കടയ്ക്കാവൂർ: വെട്ടുകേസിലെ പ്രതികൾ മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. അഞ്ചുതെങ്ങ് സ്വദേശികളായ കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കിട്ടുണ്ണി എന്നു വിളിക്കുന്ന പവിൻ പ്രകാശ്(21), കറിച്ചട്ടിമൂല പുത്തൻ വീട്ടിൽ കൊച്ചുമോൻ എന്ന രാകേഷ് (20), മീരാൻ കടവ് കിടങ്ങിൽ വീട്ടിൽ പിക്കി എന്നു വിളിക്കുന്ന വിനോദ് (23), വയലിൽ വീട്ടിൽ സുബിൻ (21), കടയ്ക്കൽ ആറ്റുപുറം ഇണ്ടുവിള എസ്.എസ് വീട്ടിൽ മൃദുൾ (20), കടയ്ക്കാവൂർ സ്വദേശികളായ കൊച്ചുതിട്ട വയലിൽ വീട്ടിൽജോഷി(23), കൊച്ചുതിട്ട എം.ബി.നിവാസിൽ ശ്രീക്കുട്ടൻ എന്ന മിഥുൻ (20) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി അഞ്ചുതെങ്ങ് പോസ്റ്റ് ഓഫീസിനു സമീപമുള്ള വസ്ത്രവ്യാപാര ശാലയിലും മീരാൻകടവ് പാലത്തിന് സമീപവും കടയ്ക്കാവൂർ ചമ്പാവിലും നാടൻ ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആറോളം പേരെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണിവർ. തിരുവനന്തപുരം റൂറൽ എസ്.പി. ബി. അശോകന്റെ നിർദേശപ്രകാരം ആറ്റിങ്ങൽ ഡി.വൈ.എസ്.പി.എസ്.വൈ. സുരേഷിന്റെ നേതൃത്വത്തിൽ അഞ്ചുതെങ്ങ് ഇൻസ്പെക്ടർ എസ്.ചന്ദ്രദാസ്, കടയ്ക്കാവൂർ എസ്.ഐ.വിനോദ് വിക്രമാദിത്യൻ, അഞ്ചുതെങ്ങ് എസ്.ഐ.മാരായ കൃഷ്ണൻകുട്ടി, അയൂബ് ഖാൻ, എ.എസ്.ഐ.മാരായ സുനിൽ, മണികണ്ഠൻ, എസ്.സി.പി.ഒ.മാരായ ഉണ്ണിരാജ്, മനോജ്, പ്രേം കുമാർ,സി.പി.ഒ.മാരായ ഷിജു, കണ്ണൻ പിള്ള,ഡിവൈ.എസ്.പി.യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ.ഫിറോസ്ഖാൻ,എ, എസ്.ഐ മാരായ ദിലീപ്, ബിജുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം നടന്നുവരുന്നതായി അഞ്ചുതെങ്ങ് സി. ഐ പറഞ്ഞു.