SignIn
Kerala Kaumudi Online
Sunday, 16 June 2019 6.10 AM IST

എം.ജി. സർവകലാശാലാ അറിയിപ്പുകൾ

mg-uni
mg uni

പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ ഐ.എം.സി.എ. (2018 അഡ്മിഷൻ റഗുലർ/2017 അഡ്മിഷൻ സപ്ലിമെന്ററി), ഡി.ഡി.എം.സി.എ. സപ്ലിമെന്ററി പരീക്ഷകൾ 22ന് ആരംഭിക്കും. പിഴയില്ലാതെ 13 വരെയും 500 രൂപ പിഴയോടെ 14 വരെയും 1000 രൂപ സൂപ്പർഫൈനോടെ 15 വരെയും അപേക്ഷിക്കാം.

മൂന്ന്, ഒന്ന് സെമസ്റ്റർ ബി.എച്ച്.എം. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ യഥാക്രമം 26, 27 തീയതികളിൽ ആരംഭിക്കും. പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ പിഴയോടെ 13 വരെയും അപേക്ഷിക്കാം.


അപേക്ഷ തീയതി
മൂന്നും നാലും സെമസ്റ്റർ എം.എ. ഇംഗ്ലീഷ് സപ്ലിമെന്ററി (പ്രൈവറ്റ്) പരീക്ഷകൾക്ക് പിഴയില്ലാതെ 11 വരെയും 500 രൂപ പിഴയോടെ 12 വരെയും 1000 രൂപ സൂപ്പർഫൈനോടെ 13 വരെയും അപേക്ഷിക്കാം.


പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ എം.എസ്‌സി കമ്പ്യൂട്ടർ സയൻസ് (സി.എസ്.എസ്. 2017 അഡ്മിഷൻ റഗുലർ/2014, 2015, 2016 അഡ്മിഷൻ സപ്ലിമെന്ററി/2012, 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്) നവംബർ 2018 പരീക്ഷയുടെ പ്രാക്ടിക്കൽ 11ന് നടക്കും.


സംവരണ സീറ്റൊഴിവ്


പ്യൂവർ ആൻഡ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ 201819 ബാച്ചിൽ പട്ടികജാതി സംവരണ വിഭാഗത്തിൽ രണ്ടൊഴിവുണ്ട്. ഫോൺ: 0481 2731043.

സ്‌കൂൾ ഒഫ് ബയോസയൻസസിൽ എം.ഫിൽ ബയോസയൻസസ് പ്രോഗ്രാമിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. 13ന് രാവിലെ 10ന് എത്തണം.


പരീക്ഷഫലം
ഒന്നു മുതൽ നാലു വരെ സെമസ്റ്റർ എൽ എൽ.എം. ഓഫ് കാമ്പസ് (സെമസ്റ്റർ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

അഞ്ചാം സെമസ്റ്റർ ബി.എസ്‌സി. സി.ബി.സി.എസ്.എസ്. മോഡൽ ഒന്ന്,രണ്ട്, മൂന്ന് (2013-2016 അഡ്മിഷൻ റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.

സ്‌കൂൾ ഒഫ് എൻവയൺമെന്റൽ സയൻസസിൽ നടന്ന ഒന്നും രണ്ടും സെമസ്റ്റർ എം.ഫിൽ എൻവയോൺമെന്റ് മാനേജ്‌മെന്റ്, എൻവയോൺമെന്റൽ ആൻഡ് അറ്റ്‌മോസ്ഫിയറിക് സയൻസ് (സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്., ബി.എഫ്.ടി., ബി.പി.ഇ. (സി.ബി.സി.എസ്.എസ്.) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 23 വരെ അപേക്ഷിക്കാം.


എം.ഫിൽ റാങ്ക് പട്ടിക
സ്‌കൂൾ ഒഫ് ബയോസയൻസസിലെ 2018-19ലെ എം.ഫിൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു.

പി എച്ച്.ഡി നൽകി

ഇംഗ്ലീഷിൽ സോണിയ സെബാസ്റ്റ്യനും ക്രിമിനോളജിയിൽ ഫെബിൻ ബേബിക്കും കൊമേഴ്‌സിൽ കെ.എ. സുബൈർ, എ.പി. പ്രശാന്ത്, പി. പോൾ ജോസ്, ഫെലിസ് ജോയ് എന്നിവർക്കും സോഷ്യൽ വർക്കിൽ എം.യു. ദീപ്തിക്കും സോഷ്യോളജിയിൽ കെ.എ. അനിഷയ്ക്കും ഗാന്ധിയൻ സ്റ്റഡീസിൽ സജി വറുഗീസിനും പൊളിറ്റിക്കൽ സയൻസിൽ റോയ് മാത്യു, ഷീജ കുര്യാക്കോസ് എന്നിവർക്കും ഇക്കണോമിക്‌സിൽ എസ്. സജനി, അനുപ ലീല ജോർജ്, ധനേഷ് ശേഖർ എന്നിവർക്കും പി എച്ച്.ഡി. നൽകാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MG UNI
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.