തൃപ്പൂണിത്തുറ: ഗവ. ആയുർവേദ കോളജ് ആശുപത്രി ഹോസ്റ്റലിലെ 150 ഓളം വിദ്യാർത്ഥികളിൽ നടത്തിയ ആന്റിജൻ പരിശോധയിൽ ആർക്കും കൊവിഡില്ലെന്ന് സ്ഥിതീകരിച്ചു. കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ ജീവനക്കാർ ഉൾപ്പടെ രോഗികളുടെ എണ്ണം നൂറിൽ കവിഞ്ഞിരുന്നു. തുടർന്നാണ് ഹോസ്റ്റലിലെ വിദ്യാർത്ഥികളെ പരിശോധനയ്ക്ക് വിധേയരാക്കിയത്. പുതിയ രോഗികളില്ലെങ്കിലും പത്ത് ദിവസം കൂടി ആശുപത്രി പരിസരം കണ്ടെയ്മെന്റ് സോണായി തുടരും. അതേസമയം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ കഴിയുന്ന രോഗികളുടെ ചെലവ് തുക വെട്ടിക്കുറച്ചു. ഇതോടെ നേരത്തെ നൽകി വന്ന മെനുവിൽ മാറ്റം വന്നു. നിലവിൽ കറിയായി പച്ചക്കറി മാത്രമാണ് രോഗികൾക്ക് നൽകുന്നത്. പുതിയ നിയമപ്രകാരം ഒരു രോഗിക്ക് നിത്യേന 85 രൂപയാണ് അനുവദിച്ചിട്ടുള്ളത്.