SignIn
Kerala Kaumudi Online
Sunday, 07 March 2021 8.31 PM IST

ബാലചന്ദ്രമേനോന്റെ സ്‌നേഹത്തിന്റെ പനിനീർപ്പൂവുകൾ

eee

കു​ടും​ബ​ചി​ത്ര​ങ്ങ​ളു​ടെ​ ​പ്രി​യ​സം​വി​ധാ​യ​ക​ൻ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​ആ​ശ​യ​വും​ ​തി​ര​ക്ക​ഥ​യും​ ​സം​വി​ധാ​ന​വും​ ​ നി​ർ​വ​ഹി​ച്ച​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​കൂ​ട്ടു​ചേ​ര​ൽ​ ​വേ​ദി​യാ​യ​ ​റോ​സ​സ് ​ ദ ഫാമിലി ക്ള​ബ് ​ 30വർഷത്തെ സ്നേ​ഹ​നി​റ​വി​ലാണ്
സ്‌​നേ​ഹ​ത്താ​ൽ​ ​വി​ട​ർ​ന്നു​നി​ൽ​ക്കു​ന്ന​ ​ഒ​രു​ ​കൂ​ട്ടം​ ​കു​ടും​ബ​ങ്ങ​ൾ,​ ​കൂ​ടു​മ്പോ​ൾ​ ​ഭം​ഗി​യു​ള്ള​ത് ​എ​ന്ന​ ​അ​ർ​ത്ഥ​ത്തി​ൽ​ ​സ​ന്തോ​ഷ​ങ്ങ​ളും​ ​സ​ങ്ക​ട​ങ്ങ​ളും​ ​പ്ര​തീ​ക്ഷ​ക​ളും​ ​പ​ങ്കു​വ​യ്‌​ക്കാ​നു​ള്ള​ ​ഒ​രി​ടം,​ ​'​റോ​സ​സ് ​ദ​ ​ഫാ​മി​ലി​ ​ക്ള​ബ്"​ ​എ​ന്ന​ ​കൂ​ട്ടാ​യ്‌​മ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​മൊ​ട്ടി​ട്ട് ​കേ​ര​ള​ത്തി​ലെ​ങ്ങും​ ​സ്‌​നേ​ഹ​സു​ഗ​ന്ധം​ ​പ്ര​സ​രി​പ്പി​ക്കു​ക​യാ​ണ്.​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​ജീവിതമധുര ക​ഥ​ക​ൾ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​ന​സി​ൽ​ ​വാ​രി​വി​ത​റി​യ​ ​സാ​ക്ഷാ​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​തി​ര​ക്ക​ഥ​യി​ലും​ ​സം​വി​ധാ​ന​ത്തി​ലു​മാ​ണ് ​ഈ​ ​പ​നി​നീ​ർ​പ്പൂ​വു​ക​ൾ​ ​വി​ട​ർ​ന്നു​ല്ല​സി​ച്ച് ​വ്യ​ത്യ​സ്‌​ത​മാ​കു​ന്ന​ത്.​ ​മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി​ ​വാ​ടാ​തെ,​ ​ഓ​രോ​ ​ദി​വ​സ​വും​ ​ഉ​ണ​ർ​വി​ന്റെ​ ​ചെ​റു​ദ​ള​ങ്ങ​ളാ​യി​ ​പ​ര​സ്‌​പ​ര​ ​ബ​ന്ധ​ങ്ങ​ളു​ടെ​ ​പ​ച്ച​പ്പ് ​അ​തേ​ ​പ​ടി​ ​നി​ല​നി​റു​ത്തു​ന്നു​ണ്ട് ​ ഈ​ ​കു​ടും​ബ​ങ്ങ​ളെ​ല്ലാം.
