തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവം ഫെബ്രുവരി 19ന് തുടങ്ങും. ഉത്സവത്തിന് പന്തൽ കെട്ടുന്നതിനു മുന്നോടിയായുള്ള കാൽനാട്ട് കർമ്മം നടന്നു. മേൽശാന്തി പി.ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലായിരുന്നു ചടങ്ങ്. ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 27ന് നടക്കും. അടുപ്പ് വെട്ട് രാവിലെ 10.50നും പൊങ്കാല നിവേദ്യം ഉച്ചയ്ക്ക് 3.40നുമാണ്. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശമനുസരിച്ചായിരിക്കും ഉത്സവം നടത്തുക. ഇതു സംബന്ധിച്ച സർക്കാർ നിർദേശത്തിന് കാത്തിരിക്കുകയാണ് ട്രസ്റ്റ്.