SignIn
Kerala Kaumudi Online
Saturday, 27 February 2021 1.14 PM IST

മനുഷ്യനുള്ളിലെ വന്യതയുടെ കണ്ടെടുക്കൽ; ടോവിനോ ചിത്രം 'കള'യുടെ ടീസർ പുറത്തിറങ്ങി

kala

ടോവിനൊ തോമസിനെ നായകനാക്കി രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള'യുടെ ടീസർ ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. അഡ്വഞ്ചേഴ്സ് ഫ് ഓമനക്കുട്ടൻ, ഇബ്‌ലീസ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം രോഹിത് വി എസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'കള'. ത്രില്ലർ സ്വഭാവത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രം 97കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്.

ടോവിനൊ തോമസിനൊപ്പം ലാൽ,ദിവ്യ പിള്ള,ആരിഷ്, 18ആം പടി ഫെയിം നൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭാര്യയും, അഛനും, കുട്ടിയുമടങ്ങുന്ന ഷാജിയെന്ന കഥാപാത്രത്തിന്റെ വീട്ടിൽ തുടർച്ചയായി നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ത്രില്ലർ മൂഡിൽ ഒരുക്കിയിരിക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'കള' എന്നാണ് ടീസർ നൽകുന്ന സൂചന.

യദു പുഷ്പകരനും, രോഹിത് വി എസും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും,നേവിസ് സേവ്യറും ചേർന്ന് നിർമ്മിക്കുന്നു. സഹ നിർമ്മാതാക്കൾ ടോവിനൊ തോമസ്, രോഹിത് വി എസ്, അഖിൽ ജോർജ്.

ഛായാഗ്രഹണം അഖിൽ ജോർജ്, എഡിറ്റർ ചാമൻ ചാക്കോ, ശബ്ദസംവിധാനം ഡോൺ വിൻസെന്റ്, പ്രൊഡക്ഷൻ ഡിസൈൻ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂം സമീറ സനീഷ്, മേക്കപ്പ് ആർ ജി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണ,ആക്ഷൻ കൊറിയോഗ്രഫി ഭാസിദ് അൽ ഗാസ്സലി, ഇർഫാൻ അമീർ, സ്റ്റണ്ട് ഫോണിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ. പിആർഒ മഞ്ജു ഗോപിനാഥ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KALAM, CINEMA, MALAYALAM, TOVINO THOMAS, KERALA
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.