ന്യൂഡൽഹി : ആസ്ട്രേലിയയ്ക്കെതിരെ നിരവധി വെല്ലുവിളികൾ അതിജീവിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം നേടിയ വിജയം രാജ്യത്തിനാകെ പ്രചോദനാത്മകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസാമിലെ തേസ്പൂർ യൂണിവേഴ്സിറ്റിയിലെ ബിരുദദാനചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യവേയാണ് മോദി ഇന്ത്യൻ വിജയത്തെപ്പറ്റി വാചാലനായത്. " ആസ്ട്രേലിയയിൽ ഇന്ത്യയ്ക്ക് നിരവധി വെല്ലുവിളികളാണ് നേരിടാൻ ഉണ്ടായിരുന്നത്. വലിയയൊരു തോൽവി നേരിട്ടെങ്കിലും തൊട്ടടുത്ത മത്സരത്തിൽത്തന്നെ അതിൽനിന്ന് ഉയിർത്തെണീറ്റു.പരിക്കേറ്റിട്ടും പിന്മാറാതെ താരങ്ങൾ വെല്ലുവിളി ഏറ്റെടുത്തു. പ്രതിസന്ധികളുണ്ടാകുമ്പോൾ നിരാശപ്പെടാതെ പുതിയ മാർഗങ്ങൾ തേടുകയാണ് വേണ്ടതെന്ന് അവർ തെളിച്ചു. രാജ്യത്തെ യിവാക്കൾ മുഴുവൻ മാതൃകയാക്കേണ്ടതാണ് ഈ വിജയം.''- മോദി പറഞ്ഞു.