തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കരിക്കുലം കമ്മിറ്റി പ്രസിദ്ധീകരിച്ച മാതൃകാ ചോദ്യപേപ്പർ കുട്ടികളെ വലയ്ക്കുന്നതാണെന്നും അത് പുന:പ്രസിദ്ധീകരിക്കണമെന്നും കെ.പി.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് വി.കെ. അജിത് കുമാറും ജനറൽ സെക്രട്ടറി എം.സലാഹുദീനും ആവശ്യപ്പെട്ടു. ചോദ്യവും ഉത്തരവും കുട്ടികൾ കണ്ടെത്തണം. 40 മാർക്കിന്റെ പരീക്ഷയ്ക്ക് 80 മാർക്കിന്റെ ചോദ്യങ്ങൾ. കുട്ടികളെ വീണ്ടും പരീക്ഷിക്കാനുള്ള നീക്കവുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോവുകയാണ്. പാഠഭാഗങ്ങൾ കുറവു ചെയ്യാതെ, മാതൃകാ ചോദ്യ പേപ്പർ പോലും പ്രഹസനമാക്കിയ നടപടി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രസ്താവനയിൽ പറഞ്ഞു.