2021 ജനുവരി 25 ന് ആരംഭിക്കുന്ന ബി.എ. (ആന്വൽ സ്കീം) സപ്ലിമെന്ററി (സെപ്റ്റംബർ 2020 സെഷൻ) പാർട്ട് മൂന്ന് മെയിൻ, സബ്സിഡിയറി വിഷയങ്ങളുടെ പരീക്ഷകൾക്ക് വിദ്യാർത്ഥികൾ അപേക്ഷിച്ച ചില പരീക്ഷാകേന്ദ്രങ്ങൾക്ക് മാറ്റമുണ്ട്. വിശദാംശങ്ങൾ വെബ്സൈറ്റിൽ (https://keralauniversity.ac.in/press-release) പ്രസിദ്ധീകരിച്ചു. ഓഫ്ലൈൻ വിദ്യാർത്ഥികൾ ഹാൾടിക്കറ്റുകൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും കൈപ്പറ്റേതാണ്.
തീയതി നീട്ടി
കേരളസർവകലാശാല കാര്യവട്ടം ക്യാമ്പസിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഇസ്ലാമിക് സ്റ്റഡീസിലെ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിൽ കരാർ അദ്ധ്യാപകരുടെ ഒഴിവുകളിലേക്കുളള അപേക്ഷ സ്വീകരിക്കുന്ന തീയതി 23 ന് 5 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും www.keralauniversity.ac.in, www.recruit.keralauniversity.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക.