ബാങ്കോക്ക് : ഇന്ത്യൻ താരങ്ങളായ പി.വി സിന്ധുവും സമീർ വെർമ്മയും തായ്ലാൻഡ് ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ക്വാർട്ടർ ഫൈനലിലെത്തി. രണ്ടാം റൗണ്ടിൽ മലേഷ്യയുടെ കിശോണ സെൽവദുരൈയെ 21-10,21-12നാണ് സിന്ധു തോൽപ്പിച്ചത്. സമീർ ഡെന്മാർക്കിന്റെ റാസ്മസ് ഗെംകെയെ 21-12,21-19നാണ് തോൽപ്പിച്ചത്. അതേസമയം മലയാളി താരം എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിൽ മലേഷ്യയുടെ ഡാരൻ ലിയുവിനോട് തോറ്റു പുറത്തായി.