SignIn
Kerala Kaumudi Online
Tuesday, 02 March 2021 7.01 AM IST

ആ അടുക്കളകളാണ് എന്റെ പാഠശാല

ee

ജ​നം​ ​തീ​യേ​റ്റ​റി​ലേ​ക്ക് ​തി​രി​കെ​ ​ക​യ​റു​ന്ന​തി​ന് ​മു​മ്പ് ​കൈ​യി​ലി​രി​ക്കു​ന്ന​ ​മൊ​ബൈ​ലി​ലേ​ക്ക് ​ഒ​രു​ ​പൊ​ട്ടി​ത്തെ​റി​യെ​ന്നോ​ണം​ ​ഒ​രു​ ​കൊ​ച്ചു​മ​ല​യാ​ള​ ​സി​നി​മ​യി​റ​ങ്ങി.​ ​'​ഗ്രേ​റ്റ് ​ഇ​ന്ത്യ​ൻ​ ​കി​ച്ച​ൺ​"​ ​അ​ഥ​വാ​ ​'​മ​ഹ​ത്താ​യ​ ​ഭാ​ര​തീ​യ​ ​അ​ടു​ക്ക​ള​"​!​ ​കാ​ലാ​കാ​ല​ങ്ങ​ളാ​യി​ ​അ​ടു​ക്ക​ള​യെ​ന്ന​ ​ലോ​ക​ത്ത് ​കാ​ണാ​ച്ച​ങ്ങ​ല​യി​ൽ​ ​ത​ള​ച്ചി​ട​പ്പെ​ട്ട,​ ​എ​ന്നും​ ​എ​ണ്ണ​യി​ട്ട​ ​യ​ന്ത്രം​ ​ക​ണ​ക്കേ​ ​ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​സ്ത്രീ​ക​ളെ​ ​കു​റി​ച്ച്,​ ​ദാ​മ്പ​ത്യ​ജീ​വി​ത​ത്തി​ൽ​ ​ അ​വ​ൾ​ക്കു​ള്ള​ ​പ​ങ്കി​നെ​ ​കു​റി​ച്ച് ​ ഇ​ന്നേ​വ​രെ​ ​ഒ​രാ​ളും​ ​പ​റ​യാ​തി​രു​ന്ന​ ​ക​ഥ​ ​ന​മ്മു​ടെ​ ​മു​ന്നി​ലേ​ക്ക് ​തു​റ​ന്നു​വി​ട്ടു​ ​ജി​യോ​ ​ബേ​ബി​ ​എ​ന്ന​ ​സം​വി​ധാ​യ​ക​ൻ.​ ​ഈ​ ​സി​നി​മ​ ​വ​ന്ന​ ​വ​ഴി​യെ​ക്കു​റി​ച്ച് ​സം​സാ​രി​ക്കു​ക​യാ​ണ് ​ജി​യോ​ ​ബേ​ബി.

ഈ​ ​ സി​നി​മ​ ​ എ​ന്റെ​ ​അ​നു​ഭ​വം
കോ​ട്ട​യം​ ​ത​ല​നാ​ടി​ലാ​ണ് ​എ​ന്റെ​ ​വീ​ട്.​ ​കു​ട്ടി​ക്കാ​ല​ത്ത് ​വീ​ട് ​അ​ട​ച്ചി​ട്ട് ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​ജോ​ലി​യ്‌​ക്കും​ ​ഞ​ങ്ങ​ൾ​ ​സ്‌​കൂ​ളി​ലും​ ​പോ​കും.​ ​അ​ന്ന​ത്തെ​ ​കാ​ല​ത്ത് ​എ​ന്റെ​ ​കൂ​ട്ടു​കാ​രു​ടെ​ ​അ​ച്‌​ഛ​ന്മാ​രൊ​ന്നും​ ​അ​ടു​ക്ക​ള​യി​ൽ​ ​ക​യ​റി​യി​രു​ന്നി​ല്ല.​ ​പ​ക്ഷേ,​ ​എ​ന്റെ​ ​അ​ച്‌​ഛ​ൻ​ ​വ​ലി​യ​ ​അ​ള​വി​ൽ​ ​അ​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​അ​ടു​ക്ക​ള​യി​ലെ​ ​ജോ​ലി​ ​ചെ​യ്യു​മാ​യി​രു​ന്നു.