ന്യൂഡൽഹി: കാർഷിക നിയമങ്ങൾ ഒന്നര വർഷത്തേക്ക് മരവിപ്പിക്കാമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശം തള്ളി കർഷക സംഘടനകൾ.. വിവാദ കാർഷിക നിയമങ്ങൾ പൂർണമായി പിൻവലിക്കുന്നതു വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ച ജനറൽ ബോഡി തീരുമാനിച്ചു.. കർഷകരുടെ പുതിയ സമിതി രൂപവത്കരിച്ച ശേഷം ചർച്ച നടത്താമെന്നുമുള്ള നിർദേശവും കർഷകർ തള്ളി
ബുധനാഴ്ച കർഷകരുമായി നടന്ന പത്താംവട്ട ചർച്ചയിലാണ് സമരം നിറുത്തിയാൽ കാർഷിക നിയമങ്ങൾ ഒന്നരവർഷത്തേക്ക് മരവിപ്പിക്കാമെന്ന നിർദ്ദേശം കേന്ദ്രം മുന്നോട്ടുവച്ചത്. നിയമം മരവിപ്പിക്കുന്നതിനൊപ്പം താങ്ങുവില അടക്കമുള്ള ആവശ്യങ്ങൾ പരിശോധിക്കാൻ കർഷകരും കേന്ദ്രസർക്കാർ പ്രതിനിധികളും ഉൾപ്പെട്ട സമിതി രൂപീകരിക്കാമെന്നും ഇന്നലത്തെ ചർച്ചയിൽ കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിംഗ് തോമർ നിർദ്ദേശിച്ചു. തുടർന്നാണ് ഇന്ന് ചേർന്ന പഞ്ചാബിലെ 32 കർഷക സംഘടനകളുടെ യോഗം ഈ നിർദ്ദേശങ്ങൾ ചർച്ച ചെയ്തത്.. കർഷകരുമായുള്ള അടുത്ത ചർച്ച ജനുവരി 22ന് നടക്കും.