തിരുവനന്തപുരം: വിവിധ ആവശ്യങ്ങളുന്നയിച്ച് എയ്ഡഡ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഹയർ സെക്കൻഡറി ഡയറക്ടേറ്റ് നടയിൽ ധർണ നടത്തി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി എസ്. മനോജ്, സെറ്റോ ചെയർമാൻ ചവറ ജയകുമാർ, കെ.പി.സി.സി സെക്രട്ടറി ഡോ.ജി.വി.ഹരി, എച്ച്.എസ്.എസ്.ടി.എ ജനറൽ സെക്രട്ടറി അനിൽ എം.ജോർജ്, ട്രഷറർ കെ.എ. വർഗീസ്, ഡോ.കെ.എം.തങ്കച്ചൻ, ഇ.വി.എബ്രഹാം, അനിൽ കുമാരമംഗലം, ശ്രീരംഗം ജയകുമാർ, അക്കാഡമിക് ചെയർമാൻ പി.വി. ജേക്കബ്, സംസ്ഥാന സെക്രട്ടറിമാരായ വിനോദ് ടി.എൻ, എസ്.എഫ്. ജലജകുമാരി തുടങ്ങിയവർ പങ്കെടുത്തു.