​ ​വൈ​കി​ട്ട് ​സ്‌​കൂ​ൾ​ ​വി​ട്ട് ​വ​രു​മ്പോ​ൾ​ ​ചാ​യ​ ​ഇ​ട്ടു​ ​ത​രും.​ ​അ​ച്‌​ഛ​ന്റെ​ ​സ്‌​പെ​‌​ഷ്യ​ൽ​ ​ഡി​ഷ​സ് ​ഉ​ണ്ടാ​ക്കി​ ​വ​യ്‌​ക്കും.​ ​അ​മ്മ​യ്‌​ക്ക് ​വെ​ളു​ത്തു​ള്ളി​ ​പൊ​ളി​ച്ചു​ ​കൊ​ടു​ക്കു​ക,​ ​ചെ​റി​യു​ള്ളി​ ​തൊ​ലി​ ​ക​ള​ഞ്ഞു​ ​കൊ​ടു​ക്കു​ക​ ​പോ​ലു​ള്ള​ ​ചെ​റി​യ​ ​സ​ഹാ​യ​ങ്ങ​ളും​ ​ചെ​യ്‌​തു​ ​കൊ​ടു​ക്കും.​ ​വീ​ട്ടി​ൽ​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​ക​ടു​ക് ​പൊ​ട്ടി​ക്കു​ന്ന​ത് ​ അ​ച്‌​ഛ​നാ​ണ് ​എ​ന്ന​ ​ത​മാ​ശ​ ​പോ​ലും​ ​ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​പ​റ​യാ​റു​ണ്ടാ​യി​രു​ന്നു.​ ​കു​ട്ടി​ക്കാ​ല​ത്ത് ​വീ​ട്ടു​ജോ​ലി​ക​ളി​ൽ​ ​വ​ലി​യ​ ​സ​ഹാ​യ​ങ്ങ​ളൊ​ന്നും​ ​ഞാ​നും​ ​ചെ​യ്‌​തി​രു​ന്നി​ല്ല.​ ​പ​ക്ഷേ,​ ​ക​ഴി​ച്ച​ ​പാ​ത്രം​ ​ക​ഴു​കി​ ​വ​യ്‌​ക്കു​മാ​യി​രു​ന്നു.​ ​വീ​ട്ടി​ൽ​ ​അ​തി​ഥി​ക​ൾ​ ​വ​ന്നാ​ൽ​ ​അ​വ​രു​ടെ​ ​പാ​ത്ര​ങ്ങ​ൾ​ ​ക​ഴു​കേ​ണ്ട​ ​ചു​മ​ത​ല​ ​എ​നി​ക്കാ​യി​രു​ന്നു.​ 15​-16​ ​വ​യ​സ് ​മു​ത​ലൊ​ക്കെ​ ​അ​ത് ​ചെ​യ്‌​ത​ ​ഓ​ർ​മ്മ​ക​ളു​ണ്ടെ​നി​ക്ക്.​ ​വി​വാ​ഹം​ ​ക​ഴി​ച്ച​പ്പോ​ൾ​ ​വീ​ട്ടി​ലെ​ ​ജോ​ലി​ക​ൾ​ ​ഷെ​യ​ർ​ ​ ചെ​യ്യ​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചാ​ണ് ​ക​ല്യാ​ണം​ ​ക​ഴി​ക്കു​ന്ന​ത് ​ത​ന്നെ.​ ​എ​ന്നാ​ൽ,​ ​അ​ത്ര​ത്തോ​ളം​ ​പ​ണി​യു​ണ്ടെ​ന്നും​ ​ഇ​തി​ത്ര​ ​പ്ര​ശ്‌​ന​മു​ള്ള​ ​ഏ​രി​യ​ ​ആ​ണെ​ന്നും​ ​ക​ല്യാ​ണം​ ​ക​ഴി​ച്ചാ​ണ് ​ഞാ​ൻ​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ച് ​ഒ​രു​പാ​ട് ​പ്ര​ശ്‌​ന​ങ്ങ​ളി​ലൂ​ടെ​ ​ക​ട​ന്നു​പോ​യി.