തിരുവനന്തപുരം :കേരളത്തെ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയാക്കുക എന്ന ലക്ഷ്യത്തോടെ, ലോകത്തെ പ്രമുഖ സാമ്പത്തിക, സാങ്കേതിക വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കും .
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷനും ഗിഫ്റ്റ് ഗ്ലോബലിക്സും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ 23 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ഡോ. തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ഡെന്മാർക്കിലെ ആൽബർഗ് യൂണിവേഴ്സിറ്റി ബിസിനസ് സ്കൂൾ എമിറേറ്റ്സ് പ്രൊഫസർ ബംഗ് ആക്കെ ലുൻഡ്വാൾ മുഖ്യാതിഥിയാകും. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ.വി. കെ രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തും. ഡോ കെ. എം എബ്രഹാം, ദീപു സക്കറിയ എന്നിവർ പ്രത്യേക പ്രഭാഷണം നടത്തും. 20 ൽ പരം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദ്ധർ പങ്കെടുക്കും.