തിരുവനന്തപുരം:പത്താം ക്ലാസ് വരെ യോഗ്യതയുള്ള പൊതു പ്രാഥമിക പരീക്ഷകൾക്കായി ജനുവരി 16 ന് പുതുക്കി പ്രസിദ്ധീകരിച്ച പരീക്ഷാ കലണ്ടറിലെ എല്ലാ തസ്തികകളും ഉൾപ്പെടുമെന്ന് പി.എസ്.സി അറിയിച്ചു.
അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ (പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്) (കാറ്റഗറി നമ്പർ 370/17) തസ്തികയുടെ അഭിമുഖം 27, 28, 29 എന്നീ തീയതികളിൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ .മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ. 9 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ :0471 2546446 .
കേരള പോർട്ട് വകുപ്പിലെ പോർട്ട് ഓഫീസർ എൻ.സി.എ.-എൽ.സി/എ.ഐ. (കാറ്റഗറി നമ്പർ 230/19) തസ്തികയുടെ അഭിമുഖം 28 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ . മൂന്ന് ദിവസം മുമ്പ് വരെ അറിയിപ്പ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ജി.ആർ 3 എ വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546281.
ശാരീരിക അളവെടുപ്പും സൈക്ലിംഗ് ടെസ്റ്റും
വിവിധ കമ്പനികൾ/ബോർഡ്/കോർപ്പറേഷനുകളിൽ സെക്യൂരിറ്റി ഗാർഡ്/സെക്യൂരിറ്റി ഗാർഡ് ഗ്രേഡ് 2/വാച്ചർ ഗ്രേഡ് 2 തസ്തികകളിലേക്കുള്ള പട്ടികജാതി (കാറ്റഗറി നമ്പർ 250/19), എൽ.സി.എ.ഐ.(കാറ്റഗറി നമ്പർ 252/19), എസ്.ഐ.യു.സി. നാടാർ (കാറ്റഗറി നമ്പർ 253/19), എസ്.സി.സി.സി. (കാറ്റഗറി നമ്പർ 254/19) എന്നീ എൻ.സി.എ. തിരഞ്ഞെടുപ്പുകളിലേക്കുള്ള ശാരീരിക അളവെടുപ്പ്, സൈക്ലിംഗ് ടെസ്റ്റ് എന്നിവയും, ട്രാക്കോ കേബിൾ കമ്പനി ലിമിറ്റഡിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 561/19), എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 564/19) എന്നീ തെരഞ്ഞെടുപ്പിനുള്ള സൈക്ലിംഗ് ടെസ്റ്റ് എന്നിവ 27 ന് രാവിലെ 7 മണി മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ . കൂടുതൽ വിവരങ്ങൾക്ക് ആസ്ഥാന ആഫീസിലെ സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ :0471 2546433.
സർട്ടിഫിക്കറ്റ് പരിശോധന
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 386/18) തസ്തികയുടെ സാധ്യതാ പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന 20, 21, 22 തീയതികളിൽ രാവിലെ 10.30 മുതൽ തിരുവനന്തപുരം ഒഴികെയുള്ള എല്ലാ പി.എസ്.സി. ജില്ലാ ഓഫീസുകളിലും, പി.എസ്.സി തിരുവനന്തപുരം ആസ്ഥാന ഓഫീസിലുമായി നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് (7-ാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 309/20, 310/20) തസ്തികകളുടെ സർട്ടിഫിക്കറ്റ് പരിശോധന 27 ന് രാവിലെ 10.30 ന് നടത്തും. അറിയിപ്പ് ലഭിക്കാത്തപക്ഷം ആസ്ഥാന ഓഫീസിലെ ജി.ആർ 2 ബി വിഭാഗവുമായി ബന്ധപ്പെടണം ഫോൺ : 0471 2546324.