​ ​അ​ടു​ക്ക​ള​യി​ലെ​ ​ജോ​ലി​ ​ക​ഴി​ഞ്ഞ് ​എ​ന്റെ​ ​ജോ​ലി​ ​ചെ​യ്യാ​നു​ള്ള​ ​സ​മ​യ​മി​ല്ലാ​യ്‌​മ,​ ​മ​ടു​പ്പ്,​ ​വേ​സ്റ്റ് ​മാ​നേ​ജ്മെ​ന്റ്,​ ​വീ​ട് ​തൂ​ക്കു​ന്ന​ത്,​ ​തു​ട​യ്‌​ക്കു​ന്ന​ത് ​അ​ങ്ങ​നെ​ ​ഇ​തെ​ല്ലാം​ ​ഒ​ന്നി​ച്ചു​ ​ചെ​യ്‌​ത​ ​സ​മ​യ​ത്താ​ണ് ​ ഇ​ത്ത​ര​മൊ​രു​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ച്ച​ത്.​ ​എ​ന്റെ​ ​സ​ഹോ​ദ​രി​മാ​രു​ടെ​ ​ഭ​ർ​ത്താ​ക്ക​ന്മാ​രും​ ​അ​ടു​ക്ക​ള​യി​ൽ​ ​ക​യ​റു​ന്ന​വ​രാ​ണ്.​ ​പ​ക്ഷേ,​ ​നി​റ​യെ​ ​കൂ​ട്ടു​കാ​രി​ക​ളും​ ​ബ​ന്ധു​ക്ക​ളാ​യ​ ​ചി​ല​ ​പെ​ൺ​കു​ട്ടി​ക​ളും​ ​ഇ​ങ്ങ​നെ​ ​ക​ഷ്‌​ട​പ്പെ​ടു​ന്നു​ണ്ട് ​ എ​ന്ന് ​എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു.​ ​ഈ​ ​ക​ഥ​ ​പ​റ​യേ​ണ്ട​ ​ഒ​ന്ന് ​ത​ന്നെ​യാ​ണ് ​എ​ന്ന് ​എ​നി​ക്കു​റ​പ്പു​ണ്ടാ​യി​രു​ന്നു.​ 2017​ലാ​ണ് ​ഈ​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​ആ​ലോ​ചി​ക്കു​ന്ന​ത്.​ ​മൂ​ന്ന് ​വ​ർ​ഷ​മെ​ടു​ത്തു​ ​സി​നി​മ​ ​സ്ക്രീ​നി​ലെ​ത്താ​ൻ.​ ​കൊ​വി​ഡ് ​സ​മ​യ​ത്ത് ​സി​നി​മ​ ​തീ​യേ​റ്റ​റി​ലേ​ക്ക് ​എ​ത്താ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​ഒ​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല.​ ​അ​തു​കൊ​ണ്ട് ​ഒ​ടി​ടി​ ​പ്ളാ​റ്റ്ഫോം​ ​മ​ന​സി​ൽ​ ​ക​ണ്ടു​കൊ​ണ്ട് ​ത​ന്നെ​യാ​ണ് ​ചി​ത്ര​മെ​ടു​ത്ത​ത്.​ ​പ​ക്ഷേ,​ ​ഓ​ൺ​ലൈ​ൻ​ ​റി​ലീ​സും​ ​ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു.​ ​നെ​റ്റ്ഫ്ലി​‌​ക്‌​സും​ ​ആ​മ​സോ​ണു​മൊ​ന്നും​ ​ഈ​ ​സി​നി​മ​ ​എ​ടു​ത്തി​ല്ല.​ ​പി​ന്നെ​ ​മു​ന്നി​ലു​ണ്ടാ​യി​രു​ന്ന​ ​ഓ​പ്ഷ​ൻ​ ​നീ​ ​സ്ട്രീ​മാ​യി​രു​ന്നു.​ ​ഒ​രു​പാ​ട് ​പേ​ർ​ ​തീ​യേ​റ്റ​റി​ൽ​ ​റി​ലീ​സ് ​ചെ​യ്യാ​മോ​യെ​ന്ന് ​ചോ​ദി​ക്കു​ന്നു​ണ്ട്.​ ​അ​തേ​ക്കു​റി​ച്ചുള്ള ച​ർ​ച്ച​ക​ൾ​ ​ന​ട​ക്കു​ക​യാ​ണ്.