'​'​റോ​സ​സ് ​ക്ള​ബ് ​തു​ട​ങ്ങു​ന്ന​തി​ന് ​വ്യ​ക്ത​മാ​യ​ ​ഒ​രു​ ​കാ​ര​ണ​മു​ണ്ട്.​ ​ഞാ​നും​ ​ ഭാ​ര്യ​ ​വ​ര​ദ​യും​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​താ​മ​സി​ക്കു​ന്ന​ ​കാ​ലം.​ ​ഒ​രു​ ​ദി​വ​സം​ ​രാ​ത്രി​ ​എ​ന്റെ​ ​കു​ഞ്ഞു​മകൾ​ ​ഭാ​വ​ന​ ​ഉ​ണ​ർ​ന്ന് ​ക​ര​യാ​ൻ​ ​തു​ട​ങ്ങി.​ ​കു​ഞ്ഞി​ന് ​ആ​കെ​ ​അ​സ്വ​സ്ഥ​ത.​ ​മൂ​ന്നു​വ​യ​സാ​ണ് ​പ്രാ​യം.​ ​വ​യ​റു​വേ​ദ​ന​യോ​ ​മ​റ്റോ​ ​ആ​യി​രു​ന്നു.​ ​ഞ​ങ്ങ​ൾ​ ​ആ​കെ​ ​വി​ഷ​മി​ച്ചു​ ​പോ​യി.​ ​വ​ര​ദ​യാ​ണ് ​പ​റ​ഞ്ഞ​ത്,​ ​പ​രി​ച​യ​മു​ള്ള​ ​ഏ​തെ​ങ്കി​ലും​ ​പീ​ഡി​യാ​ട്രീ​ഷ്യ​നെ​ ​വി​ളി​ക്കാ​ൻ.​ ​അ​ന്നേ​ര​മാ​ണ് ​ആ​ ​സ​ത്യം​ ​മ​ന​സി​ലാ​യ​ത്.​ ​എ​നി​ക്ക് ​സി​നി​മാ​ബ​ന്ധ​ങ്ങ​ളേ​യു​ള്ളൂ,​ ​അ​ത​ല്ലാ​തെ​ ​സി​നി​മ​യ്‌​ക്ക് ​പു​റ​ത്ത് ​മ​റ്റാ​രെ​യും​ ​അ​റി​യി​ല്ലെ​ന്ന്.​ ​വ​ല്ലാ​ത്ത​ ​തി​രി​ച്ച​റി​വ് ​തോ​ന്നി​യ​ ​നി​മി​ഷ​മാ​ണ്.​ ​ആ​ ​ഒ​രു​ ​നി​മി​ഷ​ത്തി​ൽ​ ​നി​ന്നാ​ണ് ​കു​ടും​ബ​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ ഒ​രു​ ​കൂ​ട്ടാ​യ്‌​മ​ ​എ​ന്ന​ ​ചി​ന്ത​യി​ലേ​ക്ക് ​ഞാ​ൻ​ ​എ​ത്തി​ച്ചേ​ർ​ന്ന​ത്.​ ​എ​നി​ക്കും​ ​സ​മൂ​ഹ​ത്തി​ന്റെ​ ​ഭാ​ഗ​മാ​ക​ണം,​ ​അ​തി​നാ​യി​ ​ഒ​രു​ ​പ്ളാ​റ്റ് ​ഫോം​ ​വേ​ണം,​ ​അ​താ​യി​രു​ന്നു​ ​റോ​സ​സ് ​ക്ള​ബി​ന്റെ​ ​തു​ട​ക്കം.​"​"​ ​മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം​ ​സു​പ​രി​ചി​ത​മാ​യ​, ​സ്വ​ത​സി​ദ്ധ​മാ​യ​ ​ശൈ​ലി​യി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​സം​സാ​രി​ച്ചു​ ​തു​ട​ങ്ങി.
