SignIn
Kerala Kaumudi Online
Monday, 01 March 2021 3.33 AM IST

11 വയസുകാരൻ സിനിമയൊരുക്കുന്നു

ashik

11 വയസുകാരനായ ആഷിക് ജിനുവിന്റെ സംവിധാനത്തിൽ 'ഇവ' എന്ന മലയാള ചിത്രം ഒരുങ്ങുന്നു. ആഷിക്കിന്റെ അച്ഛൻ ജിനു സേവ്യറാണ് ചിത്രത്തിൽ വില്ലനായി എത്തുന്നത്. റോധ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിഷ.എൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജിനു സേവ്യറാണ്. അച്ഛനും മകനും ചേർന്ന് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പത്താം വയസിൽ പീടിക എന്ന ഷോർട്ട് ഫിലിം ആഷിക് സംവിധാനം ചെയ്തിരുന്നു. എക്‌സൈസ് ഡിപ്പാർട്ട്‌മെന്റിന് പ്രാധാന്യം നൽകിക്കൊണ്ട് ചാരായ വേട്ടയുടെ കഥപറയുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ഇവ. ഇടുക്കി, കുളമാവ്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷൻ. നടൻ രാമു, അനിയപ്പൻ, നന്ദു പൊതുവാൾ, കലേഷ്, അനിത, ഫ്രെഡ്ഡി എന്നിവരെ കൂടാതെ പുതുമുഖങ്ങളായ പ്രേംനാഥ്, മനീഷ്, എഫ്.എ.സി.ടി ഹുസൈൻ കോയ, വിപിൻ ഗുരുവായൂർ, സിബിൻ മാത്യു, രാകേഷ് കല്ലറ, സന്ദീപ് രാജ, മാസ്റ്റർ ആദിത് ദേവ് എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം: ആനന്ദകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: അഡ്വ.മണിലാൽ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ. എഡിറ്റിംഗ്: റെനീഷ് ഒറ്റപ്പാലം. മനോഹരമായ ചിത്രത്തിലെ പാട്ടുകൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് ഐ.എം.സക്കീറാണ്. മേക്കപ്പ്: പട്ടണം ഷാ. ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനുള്ള യു.ആർ.എഫ് നാഷണൽ അവാർഡ് ആഷിക് നേടുകയുണ്ടായി. മറ്റ് രണ്ട് ഷോർട്ട് ഫിലിമിന് ട്രാവൻകൂർ ഇന്റർനാഷണൽ അവാർഡും ലഭിച്ചു. എട്ടോളം ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഏലൂരിലെ അയ്യംകുളം പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ആഷിക്കിന്റേതായി പുറത്തുവന്നിരുന്നു. കൊച്ചി, വരാപ്പുഴ സ്വദേശിയായ ഈ ആറാം ക്ലാസുകാരൻ അച്ഛന്റെ പഴയ ക്യാമറയിൽ ഫോട്ടോ എടുത്തു തുടങ്ങിയതോടെയാണ് സിനിമാ മോഹം വളർന്ന്. സിനിമാകമ്പം ആഷിക്കിനെ സംവിധാനരംഗത്തേക്കും എത്തിച്ചു. പി.ആർ.ഒ: എം.കെ.ഷെജിൻ ആലപ്പുഴ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILM
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.