ee

തു​ണ​യാ​യ​ത് ​ ഭാ​ര്യ​യും​ ​കൂ​ട്ടു​കാ​രും
ദാ​മ്പ​ത്യ​ത്തി​ൽ​ ​മാ​ത്ര​മ​ല്ല,​ ​ഈ​ ​സി​നി​മ​യി​ലും​ ​ഭാ​ര്യ​ ​ബീ​ന​ ​പ​ങ്കാ​ളി​യാ​ണ്.​ ​ഇ​ത്ത​ര​മൊ​രു​ ​സി​നി​മ​ ​ചെ​യ്‌​താ​ലോ​ ​എ​ന്ന് ​അ​വ​ളോ​ടാ​ണ് ​ഞാ​ൻ​ ​ചോ​ദി​ക്കു​ന്ന​ത്.​ ​ ​ഭാ​ര്യ​ ​ഹി​ന്ദു​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നാ​ണ് ​വ​ന്ന​ത്.​ ​അ​വ​ളു​ടെ​ ​ആ​ചാ​ര​ങ്ങ​ളും​ ​ക​ട​ന്നു​പോ​യ​ ​ആ​ർ​ത്ത​വാ​നു​ഭ​വ​ങ്ങ​ളും​ ​അ​വ​ളു​ടെ​ ​പ​രി​ച​യ​ത്തി​ലു​ള്ള​വ​രു​ടെ​ ​അ​നു​ഭ​വ​ങ്ങ​ളു​മൊ​ക്കെ​ ​അ​വ​ളാ​ണ് ​എ​നി​ക്ക് ​പ​റ​ഞ്ഞു​ ​ത​ന്ന​ത്.​ ​അ​വ​ൾ​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​നി​യാ​ണ്.​ ​അ​വ​ൾ​ ​ത​ന്ന​ ​അ​നു​ഭ​വ​ങ്ങ​ളു​ടെ​യെ​ല്ലാം​ ​ക​ഥാ​പ​ശ്ചാ​ത്ത​ലം​ ​വ​ട​ക്ക​ൻ​ ​കേ​ര​ള​ത്തി​ലാ​യി​രു​ന്നു.​ ​സി​നി​മ​യ്‌​ക്കാ​യി​ ​സെ​റ്റ് ​അ​ന്വേ​ഷി​ച്ച​പ്പോ​ൾ​ ​ക​ഥ​യ്‌​ക്ക് ​യോ​ജി​ക്കു​ന്ന​ ​വീ​ടും​ ​കി​ട്ടി​യ​ത് ​കോ​ഴി​ക്കോ​ടാ​ണ്.​ ​എ​ന്റെ​ ​സു​ഹൃ​ത്താ​ണ് ​സം​വി​ധാ​യ​ക​നാ​യ​ ​മു​ഹ​മ്മ​ദ് ​മു​സ്‌​ത​ഫ.​ ​കോ​ഴി​ക്കോ​ടാ​ണ് ​സി​നി​മ​ ​ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ​തീ​രു​മാ​ന​മാ​യ​പ്പോ​ൾ​ ​മു​സ്‌​ത​ഫ​യോ​ട് ​കാ​സ്റ്റിം​ഗി​നാ​യി​ ​സ​ഹാ​യി​ക്കാ​മോ​ ​എ​ന്ന് ​ചോ​ദി​ച്ചു.​ ​അ​ദ്ദേ​ഹ​മാ​ണ് ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​അ​നു​യോ​ജ്യ​രാ​യ​വ​രെ​ ​ക​ണ്ടെ​ത്തി​ ​ത​ന്ന​ത്.

തീ​രു​മാ​ന​ങ്ങ​ൾ,​ ​വി​വാ​ദ​ങ്ങൾ
ക​ഥ​യെ​ഴു​തു​മ്പോ​ൾ​ ​ത​ന്നെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​പേ​ര് ​വേ​ണ്ടെ​ന്ന് ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​എ​ല്ലാ​ ​വീ​ടു​ക​ളി​ലും​ ​ഇ​ങ്ങ​ന​ത്തെ​ ​ആ​ളു​ക​ളെ​ ​കാ​ണാ​നാ​വും.​ ​വ്യ​ക്ത​മാ​യ​ ​നി​ല​പാ​ടു​ള്ള​ ​ആ​ളു​ക​ൾ​ക്കാ​ണ് ​സി​നി​മ​യി​ൽ​ ​പേ​ര് ​ന​ൽ​കി​യി​രി​ക്കു​ന്ന​ത്.​ ​യാ​തൊ​രു​ ​നി​ല​പാ​ടും​ ​കാ​ണി​ക്കാ​ത്ത​വ​ർ​ക്ക് ​പേ​ര് ​ന​ൽ​കി​യി​ട്ടി​ല്ല.