കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മിയുടെ ഇലക്ട്രോണിക്സ്, ഹൈപ്പർ ഷോറൂമുകളിൽ ഗ്രേറ്റ് റിപ്പബ്ളിക് സെയിൽ ആരംഭിച്ചു. ഗൃഹോപകരണങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ തുടങ്ങിയവ 5 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സ്വന്തമാക്കാം. തിരഞ്ഞെടുത്ത പർച്ചേസുകൾക്ക് അഞ്ചിരട്ടിവരെ ലാഭവും നേടാം.
ഹൈപ്പർ വിഭാഗത്തിലെ ഉത്പന്നങ്ങൾക്ക് വില ഹോൾസെയിൽ വിലയേക്കാൾ കുറവാണ്. അജ്മൽ ബിസ്മിയുടെ സ്വന്തം ഫാമിൽ നിന്നുള്ള പാലും പാലുത്പന്നങ്ങളും ലഭ്യമാണ്. തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, കോംബോ ഓഫർ എന്നിവയുമുണ്ട്.
സ്മാർട്ട് ടിവി., എ.സി., റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, കൂളർ, മിക്സി, ഗ്രൈന്റർ തുടങ്ങിയവയ്ക്ക് മികച്ച വിലക്കുറവുണ്ട്. മുൻനിര ബ്രാൻഡുകളാണ് ഈയിനത്തിൽ ബിസ്മി അണിനിരത്തിയിട്ടുള്ളത്. മികച്ച ഫിനാൻസ്, എക്സ്ചേഞ്ച് ഓഫറുകളും ആകർഷണങ്ങളാണ്. പ്രമുഖ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും ഓഫറുകളോടെ നേടാം.
ഓരോ സ്മാർട്ട്ഫോൺ പർച്ചേസിനും വിലപിടിപ്പുള്ള ഗിഫ്റ്റുകളുണ്ട്. പഴയ ഫോൺ മാറ്റി പുതിയത് വാങ്ങാൻ ഫിനാൻസ്, എക്സ്ചേഞ്ച് ഓഫറുമുണ്ട്. ഫിനാൻസ് പർച്ചേസിനൊപ്പം ഉറപ്പായ സമ്മാനവും നേടാം. ജനുവരി 31 വരെയാണ് ഓഫറുകളെന്ന് ബിസ്മി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വി.എ. അജ്മൽ പറഞ്ഞു.