ഊട്ടി: തമിഴ്നാട്ടിൽ ആനയോടു കേരളലിയിപ്പിക്കുന്ന ക്രൂരത. തമിഴ്നാട്ടിലെ മസനഗുഡിയിലെ ഒരു റിസോർട്ടിലാണ് നടുക്കുന്ന സംഭവം നടന്നത്. റിസോർട്ട് പരിസരത്തേക്ക് വന്ന കാട്ടാനയുടെ നേർക്ക് അവിടത്തെ ജീവനക്കാർ ടയർ കത്തിച്ച് എറിയുകയായിരുന്നു. തുടർന്ന് ചോരവാർന്നും പൊള്ളലേറ്റും മിണ്ടാപ്രാണി ചരിയുകയായിരുന്നു.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നതെന്നാണ് അറിയാൻ കഴിയുന്നത്. ഗുരുതരമായി പരിക്കേറ്റ് ആന ചരിഞ്ഞതോടു കൂടിയാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ വനംവകുപ്പ് പുറത്തുവിട്ടത്. ആനയുടെ ചെവിക്ക് നേരെയാണ് റിസോർട്ട് ജീവനക്കാർ കത്തിയ ടയർ എറിഞ്ഞത്. ഇത് ആനയുടെ ചെവിയിൽ കുടുങ്ങുകയും തുടർന്ന് തീ ദേഹത്തേക്ക് പടരുകയും ചെയ്തു.
ഇതോടെ പൊള്ളേലേറ്റ മിണ്ടാപ്രാണി വേദന സഹിക്കാൻ കഴിയാതെ നിലവിളിച്ചുകൊണ്ട് ഓടുന്നത് ദൃശ്യങ്ങളിൽ കാണാം.ശേഷം പരിക്കേറ്റ ആന കാട്ടിൽ മണിക്കൂറുകളോളം കടുത്ത വേദനയോടെ ഓടിയലഞ്ഞു എന്ന് വനവകുപ്പ് അധികൃതർ പറയുന്നു. ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ തെപ്പക്കാട് ക്യാമ്പിലേക്ക് മാറ്റാൻ ശ്രമിച്ചുവെങ്കിലും അവിടേക്ക് കൊണ്ടുപോകും വഴി ആന ചരിയുകയായിരുന്നു.
ആനയുടെ ചെവിയിൽ ഉൾപ്പെടെ ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം എന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വിവരം ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് റിസോർട്ടുകാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തങ്ങളുടെ റിസോർട്ട് പ്രദേശത്തേക്ക് ആന ഇറങ്ങിയത് കൊണ്ടാണ് ടയർ കത്തിച്ചെറിഞ്ഞതെന്നാണ് ഇവർ പറയുന്നത്.
Elephant tortured : I feel very sad and angry why these people doing this kind of activity. they burned tyre then attacked the wild elephant mashinagudi Tamilnadu ..@salma_poet @Priyamvathap @mahajournalist @Miss_NINJ @SundarrajanG pic.twitter.com/YGuwuRzTZZ
— siva m (@siva_apt) January 22, 2021