​ ​നി​മി​ഷ​യു​ടെ​ ​ക​ഥാ​പാ​ത്രം​ ​പോ​ലും​ ​സി​നി​മ​യു​ടെ​ ​അ​വ​സാ​ന​മാ​ണ് ​ശ​ക്ത​യാ​യി​ ​മാ​റു​ന്ന​ത്.​ ​സി​നി​മ​ ​കാ​ണു​ന്ന​വ​ർ​ ​പ​ല​രീ​തി​യി​ലാ​ണ് ​ഈ​ ​സി​നി​മ​യെ​ ​വാ​യി​ക്കു​ന്ന​ത്.​ ​സി​നി​മ​യ്‌​ക്ക് ​ലാ​ഗു​ണ്ടെ​ന്ന് ​ഒ​രു​ ​കൂ​ട്ട​ർ​ ​പ​റ​യു​ന്നു​ണ്ട്.​ ​അ​ത് ​മ​ന​പൂ​ർ​വം​ ​ഉ​ണ്ടാ​ക്കി​യ​താ​ണ്.​ ​ഞാ​ൻ​ ​ആ​ഗ്ര​ഹി​ച്ച​ ​രീ​തി​യി​ൽ​ ​ഈ​ ​സി​നി​മ​ ​ഇ​റ​ങ്ങ​ണ​മാ​യി​രു​ന്നെ​ങ്കി​ൽ​ ​എ​ന്നെ​ ​മ​ന​സി​ലാ​ക്കു​ന്ന​ ​നി​ർ​മ്മാ​താ​ക്ക​ൾ​ ​വേ​ണ​മാ​യി​രു​ന്നു.​ ​എ​ന്റെ​ ​കൂ​ട്ടു​കാ​ർ​ ​ചേ​ർ​ന്നാ​ണ് ​ഈ​ ​സി​നി​മ​ ​നി​ർ​മ്മി​ച്ച​ത്.​ സി​നി​മ​ ​സ്വീ​ക​രി​ക്ക​പ്പെ​ടു​മോ​ ​ഇ​ല്ല​യോ​ ​എ​ന്ന​തി​ലു​പ​രി​ ​ആ​ ​ലാ​ഗ് ​അ​ങ്ങ​നെ​ ​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​ഞ​ങ്ങ​ളു​റ​പ്പി​ച്ചി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ചി​ത്രീ​ക​ര​ണ​ത്തി​ന് ​മു​മ്പ് ​ത​ന്നെ​ ​പ​ശ്ചാ​ത്ത​ല​ ​സം​ഗീ​തം​ ​ഒ​ഴി​വാ​ക്കി​യാ​ലോ​ ​എ​ന്നും​ ​ആ​ലോ​ചി​ച്ചി​രു​ന്നു.​ ​ചി​ത്രീ​ക​ര​ണ​ ​സ​മ​യ​ത്ത് ​അ​തു​റ​പ്പി​ച്ചു.​ ​സ്‌​പോ​ട്ട് ​ഡ​ബിം​ഗ് ​അ​ല്ല.​ ​ടീം​ ​ഒ​ത്തൊ​രു​മി​ച്ച് ​നി​ന്നാ​ണ് ​ഈ​ ​സി​നി​മ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ​ത്. ഒ​രു​വേ​ള​ ​സി​നി​മ​ ​സ്ത്രീ​യു​ടെ​ ​ബു​ദ്ധി​മു​ട്ടു​ക​ളി​ൽ​ ​നി​ന്ന് ​മാ​റി​ ​രാ​ഷ്ട്രീ​യം​ ​ച​ർ​ച്ച​ ​ചെ​യ്യു​ന്നു​വെ​ന്ന് ​ഒ​രു​കൂ​ട്ട​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.​ ​ഈ​ ​രാ​ഷ്ട്രീ​യം​ ​പ​ല​രെ​യും​ ​ബു​ദ്ധി​മു​ട്ടി​ക്കു​മെ​ന്നും​ ​സി​നി​മ​യി​ൽ​ ​കാ​ണി​ച്ചി​രി​ക്കു​ന്ന​ ​ആ​ചാ​ര​ങ്ങ​ളൊ​ക്കെ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​മെ​ന്നും​ ​തോ​ന്നി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​അ​തേ​ക്കു​റി​ച്ചും​ ​പ​റ​യേ​ണ്ട​തു​ണ്ടാ​യി​രു​ന്നു.