തിരുവനന്തപുരം: സ്പ്രിൻക്ലർ കരാറുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് അന്വേഷണ റിപ്പോർട്ട്. മുൻ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ നേരിട്ടാണ് കരാർ കൈകാര്യം ചെയ്തിരുന്നതെന്നും, കരാറിൽ ഗുരുതര വീഴ്ചകൾ ഉണ്ടായെന്നും മാധവൻ നമ്പ്യാർ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു
മുഖ്യമന്ത്രിയുടെ അനുമതിയോ, ചീഫ് സെക്രട്ടറിയുടെ അറിവോ ഇല്ലാതെയാണ് കൊവിഡ് വിവര വിശകലനത്തിന് സ്പ്രിന്‍ക്ലറുമായി കരാറിലെത്തിയത്. ജനങ്ങളുടെ വിവരങ്ങളുടെ മേല്‍ സ്പ്രിന്‍ക്ലറിന് സമ്പൂര്‍ണ അവകാശം നല്കുന്ന സ്ഥിതിയുണ്ടായി.ആരോഗ്യവകുപ്പുമായോ നിയമവകുപ്പുമായോ ചർച്ച നടത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മഹാമാരിയുടെ മറവിൽ രോഗികളുടെ വിവരങ്ങൾ അമേരിക്കൻ ബന്ധമുള്ള പിആർ കമ്പനിക്ക് സർക്കാർ മറിച്ചു നൽകുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഡാറ്റബേസ് തയ്യാറാക്കുന്നതിനായി സ്പ്രിന്ക്ലറിൻറെ സഹായം തേടിയതെന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞിരുന്നത്.