തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 15 പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലായി. 3149 കോടി രൂപയുടെ വിറ്റുവരവാണ് വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ സ്വന്തമാക്കിയത്.കലവൂരിലെ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽ 7.13 കോടിയുടെ റെക്കോഡ് ലാഭം നേടി. സാനിറ്റൈസർ നിർമ്മാണത്തിൽ സ്ഥാപനം ശ്രദ്ധയൂന്നിയിരുന്നു. കരിമണലിൽ നിന്ന് ധാതുക്കൾ വേർതിരിക്കുന്ന നവീന സംവിധാനമായ 'ഫ്രോത്ത് ഫ്ളോട്ടേഷൻ' ചവറ കെ.എം.എം.എല്ലിൽ നടപ്പാക്കി.കൊച്ചി, നാഗ്പൂർ, ചെന്നൈ നഗരങ്ങളിലെ സ്മാർട്ട് സിറ്റി പദ്ധതിയിൽ പങ്കാളിയായതിലൂടെ കെൽട്രോണും നേട്ടത്തിന്റെ പാതയിലാണ്. മലബാർ സിമന്റ്സ് 1.2 കോടി ലാഭവും ആറ് കോടിയുടെ പ്രവർത്തന ലാഭവും നേടി.കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ (കെ.എസ്.ടി.സി.) കീഴിലുള്ള നാല് സഹകരണ സ്പിന്നിങ് മില്ലുകളും നവംബറിൽ പ്രവർത്തന ലാഭം കൈവരിച്ചു.കേരള ഓട്ടോമൊബൈൽ പുറത്തിറക്കിയ കേരളാ നീം ജി ഇലക്ട്രിക് ഓട്ടോയ്ക്ക് നല്ല പ്രചാരമാണ് ലഭിക്കുന്നത്. നേപ്പാളിലേക്ക് 33 ഇ-ഓട്ടോകൾ കയറ്റുമതി ചെയ്തു. എല്ലാ ജില്ലകളിലും ഷോറൂം തുടങ്ങാനുള്ള നടപടികൾ പുരോഗമിക്കുന്നു. സുഭിക്ഷ കേരളം പദ്ധതി പ്രകാരം 42 സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 150 ഏക്കർ സ്ഥലത്ത് കൃഷി നടക്കുന്നു.