വെള്ളറട: പ്ളസ് ടു വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ വൃദ്ധൻ അറസ്റ്റിൽ. കൂട്ടപ്പൂ മുല്ലശേരി അജിത്ത് ഭവനിൽ സോമൻകുട്ടിയെയാണ് (66) വെള്ളറട പൊലീസ് പിടികൂടിയത്. ലോക്ക് ഡൗൺ സമയത്ത് ക്ളാസില്ലാത്തതുകാരണം ഇയാളുടെ വീട്ടിലാണ് പെൺകുട്ടി താമസിച്ചിരുന്നത്. തിരികെ തിരുവനന്തപുരത്തുള്ള ഹോസ്റ്റലിൽ പോയപ്പോഴാണ് ഹോസ്റ്റൽ അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കുട്ടി നേരത്തെ രണ്ടാനച്ഛന്റെ പീഡനത്തിനിരയായിരുന്നു. ഈ സംഭവത്തിൽ ആര്യങ്കോട് പൊലീസിൽ കേസുണ്ട്. വെള്ളറട സി.ഐ എം. ശ്രീകുമാർ, എസ്.ഐ രാജ് തിലക് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.