കൊൽക്കത്ത : ഐ ലീഗ് ഫുട്ബാളിൽ ഇന്നലെനടന്ന മത്സരത്തിൽ ഗോകുലം കേരള എഫ്.സി മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് ഐസ്വാൾ എഫ്.സിയോട് തോറ്റു.40-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ മൽസ്വാം സുവാലയിലൂടെയാണ് ഐസ്വാൾ ആദ്യ ഗോൾ നേടിയത്. 76-ാം മിനിട്ടിൽ റമ്മാവിയ രണ്ടാം ഗോളും നേടി. ഐസ്വാളിന്റെ സീസണിലെ ആദ്യ വിജയമാണിത്.
സീസണിലെ മൂന്നാം മത്സരത്തിൽ രണ്ടാം തോൽവിയാണ് ഗോകുലം വഴങ്ങുന്നത്. ആദ്യ മത്സരത്തിൽ ചെന്നൈ സിറ്റി എഫ്.സിയോടും തോറ്റിരുന്നു. രണ്ടാം മത്സരത്തിൽ പഞ്ചാബ് എഫ്.സിയോടാണ് വിജയം കണ്ടത്. മൂന്ന് പോയിന്റുള്ള ഗോകുലം 11 ടീമുകൾ മത്സരിക്കുന്ന ലീഗിൽ എട്ടാമതാണ്. രണ്ട് കളികളിൽ നിന്ന് മൂന്ന്പോയിന്റുമായി ഐസ്വാൾ അഞ്ചാം സ്ഥാനത്താണ്.മൂന്ന് കളികളിൽ നിന്ന് ഏഴുപോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സാണ് ഒന്നാം സ്ഥാനത്ത്.