കാക്കമുക്ക് ഗ്രാമത്തിലെ കൃഷിക്കാരനായ അച്യുതനെ ചുറ്റിപ്പറ്റിയാണ് 'ഒരിലത്തണലിൽ' എന്ന ചിത്രത്തിന്റെ കഥ ഉരുത്തിരിയുന്നത്. ഒരപകടത്തിൽ ഇരുകൈപ്പത്തികളും നഷ്ടപ്പെട്ട അച്യുതൻ തന്റെ കൈകൾക്കായി പ്രത്യേകം രൂപ
പ്പെടുത്തിയ കൃഷി ഉപകരണങ്ങൾ ഉപയോഗിച്ച് കൃഷിചെയ്യുന്നു. പ്രകൃതിയെ പഠിക്കാനും മനസിലാക്കാനും മെച്ചപ്പെടുത്താനും അശ്രാന്ത പരിശ്രമം നടത്തുന്ന അച്യുതൻ, പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും അനുകൂലമായൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു. പ്രകൃതിയെ പ്രണയിക്കുകയും അതിനോടൊത്ത് ജീവിക്കുകയും ചെയ്യുന്ന അച്യുതന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. കൈപ്പത്തികൾ നഷ്ടപ്പെട്ട ശ്രീധരനാണ് അച്യുതനെ അവതരിപ്പിക്കുന്നത്. ശ്രീധരന്റെ യഥാർത്ഥ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരം കൂടിയാണീ ചിത്രം.
സഹസ്രാരാ സിനിമാസിന്റെ ബാനറിൽ അശോക് ആർ. നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സന്ദീപ്. ആർ നിർമ്മാണം നിർവഹിക്കുന്നത്. സജിത്രാജ് രചന നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം എൽ.എസ്.സുനിൽപ്രേം നിർവഹിക്കുന്നു. എഡിറ്റിംഗ്: വിപിൻ മണ്ണൂർ, ചീഫ് അസോസിയേറ്റ്
ഡയറക്ടർ: ജിനി സുധാകരൻ, ലൈൻ പ്രൊഡ്യൂസർ: സാബുപ്രൗദീൻ, പ്രൊഡക്ഷൻ കൺട്രോളർ: വിജയൻ മുഖത്തല, ചമയം: ലാൽ കരമന, കല: ഹർഷ വർദ്ധൻകുമാർ, വസ്ത്രാലങ്കാരം: വാഹീദ്, സംഗീതം: അനിൽ, സൗണ്ട് ഡിസൈൻ: അനീഷ് എ.എസ്, സൗണ്ട് മിക്സിംഗ്: ശങ്കർദാസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: മണിയൻ മുഖത്തല, അസോസിയേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, പശ്ചാത്തലസംഗീതം: അനിൽ, വിതരണം: സഹസ്രാരാ സിനിമാസ്, സ്റ്റുഡിയോ: ചിത്രാഞ്ജലി, പി.ആർ.ഒ: അജയ് തുണ്ടത്തിൽ. ശ്രീധരനെ കൂടാതെ കൈനകരി തങ്കരാജ്, ഷൈലജ. പി അമ്പു, അരുൺ, വെറോണിക്ക മെദേയ്റോസ്, ഡോ. ആസിഫ് ഷാ, മധുബാലൻ, സാബുപ്രൗദീൻ, പ്രവീൺകുമാർ, സജി
പുത്തൂർ, അഭിലാഷ്, ബിജു, മധുമുൻഷി, സുരേഷ്മിത്ര, മനോജ് പട്ടം, ജിനി പ്രേംരാജ്, അറയ്ക്കൽ ബേബിച്ചായൻ, അമ്പിളി, ജിനി സുധാകരൻ എന്നിവരും അഭിനയിക്കുന്നു.