ഒ​രു​ ​ഏ​പ്രി​ൽ​ ​മാ​സ​ത്തി​ലാ​യി​രു​ന്നു ​ ​ത​ല​സ്ഥാ​ന​ന​ഗ​രി​യി​ലെ​ ​ ടാ​ഗോ​ർ​ ​ഹാ​ളി​ൽ​ ​റോ​സ​സ് ​ക്ള​ബി​ന് ​തു​ട​ക്ക​മി​ട്ട​ത്.​ ​അ​ന്നു​മു​ത​ൽ​ ​ഇ​ന്നോ​ള​മു​ള്ള​ ​സ്‌​നേ​ഹ​നി​മി​ഷ​ങ്ങ​ളു​ടെ​ ​ആ​യി​രം​ ​നു​റു​ങ്ങു​ക​ൾ​ ​മേ​നോ​ൻ​ ​ഇ​ന്നും​ ​മാ​ധു​ര്യ​ത്തോ​ടെ​ ​സൂ​ക്ഷി​ക്കു​ന്നു.​ ​പ്ര​കാ​ശി​ക്കു​ന്ന​ ​ആ​ ​ഓ​ർ​മ്മ​ക​ളാ​ണ് ​ക്ള​ബി​ന്റെ​ ​ഏ​റ്റ​വും​ ​വി​ല​പി​ടി​ച്ച​ ​സ​മ്പാ​ദ്യ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​ല​യി​രു​ത്തു​ന്നു.​ ​എ​ന്തു​കൊ​ണ്ട് ​റോ​സ​സ് ​എ​ന്ന​ ​പേ​ര് ​ക്ള​ബി​നി​ട്ടു,​ ​ഈ​ ​യാ​ത്ര​യി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​കേ​ട്ട​ ​ചോ​ദ്യം​ ​അ​താ​ണ്.​ ​ആ​ ​ചോ​ദ്യ​ത്തി​ന് ​മേ​നോ​ന്റെ​ ​ഉ​ത്ത​രം​ ​ഏ​റെ​ ​ല​ളി​ത​മാ​ണ്.​ ​'​'എ​ല്ലാ​ ​മ​നു​ഷ്യ​രും​ ​റോ​സാ​പ്പൂ​ക്ക​ളാ​ണ്.​ ​അ​തി​ന്റെ​ ​ഭം​ഗി​ ​ക​ണ്ട് ​അ​തി​നെ​ ​ചേ​ർ​ത്തു​വ​യ്‌​ക്കാ​ൻ​ ​നോ​ക്കു​മ്പോ​ൾ​ ​ഒ​രു​ ​കാ​ര്യം​ ​കൂ​ടി​ ​ന​മ്മ​ൾ​ ​ഓ​ർ​ക്ക​ണം.​ ​സു​ന്ദ​ര​മാ​ണെ​ങ്കി​ലും​ ​അ​തി​നെ​ ​സ​മീ​പി​ക്കു​മ്പോ​ൾ​ ​ന​ല്ല​ ​ശ്ര​ദ്ധ​യും​ ​ജാ​ഗ്ര​ത​യും​ ​വേ​ണം.​ ​സ്‌​നേ​ഹം​ ​കാ​ണി​ക്കാ​ൻ​ ​അ​മ​ർ​ത്തി​പ്പി​ടി​ച്ചാ​ൽ​ ​പൂ​വി​ന്റെ​ ​ഭം​ഗി​യു​ള്ള​ ​ഇ​ത​ളു​ക​ൾ​ക്കി​ട​യി​ലു​ള്ള​ ​മു​ള്ളു​ക​ൾ​ ​കൊ​ണ്ട് ​നി​ങ്ങ​ൾ​ക്ക് ​വേ​ദ​നി​ക്കേ​ണ്ടി​ ​വ​രും.​ ​മ​നു​ഷ്യ​രാ​യാ​ലും​ ​ചെ​ടി​ക​ളാ​യാ​ലും​ ​ മൃ​ഗ​ങ്ങ​ളാ​യാ​ലും​ ​അ​വ​യെ​ ​സ​മീ​പി​ക്കു​ന്ന​തി​ൽ​ ​ഒ​രു​ ​കരുതൽ ​വേ​ണം.​ ​കു​ടും​ബം​ ​ന​ന്നാ​യാ​ൽ​ ​നാ​ടും​ ​ന​ന്നാ​കും.​ ​കു​ടും​ബം​ ​ന​ന്നാ​കാ​തെ​ ​നാ​ടു​ ​ന​ന്നാ​കു​മെ​ന്ന് ​ഞ​ങ്ങ​ൾ​ ​വി​ചാ​രി​ക്കു​ന്നി​ല്ല,​ ​അ​തി​ൽ​ ​താ​ത്പ​ര്യ​വു​മി​ല്ല.​""

