SignIn
Kerala Kaumudi Online
Sunday, 07 March 2021 3.20 PM IST

കോൺഗ്രസിന് പുതിയ അദ്ധ്യക്ഷൻ ജൂണിൽ; പാർട്ടി ശൈലി മാറണമെന്ന് വിമ‌ർശനം

congress

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷനെ ജൂണിൽ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. അദ്ധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ തീരുമാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മേയ് മാസത്തിൽ സംഘടനാ തിരഞ്ഞെടുപ്പ് നടത്താനും തീരുമാനമായി. പാർട്ടിയുടെ ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കുമെന്നും ഈ തീരുമാനം പാർട്ടി ഏകകണ്‌ഠേന സ്വീകരിച്ചതാണെന്നും കെ.സി വേണുഗോപാൽ അറിയിച്ചു. യോഗത്തിൽ അടിയന്തരമായി സംഘടനാ തിരഞ്ഞെടുപ്പ് വേണമെന്നായിരുന്നു ഗുലാം നബി ആസാദ്, മുകുൾ വാസ്‌നിക്, പി.ചിദംബരം, ആനന്ദ് ശർ‌മ്മ എന്നിവർ ആവശ്യപ്പെട്ടത്. എന്നാൽ എ.കെ ആന്റണി, അശോക് ഗെഹ്‌ലോട്ട്, ഉമ്മൻചാണ്ടി, താരിഖ് അൻവർ, ക്യാപ്‌റ്റൻ അമരീന്ദർ സിംഗ് എന്നിവർ ഈ ആവശ്യത്തെ എതിർത്തു. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മതി പാർട്ടി അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്ന് ഇവർ ആവശ്യപ്പെട്ടു.

രാഹുൽഗാന്ധി അദ്ധ്യക്ഷ സ്ഥാനത്ത് തിരിച്ചെത്തണമെന്ന് പ്രവർത്തക സമിതി അംഗങ്ങൾ ഇന്നും യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം പലകാര്യങ്ങളിലും പാർട്ടിക്കുള‌ളിലെ എതിർശബ്‌ദം പാർട്ടിയെ ദുർബലപ്പെടുത്തുന്നതായി ഒരു വിഭാഗം നേതാക്കൾ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ പ്രവർത്തന ശൈലി മാ‌റ്റണമെന്ന് തിരുത്തൽവാദി നേതാക്കളും ആവശ്യപ്പെട്ടു. നിലവിലെ സംസ്ഥാന തിരഞ്ഞെടുപ്പുകളിലെ നടപടികളെ ബാധിക്കാതിരിക്കാനാണ് ജൂൺ മാസത്തിലേക്ക് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തീരുമാനിച്ചതെന്ന് നേതാക്കൾ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, NEW CONGRESS PRESIDENT, CONGRESS, PRESIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.