തിരുവനന്തപുരം : സംസ്ഥാനത്ത് 3346 പേർ കൂടി കൊവിഡ് ബാധിതരായി. 2965 പേർ സമ്പർക്കരോഗികളാണ്. 286 പേരുടെ ഉറവിടം വ്യക്തമല്ല. 53 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,093 സാമ്പിളുകളാണ് പരിശോധിച്ചത്. 10.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 17 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 3921 പേർ രോഗമുക്തരായി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,09,786 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.