eee

കേ​ര​ള​ത്തി​ൽ​ ​എ​ല്ലാ​വ​ർ​ക്കും​ ​കൂ​ട്ടാ​യ്‌​മ​യു​ണ്ടെ​ങ്കി​ലും​ ​കു​ടും​ബ​ത്തി​നു​ ​വേ​ണ്ടി​ ​അ​ങ്ങ​നെ​ ​ഒ​രു​ ​ചു​വ​ടു​വ​യ്‌​പ്പി​ല്ല​ ​എ​ന്ന​ത്​ ​കു​ടും​ബ​സി​നി​മ​ക​ളു​ടെ​ ​സ്വ​ന്തം​ ​സം​വി​ധാ​യ​ക​ന്റെ​ ​മ​ന​സി​ൽ​ ​നേ​ര​ത്തെ​ ​ഉ​യ​ർ​ന്ന​ ​ചോ​ദ്യ​മാ​യി​രു​ന്നു.​ ​പ​ക്ഷി​ക​ൾ​ക്കും​ ​മൃ​ഗ​ങ്ങ​ൾ​ക്കും​ ​മ​നു​ഷ്യ​ർ​ക്കു​മെ​ല്ലാ​മാ​യി​ ​പ​ല​പല സം​ഘ​ട​ന​ക​ൾ,​ ​പ​ക്ഷേ,​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​മാ​ത്രം​ ​ശ​ബ്‌​ദി​ക്കാ​ൻ​ ​വ​ക്താ​ക്ക​ളി​ല്ല.​ ​ഇ​ത് ​എ​ന്തു​കൊ​ണ്ടാ​ണ്?​ ​അ​ങ്ങ​നെ​ ​ഒ​രു​ ​തോ​ന്ന​ൽ​ ​കൂ​ടി​ ​പ​ര​സ്‌​പ​രം​ ​ത​ണ​ലു​ക​ളാ​യി​ ​നി​ൽ​ക്കു​ന്ന​ ​കൂ​ട്ടാ​യ്‌​മ​യ്‌​ക്ക് ​ഊ​ർ​ജ​മേ​കി​.​ ​'​'​നാ​ൽ​പ്പ​തു​വ​ർ​ഷം​ ​ക​ഴി​ഞ്ഞ​ ​എ​ന്റെ​ ​സി​നി​മാ​സം​വി​ധാ​ന​ ​ജീ​വി​ത​ത്തി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​സി​നി​മ​ക​ളും​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യാ​ണ്.​ ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​യു​ള്ള​ ​ഒ​രു​ ​ഒ​ത്തു​ചേ​ര​ൽ​ ​വേ​ദി​ ​ക​ഴി​ഞ്ഞ​ ​മു​പ്പ​തു​വ​ർ​ഷ​മാ​യി​ ​മു​ന്നോ​ട്ടു​ ​കൊ​ണ്ടു​ ​പോ​കു​ന്നു​ ​എ​ന്ന​തി​ൽ​ ​ക​വി​ഞ്ഞ​ ​സ​ന്തോ​ഷ​മൊ​ന്നും​ ​എ​നി​ക്കി​പ്പോ​ഴി​ല്ല.​""​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ൻ​ ​ന​യം​ ​വ്യ​ക്ത​മാ​ക്കു​ന്നു.

