ന്യൂഡൽഹി: രാജ്യവ്യാപകമായി ഫെബ്രുവരി മൂന്നിന് ഇലക്ട്രിസിറ്റി തൊഴിലാളികൾ പണിമുടക്കുന്നു. മൂന്ന് പുതിയ കാർഷിക നിയമങ്ങളും, ഇലക്ട്രിസിറ്റി ഭേദഗതി ബിലും നാലു തൊഴിൽ കോഡുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്കെന്ന് ഓൾ ഇന്ത്യാ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. കർഷകരുടെയും തൊഴിലാളികളുടെയും താത്പര്യം സംരക്ഷിക്കാനുള്ള സമരം ശക്തിപ്പെടുത്തുന്നത് ആലോചിക്കാൻ ജനുവരി 22ന് വൈകിട്ട് നാലിന് ഡൽഹിയിൽ കേന്ദ്രതൊഴിലാളി സംഘടനകളുമായി ഡൽഹിയിൽ യോഗം ചേരും. കർഷക സമരത്തിന് പിന്തുണയുമായി കൽക്കത്തിയിലെ രാജ്ഭവന് മുന്നിൽ മൂന്നു ദിവസത്തെ സമരം തുടങ്ങിയതായും കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.