ഹൈദരാബാദ് : കൊവിഡ് വാക്സിൻ കുത്തിവയ്പെടുത്ത ആരോഗ്യപ്രവർത്തകൻ മരിച്ചു.തെലുങ്കാനയിലെ നിർമ്മൽ ജില്ലയിലെ 42കാരനായ ആരോഗ്യപ്രവർത്തകനാണ് വാക്സിനേഷന് പിന്നാലെ മരിച്ചത് കുണ്ടല പ്രാഥമികാരോഗ്യകേന്ദ്രത്തിൽ 19ന് രാവിലെ 11.30നാണ് ഇയാൾ വാക്സിനേഷൻ എടുത്തത്. ജനുവരി 20ന് പുലർച്ചെ 2.30ഓടെ നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെ 530ന് മരിച്ചു,
വാക്സിനേഷൻ കാരണമല്ല മരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് ആരോഗ്യവകിുപ്പ് വൃത്തങ്ങൾ അറിയിച്ചു.
പോസ്റ്റ് മോർട്ടത്തിന് ശേഷമേ കൂടുതൽ വിവരം വ്യക്തമാകൂ. ജില്ലാ എ.ഇ.എഫ്.ഐ സമിതി സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായും ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.