തിരുവനന്തപുരം: ആരോഗ്യ സർവകലാശാലയുടെ ഗവേണിംഗ് കൗൺസിലിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നതിന് സർവകലാശാലാ നിയമം ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയിൽ പറഞ്ഞു. ഇതിനുള്ള ശുപാർശ സർവകലാശാലയിൽ നിന്ന് ലഭിച്ചാലുടൻ തുടർ നടപടിയെടുക്കും. ഗവേണിംഗ് കൗൺസിലിൽ എം.എൽ.എമാരുടെയും സെനറ്റ് അംഗങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കണമെന്ന പ്രമേയം സെറ്റ് അംഗീകരിച്ചതാണ്. നിലവിൽ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളാണ് ഗവേണിംഗ് കൗൺസിലിൽ ഉള്ളതെന്നും കെ.വി. അബ്ദുൾ ഖാദറിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.