SignIn
Kerala Kaumudi Online
Tuesday, 02 March 2021 7.44 AM IST

'ആരെയും പേടിയില്ല, പ്രധാനമന്ത്രിക്കോ മറ്റുള്ളവർക്കോ എന്നെ തൊടാനാവില്ല... ആരാണ് നദ്ദ?'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

rahul

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പുതിയ നിയമങ്ങൾ കാർഷിക മേഖലയെ നശിപ്പിക്കാനാണ് ഉപകരിക്കുകയെന്നും അത് മനസിലാക്കിയതുകൊണ്ടാണ്താൻ കർഷകരുടെ സമരത്തെ പിന്തുണയ്ക്കുന്നതെന്നും രാഹുൽ പറഞ്ഞു.

പ്രതിഷേധിക്കുന്ന കർഷകരെ താൻ നൂറുശതമാനവും പിന്തുണയ്ക്കുന്നുവെന്നും അവർ നമുക്ക് വേണ്ടിയാണ് പോരാടുന്നതെന്നതിനാൽ അവരെ രാജ്യത്തെ ഓരോ വ്യക്തിയും പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ പ്രധാനമന്ത്രി മോദിയെയോ മറ്റുള്ള ആരെയുമോ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ തന്നെക്കുറിച്ച് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദ്യം ഉയർന്നപ്പോൾ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ആരാണ് ജെപി നദ്ദയെന്നും അദ്ദേഹത്തിന് താൻ എന്തിനാണ് മറുപടി നല്കുന്നതെന്നുമാണ് രാഹുൽ ചോദിച്ചത്.

അരുണാചല്‍പ്രദേശില്‍ ചൈന കടന്നുകയറി ഗ്രാമം നിര്‍മ്മിച്ച വാര്‍ത്ത ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി സര്‍ക്കാറിനെതിരെ രംഗത്തെത്തിയപ്പോഴാണ് ജെ.പി നദ്ദ പ്രതികരണവുമായി എത്തിയത്. അവധിക്കാലം കഴിഞ്ഞെത്തിയ രാഹുല്‍ ഗാന്ധിയോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ടെന്നായിരുന്നു നദ്ദയുടെ പരിഹാസത്തോടെയുള്ള പ്രസ്താവന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, RAHULGANDHI, INDIA, KERALA, CONGRESS, BJP, JP NADDA, MODI, PM MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.