അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയൻ വിവാഹ പൂർവ കൗൺസലിംഗ് ഫെബ്രുവരി 6,7 തീയതികളിൽ യോഗം കോൺഫറൻസ് ഹാളിൽ നടക്കും. ആറിന് രാവിലെ 9ന് രജിസ്ട്രേഷൻ. 9.30ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം ഷിബു കിഴക്കിടം ഉദ്ഘാടനം ചെയ്യും.യൂണിയൻ കൺവനീനർ അഡ്വ.മണ്ണടി മോഹൻ അദ്ധ്യക്ഷത വഹിക്കും.എറണാകുളം മുക്തിഭവൻ കൗൺസിലിംഗ് സെന്റർ ഡയറക്ടർ രാജേഷ് പൊൻമല,ഡോ.ശരത് ചന്ദ്രൻ എന്നിവർ ക്ളാസ് നയിക്കും.വനിതാ സംഘം കൺവീനർ സുജാ മുരളീധരൻ സംസാരിക്കും. രണ്ടാം ദിവസത്തെ ക്ളാസ് ഏഴിന് രാവിലെ 9.30, 11.45, ഉച്ചയ് രണ്ട്, വൈകിട്ട് 4 എന്നീ സമയങ്ങളിൽ നടക്കും. ഷൈലജാ രവീന്ദ്രൻ,കെ.വി.അനൂപ് എന്നിവർ ക്ളാസെടുക്കും.തുടർന്ന് സർട്ടിഫിക്കറ്റ് വിതരണം.