ന്യൂഡൽഹി: ഇത്തവണത്തെ റിപബ്ലിക് ദിന പരേഡിൽ 'സ്വാമിയേ ശരണമയ്യപ്പ' എന്ന ദിവ്യമന്ത്രം മുഴങ്ങും. 861 ബ്രഹ്മോസ് റജിമെന്റ് കമാന്റാണ് സ്വാമിയേ ശരണമയ്യപ്പ കാഹളം മുഴക്കുക. റിപബ്ലിക് ദിനത്തിലെ ബ്രഹ്മോസിന്റെ സാന്നിദ്ധ്യം അയ്യപ്പ ഭക്തർക്കും മലയാളികൾക്കും ആവേശം നൽകുന്നതാണ്.
കഴിഞ്ഞ ജനുവരി 15ന് ആർമിദിനത്തിൽ ഡൽഹിയിൽ നടന്ന പരേഡിൽ ബ്രഹ്മോസ് അണിനിരക്കവേയാണ് അതിന്റെ യുദ്ധകാഹളം സ്വാമിയേ ശരണമയ്യപ്പ ആണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞത്. ദുർഗ മാതാ കീ ജയ്, ഭരത് മാതാ കീ ജയ് തുടങ്ങിയ യുദ്ധ കാഹളങ്ങൾക്കൊപ്പമാണ് ഇനി സ്വാമിയേ ശരണമയ്യപ്പ എന്ന ദിവ്യ മന്ത്രവും.