 27 വർഷം വരെ കാലതാമസമുള്ള പദ്ധതികളുണ്ടായിരുന്നു.
20 ജലസേചന പദ്ധതികൾ, 118 പൊതുമരാമത്ത് ഉൾപ്പെടെയുള്ള റോഡുകൾ, 40 പാലങ്ങൾ, 89 കെട്ടിടങ്ങൾ, തുറമുഖ എൻജിനീയറിംഗ് വകുപ്പിലെ മൂന്ന് പദ്ധതികൾ എന്നിവയാണ് അനിശ്ചിതമായി നീളുന്നത്. ഗുണഭോക്താക്കൾക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാത്തതുമുതൽ സമയം നീളുന്നത് ചെലവ് കൂടുന്നതിനും സഹായകമാകും.