​ ​മ​താ​ധി​ഷ്‌​ഠി​ത​മാ​യ​ ​രാ​ഷ്ട്രീ​യ​മാ​ണ് ​ഇ​വി​ടെ​ ​ന​ട​ക്കു​ന്ന​ത്.​ ​ക​മ്മ്യൂ​ണി​സം​ ​എ​ന്താ​ണെ​ന്ന് ​അ​റി​യു​ന്ന​വ​ർ​ ​മ​ത​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി​ല്ല​ ​എ​ന്നാ​ണ്.​ ​പ​ക്ഷേ,​ ​സി​നി​മ​യി​ൽ​ ​ദേ​ശാ​ഭി​മാ​നി​ ​വാ​യി​ക്കു​ന്ന​ ​അ​മ്മ​ ​ബീ​ഫ് ​വീ​ട്ടി​ൽ​ ​ക​യ​റ്റി​ല്ല.​ ​ഇ​വി​ടെ​ ​മ​ത​ത്തി​നും​ ​ക​മ്മ്യൂ​ണി​സ​ത്തി​നും​ ​സ്ഥാ​ന​മു​ണ്ടെ​ന്നാ​ണ് ​കാ​ണി​ക്കു​ന്ന​ത്.​ ​അ​തൊ​രു​ ​നൂ​ൽ​പ്പാ​ല​ത്തി​ലൂ​ടെ​യു​ള്ള​ ​പോ​ക്കാ​ണ്.​ ​ഇ​ട​തു​പ​ക്ഷ​ത്തി​ൽ,​ ​ക​മ്മ്യൂ​ണി​സ​ത്തി​ലാ​ണ് ​ഞാ​ൻ​ ​വി​ശ്വ​സി​ക്കു​ന്ന​ത്.​ ​പ​ക്ഷേ,​ ​എ​ന്റെ​ ​രാ​ഷ്ട്രീ​യ​മ​ല്ല​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​കാ​ണി​ച്ചി​രി​ക്കു​ന്ന​ത്.
സി​നി​മ​ ​ന​ൽ​കു​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്തം
ഈ​ ​സി​നി​മ​ ​ആ​ളു​ക​ൾ​ ​ഇ​ത്ര​യും​ ​സ്വീ​ക​രി​ച്ച​തി​നാ​ൽ​ ​ല​ഭി​ക്കു​ന്ന​ ​ഒ​രു​ ​ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്.​ ​അ​ടു​ത്ത​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​ഇ​തി​നേ​ക്കാ​ൾ​ ​മി​ക​ച്ച​ത് ​ഇ​റ​ക്ക​ണ​മെ​ന്ന​ ​ഉ​ത്ത​ര​വാ​ദി​ത്തം.​ ​ഒ​രു​ ​സി​നി​മ​ ​ചെ​യ്യു​മ്പോ​ൾ​ ​സി​നി​മ​ ​മു​ന്നോ​ട്ട് ​വ​യ്‌​ക്കു​ന്ന​ ​എ​ന്തി​ലും​ ​ശ്ര​ദ്ധി​ക്ക​ണം.​ ​സി​നി​മ​യു​ടെ​ ​രാ​ഷ്ട്രീ​യം,​ ​സി​നി​മ​യു​ടെ​ ​ക്വാ​ളി​റ്റി​ ​ഇ​തി​ലൊ​ക്കെ​ ​ശ്ര​ദ്ധ​ ​വേ​ണം.​ ​ആ​ളു​ക​ൾ​ ​എ​ന്നി​ൽ​ ​നി​ന്ന് ​അ​ത് ​പ്ര​തീ​ക്ഷി​ക്കും.​ ​ആ​ ​ഉ​ത്ത​ര​വാ​ദി​ത്തം​ ​ഞാ​ൻ​ ​കാ​ണി​ക്കേ​ണ്ട​തു​ണ്ട്. ത​ല​നാ​ടി​ലാ​ണ് ​കു​ടും​ബ​വു​മൊ​ത്ത് ​താ​മ​സം.​ ​ഭാ​ര്യ​ ​ബീ​ന.​ ​മ​ക്ക​ളി​ൽ​ ​മൂ​ത്ത​യാ​ൾ​ ​അ​ഞ്ചു​വ​യ​സു​കാ​ര​ൻ​ ​മ്യൂ​സി​ക് ​ജി​യോ,​ ​ര​ണ്ടാ​മ​ത്തെ​യാ​ൾ​ ​ര​ണ്ടു​വ​യ​സു​കാ​രി​ ​ക​ഥ​ ​ബീ​ന.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, JEO BABY INTERVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.