റോ​സ​സ് ​ക്ള​ബി​ന്റെ​ ​മൂ​ന്നു​പ​തി​റ്റാ​ണ്ട് ​നീ​ണ്ട​ ​യാ​ത്ര​യി​ൽ​ ​കൗ​തു​ക​മു​ള്ള,​ ​നി​റ​പ്പ​കി​ട്ടു​ള്ള​ ​നി​മി​ഷ​ങ്ങ​ൾ​ ​ അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മ​ന​സി​ൽ​ ഇപ്പോഴും ​പ​ച്ച​ ​പി​ടി​ച്ചി​രി​പ്പു​ണ്ട്.​ ​അ​ന്ന​ത്തെ​ ​മു​ഖ്യ​മ​ന്ത്രി​ ​ഇ.​കെ.​ ​നാ​യ​നാ​ർ​ ​പ​ങ്കെ​ടു​ത്ത​ ​ക്ള​ബ് ​വാ​ർ​ഷി​കം.​ ​ഭാ​ര്യ​ ​ശാ​ര​ദ​ ​ടീ​ച്ച​റോ​ടൊ​പ്പ​മാ​യി​രു​ന്നു​ ​നാ​യ​നാ​ർ​ ​സ​ഖാ​വി​ന്റെ​ ​വ​ര​വ്.​ ​വ​ന്ന​പാ​ടേ​ ​അ​ദ്ദേ​ഹം​ ​ചോ​ദി​ച്ചു,​ ​എ​ങ്ങ​നെ​യാ​ണ് ​ഉ​ദ്ഘാ​ട​നം​?​ ​സി.​എം​ ​ഒ​രു​ ​റോ​സാ​പ്പൂ​ ​ടീ​ച്ച​ർ​ക്ക് ​ന​ൽ​കി​യാ​ണ് ​വാ​ർ​ഷി​കം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യേ​ണ്ട​തെ​ന്ന് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഒ​രൊ​റ്റ​നി​മി​ഷം​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ഖ​ത്തു​ണ്ടാ​യ​ ​അ​ത്ഭു​തം​ ​ഇ​പ്പോ​ഴും​ ​അ​തേ​ ​പോ​ലെ​ ​മ​ന​സി​ലു​ണ്ട്.​ ​അ​ദ്ദേ​ഹം​ ​പെ​ട്ടെ​ന്ന് ​ത​ന്നെ​ ​തി​രി​ച്ചൊ​രു​ ​ചോ​ദ്യം​ ​ചോ​ദി​ച്ചു,​ ​നി​ങ്ങ​ളെ​ന്താ​ടോ​ ​ഈ​ ​പ​റ​യു​ന്ന​ത്,​ ​ഞാ​ൻ​ ​ശാ​ര​ദ​ ​ടീ​ച്ച​ർ​ക്ക് ​ഇ​വി​ടെ​ ​വ​ച്ച് ​പൂ​ ​കൊ​ടു​ക്ക​ണ​മെ​ന്നോ.​ ​ഞാ​നെ​ന്താ​ടോ​ ​പ്രേം​ന​സീ​റാ...​"​"​ ​മ​റു​പ​ടി​ ​ഇ​താ​യി​രു​ന്നെ​ങ്കി​ലും​ ​അ​ടു​ത്ത​ ​നി​മി​ഷത്തിൽ ​നാ​യ​നാ​ർ​ ​സ​ഖാ​വ് ​ശാ​ര​ദ​ ​ടീ​ച്ച​ർ​ക്ക് ​നി​റ​ചി​രി​യോ​ടെ​ ​പൂ​ ​സ​മ്മാ​നി​ച്ചു.​ ​അ​തു​ ​ഹൃ​ദ​യം​ ​കൊ​ണ്ട് ​ഏ​റ്റു​വാ​ങ്ങി​യ​ ​ടീ​ച്ച​റു​ടെ​ ​മു​ഖ​ത്തും​ ​നി​റ​ചി​രി​യാ​യി​രു​ന്നു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​പി​ന്നീ​ടൊ​രി​ക്ക​ലും​ ​ഉ​ണ്ടാ​കാ​നി​ട​യി​ല്ലാ​ത്ത​ ​ആ​ ​നി​മി​ഷം​ ​പ​ക​ർ​ത്തി​യ​ ​ഫോ​ട്ടോ​യെ​ടു​ത്ത് ​പി​റ്റേ​ന്ന് ​ത​ന്നെ​ ​ലാ​മി​നേ​റ്റ് ​ചെ​യ്‌​ത് ​ടീ​ച്ച​റെ​ ​ഏ​ൽ​പ്പി​ച്ചു.