തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളിലെ കൂളിംഗ് ഫിലിമും കർട്ടനുകളും കണ്ടെത്താനുള്ള മോട്ടോർ വാഹന വകുപ്പിന്റെ ഓപ്പറേഷൻ സ്ക്രീൻ നിർത്തി വയ്ക്കാൻ നിർദ്ദേശം. പൊതുവിൽ റോഡ് ഗതാഗത നിയമ ലംഘനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻാണ് ഗതാഗത കമ്മിഷണർ ആവശ്യപ്പെട്ടിരിക്കുന്നത്. മറ്റന്നാൾ തുടങ്ങുന്ന 'റോഡ് സുരക്ഷ മാസം' പരിശോധനകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആണിത്. നിയമ ലംഘകരെ കണ്ടെത്താൻ വാഹന പരിശോധനകൾ തുടരും. ഉദ്യോഗസ്ഥരുടെ വാട്സാപ്പ് കൂട്ടായ്മയിലാണ് ഓപ്പറേഷൻ സ്ക്രീൻ നിർത്താൻ നിർദ്ദേശിച്ചത്.