തിരുവനന്തപുരം: എസ്.എസ്. എൽ.സിവരെയുള്ള വിദ്യാഭ്യാസ യോഗ്യത അടിസ്ഥാനമാക്കി വിവിധ തസ്തികകളിലെ നിയമനത്തിന് പി.എസ്.സി നടത്തുന് പൊതു പ്രാഥമിക പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 20, 25, മാർച്ച് 6, 13 തീയതികളിലായി നാലു ഘട്ടമായാണ് പരീക്ഷ നടത്തുന്നത്.ഏകദേശം 18 ലക്ഷം പേരാണ് പൊതു പ്രാഥമിക പരീക്ഷയിൽ പങ്കെടുക്കുക. ഓരോ തസ്തികയ്ക്കും വേണ്ടിയുള്ള പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് തസ്തിക അനുസരിച്ചുള്ള രണ്ടാംഘട്ട പരീക്ഷ നടത്തിയാണ് ലിസ്റ്റ് തയ്യാറാക്കുന്നത്. ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ്, വില്ലേജ് മാൻ ഉൾപ്പടെ 149 തസ്തികകളുടെ ആദ്യഘട്ട തിരഞ്ഞെടുപ്പിനാണ് പത്താംതലം പരീക്ഷ നടത്തുന്നത്. ഫെബ്രുവരി 10 മുതൽ അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും. സിലബസ് നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2020 ൽ വിജ്ഞാപനം ചെയ്ത പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതുപ്രാഥമിക പരീക്ഷയിൽ ഉൾപ്പെടും.