​ ​പി​ന്നീ​ട് ​ശാ​ര​ദ​ടീ​ച്ച​റെ​ ​കാ​ണു​മ്പോ​ഴെ​ല്ലാം​ ​ആ​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കു​വ​യ്‌​ക്കു​മാ​യി​രു​ന്നു.​ ​ നാ​യ​നാ​ർ​ ​സ​ഖാ​വി​ന്റെ​ ​വി​യോ​ഗ​ത്തി​നു​ശേ​ഷം​ ​ശാ​ര​ദ​ടീ​ച്ച​റെ​ ​വി​ളി​ച്ച​പ്പോ​ഴാ​ണ് ​അ​ന്ന് ​ന​ൽ​കി​യ​ ​ആ​ ​ഫോ​ട്ടോ​ ​കി​ട​ക്ക​യു​ടെ​ ​തൊ​ട്ട​ടു​ത്ത് ​വ​ച്ചാ​യി​രു​ന്നു​ ​അവസാന നാളുകൾ വരെ അ​ദ്ദേ​ഹ​ം ഉറങ്ങിയിരുന്നതെ​ന്ന​ ​കാ​ര്യം​ ​ടീ​ച്ച​ർ​ ​പ​ങ്കു​വ​ച്ച​ത്.​ ​അ​ത്ര​ ​പ്രാ​ധാ​ന്യ​മു​ണ്ടാ​യി​രു​ന്നു​ ​അ​ന്ന് ​ത​ങ്ങ​ൾ​ ​എ​ടു​ത്തു​ ​ന​ൽ​കി​യ​ ​ചി​ത്ര​ത്തി​നെ​ന്ന​റി​ഞ്ഞ​ത് ​വ​ല്ലാ​ത്തൊ​രു​ ​നി​റ​വാ​യി​ ​ഇ​പ്പോ​ഴും​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​മ​ന​സി​ലു​ണ്ട്.​ ​ഒ​രു​ ​വ​ലി​യ​ ​മ​നു​ഷ്യ​ന്റെ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​രു​ ​ചെ​റി​യ​ ​റോ​സാ​പ്പൂ​ ​കൊ​ണ്ടു​ണ്ടാ​യ​ ​സ​ന്തോ​ഷം​ ​ഈ​ ​ക്ള​ബി​ന്റെ​ ​തി​ള​ക്ക​മു​ള്ള​ ​ഓ​ർ​മ്മ​യാ​ണ്.
യേ​ശു​ദാ​സും​ ​ഭാ​ര്യ​ ​പ്ര​ഭ​യും​ ​മ​റ്റൊ​രി​ക്ക​ൽ​ ​ക്ലബ് കൂട്ടായ്മയിലെത്തിയതും മ​റ​ക്കാ​ത്ത​ ​ഓ​ർ​മ്മ​യാ​ണ്.​ ​എ​ന്തി​നാ​ണ് ​മോ​നേ​ ​ക്ള​ബ് ​എ​ന്ന് ​ഒ​രു​ ​കു​ടും​ബ​കൂ​ട്ടാ​യ്‌​മ​യ്‌​ക്ക് ​പേ​രി​ട്ട​തെ​ന്നാ​യി​രു​ന്നു​ ​ദാ​സേ​ട്ട​ന്റെ​ ​ആ​ദ്യ​ ​ചോ​ദ്യം.​ ​ഇ​ങ്ങ​നെ​ ​ന​ല്ലൊ​രി​ട​ത്തി​ന് ​അ​ങ്ങ​നെ​ ​ഒ​രു​ ​പേ​രു​ ​വേ​ണോ​ ​എ​ന്നാ​യി​രു​ന്നു​ ​സം​ശ​യ​മെ​ങ്കി​ലും​ ​പ​രി​പാ​ടി​ക​ളി​ൽ​ ​പ​ങ്കെ​ടു​ത്ത് ​ദാ​സേ​ട്ട​നും​ ​പ്ര​ഭ​ ​ചേ​ച്ചി​യും​ ​ന​ല്ല​ ​വാ​ക്കു​ക​ൾ​ ​പ​ങ്കി​ട്ട് ​സ​ന്തോ​ഷ​ത്തോ​ടെയാണ്​ ​മ​ട​ങ്ങി​യ​ത്. ​ ​ആ​ദ്യ​കൂ​ട്ടാ​യ്‌​മ​യി​ൽ​ ​തി​ക്കു​റി​ശ്ശി​യാ​യി​രു​ന്നു​ ​മു​ഖ്യാ​തി​ഥി​യാ​യി​ ​ആ​ശം​സ​ക​ൾ​ ​നേ​ർ​ന്ന​ത്.​ ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ​ക്ള​ബി​ന്റെ​ ​ തു​ട​ക്ക​മെ​ങ്കി​ലും​ ​പി​ന്നീ​ട് ​വ​ട​ക്കാ​ഞ്ചേ​രി,​ ​കൊ​ല്ലം,​ ​എ​റ​ണാ​കു​ളം,​ ​അ​മ്പ​ല​പ്പു​ഴ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ​ഇ​പ്പോ​ൾ​ ​റോ​സ​സ് ​ക്ള​ബ് ​ചാ​പ്റ്റ​റു​ക​ൾ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.​ ​ഓ​രോ​ ​ചാ​പ്റ്റ​റി​ലും​ 25​-30​ ​കു​ടും​ബ​ങ്ങ​ളു​ണ്ട്.​ ​​പാ​ല​ക്കാ​ട്,​ ​തൃ​ശൂ​ർ​ ​ജി​ല്ല​ക​ളി​ൽ​ ​ക്ലബ് തു​ട​ങ്ങാ​നി​രി​ക്കു​മ്പോ​ഴാ​ണ് ​കൊ​വി​ഡി​ന്റെ​ ​ക​ട​ന്നു​ ​വ​ര​വ്.​ ​

eeeeeeeeeeeeeee

ഈ​ ​ക്ള​ബി​ന്റെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​ത്യേ​ക​ത​ ​ഒ​രി​ക്ക​ലും​ ​ആ​ഗ്ര​ഹം​ ​തോ​ന്നി​ ​അം​ഗ​ത്വ​മെ​ടു​ക്കാ​ൻ​ ​ക​ഴി​യി​ല്ല​ ​എ​ന്ന​താ​ണ്.​ ​ക്ള​ബി​ന്റെ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​​ ​ക്ഷ​ണി​ക്കു​മ്പോ​ൾ​ ​മാ​ത്ര​മാ​ണ് ​ഒ​രു​ ​കു​ടും​ബ​ത്തി​ന് ​ഈ​ ​കൂ​ട്ടാ​യ്‌​മ​യി​ൽ​ ​പ​ങ്കാ​ളി​ക​ളാ​കാ​ൻ​ ​ക​ഴി​യു​ള്ളൂ.​ ​മാ​സ​ത്തി​ൽ​ ​ഒ​രു​ത​വ​ണ​ ​എ​ല്ലാ​വ​ർ​ക്കും​ ​സൗ​ക​ര്യ​പ്ര​ദ​മാ​യ​ ​സ്ഥ​ല​ത്ത് ​ത​മ്മി​ൽ​ ​കാ​ണും.​ ​പ​ര​സ്‌​പ​രം​ ​സം​സാ​രി​ക്കു​ക​യും​ ​ച​ർ​ച്ച​ക​ൾ​ ​ന​ട​ത്തി,​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​മ​റ്റു​ ​അ​വ​ത​രി​പ്പി​ച്ച് ​ഒ​ന്നി​ച്ച് ​ഭ​ക്ഷ​ണം​ ​ക​ഴി​ച്ച് ​പി​രി​യു​ക​യും ചെയ്യും.​ ​ ജാ​തി​ചി​ന്ത​ക​ൾ​ക്കും​ ​രാ​ഷ്‌​ട്രീ​യ​ ​വേ​ർ​തി​രി​വു​ക​ൾ​ക്കും​ ​ഇ​വി​ടെ​ ​പ്ര​സ​ക്തി​യി​ല്ല.​ ​ബാ​ങ്ക് ​അ​ക്കൗ​ണ്ടും​ ​പ​ണ​പ്പി​രി​വും​ ​ക്ള​ബി​നി​ല്ല.