തിരുവനന്തപുരം : അതിവേഗ തീവണ്ടിപ്പാത പദ്ധതിക്ക് 3,457 ഏക്കർ ഭൂമി പുനരധിവാസത്തിന് ഉൾപ്പെടെ ഏറ്റെടുക്കേണ്ടിവരുമെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. അതിൽ 2,885 ഏക്കർ സ്വകാര്യ ഭൂമിയാണ്. പൊതുമരാമത്ത് വകുപ്പിൽ ഉദ്യോഗസ്ഥരുടെ വീഴ്ചകൾ കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കും. ഈ സർക്കാരിന്റെ കാലത്ത് രണ്ട് ചീഫ് എൻജിനിയർമാർ ഉൾപ്പെടെ 148 പേരെ സസ്പെൻഡ് ചെയ്യുകയും 514 പേർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനും ക്രമക്കേടുകളില്ലാതാക്കുന്നതിനും സോഷ്യൽ ഓഡിറ്റ് സംവിധാനം നടപ്പാക്കിയതായും മന്ത്രി വ്യക്തമാക്കി.