ഗാന്ധിനഗർ: ഡ്രാഗൻ ഫ്രൂട്ടിന്റെ പേര് മാറ്റി ഗുജറാത്ത് സർക്കാർ. 'കമലം' എന്ന പേരിലാണ് ഇനി ഈ പഴം അറിയപ്പെടുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു. പഴത്തിന്റെ പുറം ആകൃതിയ്ക്ക് താമരയോട് സാദൃശ്യമുള്ളതിനാലാണ് ഈ പേര് നൽകുന്നതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
'ഡ്രാഗൺ ഫ്രൂട്ട് ' എന്ന പേര് ചൈനയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഞങ്ങൾ അത് മാറ്റി. '-മുഖ്യമന്ത്രി പറഞ്ഞു. സംസ്കൃതത്തിൽ കമലം എന്നാൽ താമര എന്നാണ്അർത്ഥം. സവിശേഷമായ രൂപവും, രുചിയുമുള്ള ഒരു ഉഷ്മേഖലാ ഫലമാണിത്.
രാജ്യത്ത് ഡ്രാഗൻ ഫ്രൂട്ടിന് ഒരുപാട് ആവശ്യക്കാരുണ്ട്. അതിനാൽത്തന്നെ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗുജറാത്തിലെ കച്ചിലെയും, നവസാരിയിലെയും കർഷകർ വലിയ തോതിൽ ഡ്രാഗൺ ഫ്രൂട്ട് കൃഷിയിലേക്ക് തിരിയുന്നു. ഗുജറാത്തിലെ ബി ജെ പി ഓഫീസിന്റെയും പേര് 'കമലം' എന്നാണ്. പേറ്റന്റ് ലഭിക്കാൻ സംസ്ഥാന സർക്കാർ അപേക്ഷ നൽകി.