ഭോപ്പാൽ: മദ്ധ്യപ്രദേശിൽ പതിമൂന്ന് വയസുകാരിയെ ബലാത്സംഗം ചെയ്ത ശേഷം ജീവനോടെ കുഴിച്ചു മൂടി. മദ്ധ്യപ്രദേശിലെ ബീട്ടുലിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പാടത്ത് പമ്പ് സെറ്റ് അടയ്ക്കാൻ എത്തിയതിനിടെയാണ് അയൽവാസിയുടെ അതിക്രമം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു.
സുശീൽകുമാർ എന്നയാളാണ് അറസ്റ്റിലായത്. 36കാരനായ പ്രതി സുഹൃത്തിന്റെ മകളെയാണ് പീഡിപ്പിച്ചത്. ബലാത്സംഗം ചെയ്ത ശേഷം കൃഷിയിടത്തിലെ സ്ലാബിനടിയിലാണ് ഇയാൾ പെൺകുട്ടിയെ കുഴിച്ചിട്ടത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ചികിത്സയിലാണ്.
പെൺകുട്ടി തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷണം നടത്തിയ വീട്ടുകാരാണ് കുഴിയിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തിയത്. അബോധാവസ്ഥയിലായ പെൺകുട്ടിയെ നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും നില ഗുരുതരമായി തുടരുകയാണ്.