​ ​എ​ല്ലാ​ ​അം​ഗ​ങ്ങ​ളും​ ​അ​വ​ര​വ​രു​ടെ​ ​ഭ​ക്ഷ​ണ​ത്തി​ന്റെ​ ​കൂ​പ്പ​ൺ​ ​വാ​ങ്ങി​യാ​ണ് ​ഒ​ന്നി​ച്ചു​ ​ചേ​രു​ന്ന​ത്.​ ​ക​ളി​യും​ ​ത​മാ​ശ​ക​ളും​ ​പാ​ട്ടും​ ​മേ​ള​വു​മു​ള്ള​ ​സ്‌​നേ​ഹ​സാ​യാ​ഹ്‌​ന​മെ​ന്ന​ ​അ​നു​ഭ​വ​മാ​ണ് ​ ​ഇ​വി​ടെ​ ​എ​ത്തു​ന്ന​ ​ഓ​രോ​രു​ത്ത​ർ​ക്കും.​ ​ഒ​രേ​ ​ഒ​രു​ ​ക​ർ​ശ​ന​നി​യ​മം​ ​മാ​ത്ര​മാ​ണു​ള്ള​ത്.​ ​കു​ടും​ബ​മാ​യി​ട്ടേ​ ​വ​രാ​വൂ.​ ​റോ​സ​സ് ​ക്ള​ബി​ന്റെ​ ​വാ​തി​ലു​ക​ൾ​ ​തു​റ​ന്നി​ട്ടി​രി​ക്കു​ന്ന​ത് ​കു​ടും​ബ​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​മാ​ത്ര​മാ​ണ്.​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​എ​റ​ണാ​കു​ള​ത്ത് ​ന​ട​ന്ന​ ​കു​ടും​ബ​സം​ഗ​മ​ത്തി​ൽ​ ​ബാ​ല​ച​ന്ദ്ര​മേ​നോ​ന്റെ​ ​മ​ക​ൾ​ ​ഭാ​വ​ന​യും​ ​നാ​ലു​വ​യ​സു​കാ​രി​ ​കൊ​ച്ചു​മ​ക​ൾ​ ​ത​ന്മ​യ​യും​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​പേ​ര​ക്കു​ട്ടി​ ​വേ​ദി​യി​ൽ​ ​ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ ​അ​ദ്ദേ​ഹം​ ​എ​ല്ലാ​വ​രും​ ​കേ​ൾ​ക്കേ​ ​പ​റ​ഞ്ഞു,​ ​'' ആ നിൽക്കുന്ന എന്റെ കൊ​ച്ചു​മോ​ളു​ടെ​ ​അ​മ്മ​യു​ടെ​ ​ക​ര​ച്ചി​ലി​ൽ​ ​നി​ന്നും​ ​മൊ​ട്ടി​ട്ട​ ​പ​നി​നീ​ർ​ ​പൂ​വാ​ണിത്,​ ​മു​പ്പ​തു​വ​ർ​ഷം​ ​ക​ഴി​യു​മ്പോ​ഴും​ ​ആ​ ​സ​ന്തോ​ഷ​പ്ര​സ​രി​പ്പ് ​കൂ​ടു​ന്ന​ത​ല്ലാ​തെ​ ​കു​റ​യു​ന്നി​ല്ല.​ ​ഓ​രോ​ ​കു​ടും​ബ​ത്തി​നും​ ​കൂ​ട്ടാ​യി​ 25​ ​ഓ​ളം​ ​മ​റ്റു​ ​കു​ടും​ബ​ങ്ങ​ളു​ടെ​ ​സ്‌​നേ​ഹം​ ​കൂ​ടി​ ​ഉ​ണ്ടാ​കു​മ്പോ​ൾ​ ​മ​റ്റെ​ന്തു​ ​ഭ​യ​ക്കാ​നാ​ണ്,​ ​ദാ​റ്റ്‌​സ് ​ആ​ൾ​ ​യു​വ​ർ​ ​ഓ​ണ​ർ.""

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: WEEKEND, BALACHANDRAMENON
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.