ടോക്കിയോ: ജപ്പാനിൽ ആത്മഹത്യാ നിരക്ക് വർദ്ധിക്കുന്നതായി പഠനം. പത്ത് വർഷത്തിന് ശേഷമുള്ള ഉയർന്ന ആത്മഹത്യാ നിരക്കാണിത്. 2020ൽ 20,919 പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത് എന്ന് ജപ്പാൻ ആരോഗ്യ ക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു. മുൻ വർഷത്തേക്കാൾ 3.7 ശതമാനം വർദ്ധനവാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമ്മർദ്ദം, കുടുംബ ദുരുപയോഗം, കൊവിഡ് വ്യാപനം എന്നിവയുൾപ്പെടെ വിവിധ ഘടകങ്ങളാലാണ് പ്രധാനമായും ആത്മഹത്യകൾ ഉണ്ടാകുന്നത്.