SignIn
Kerala Kaumudi Online
Thursday, 25 February 2021 1.23 PM IST

വസ്ത്രദിനം (കഥ)

vasthram

പ​രി​പ​ത്രം​ ​കൈ​യി​ൽ​ ​കി​ട്ടി​ ​ഒ​രാ​വ​ർ​ത്തി​ ​വാ​യി​ച്ച​പ്പോ​ൾ​ ​ത​ന്നെ​ ​രാ​മ​ൻ​കു​ട്ടി​ക്ക് ​ശ​രീ​രം​ ​വി​യ​ർ​ക്കു​ക​യും​ ​വി​റ​യ്‌​ക്കു​ക​യും​ ​ചെ​യ്തു.​ ​ഇ​തെ​ന്താ​ ​ഇ​ങ്ങ​നെ​?​ ​അ​തി​ലെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​അ​യാ​ൾ​ ​ഒ​ന്നും​ ​കൂ​ടി​ ​വാ​യി​ച്ചു.​ ​അ​യാ​ളു​ടെ​ ​മു​ഖ​ത്തു​നി​ന്നും​ ​വി​യ​ർ​പ്പു​ ​തു​ള്ളി​ക​ൾ​ ​ക​ട​ലാ​സി​ൽ​ ​വീ​ണു​ ​പ​ര​ന്നു.​ ​നാ​ലാം​ ​തീ​യ​തി​ ​ചൊ​വ്വാ​ഴ്ച​ ​നാ​ട്ടി​ൽ​ ​വ​സ്ത്ര​ദി​നം​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു.​ ​ആ​ ​ദി​ന​ത്തി​ൽ​ ​എ​ല്ലാ​വ​രും​ ​വ​സ്ത്ര​മു​പേ​ക്ഷി​ച്ച് ​അ​തി​ൽ​ ​പ​ങ്കു​കൊ​ള്ള​ണം.​ ​അ​ന്ന് ​മു​ഴു​വ​ൻ​ ​ജ​ന​ങ്ങ​ളും​ ​വി​വ​സ്ത്ര​രാ​യി​ ​ന​ട​ക്കും.​ ​വ​സ്ത്ര​ത്തി​ന്റെ​ ​ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് ​ജ​ന​ങ്ങ​ളെ​ ​ ഉ​ത്ത​മ​ ​ബോ​ദ്ധ്യ​മു​ള്ള​വ​രാ​ക്കാ​നാ​ണ് ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ദി​നം​ ​ആ​ച​രി​ക്ക​ണം​ ​എ​ന്ന് ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ച​ത്.

'​'​നാ​ലാം​ ​തീ​യ​തി​ ​രാ​വി​ലെ​ ​ആ​റു​മ​ണി​മു​ത​ൽ​ ​രാ​ത്രി​ ​പ​ന്ത്ര​ണ്ടു​ ​മ​ണി​വ​രെ​യാ​ണ് ​വ​സ്ത്ര​ദി​ന​ത്തി​ന്റെ​ ​സ​മ​യം.​ ​പ​രി​പ​ത്ര​ത്തി​നു​ ​താ​ഴെ​ ​സ​ർ​ക്കാ​ർ​ ​ജീ​വ​ന​ക്കാ​ർ​ ​അ​നു​ഷ്ഠി​ക്കേ​ണ്ട​ ​ന​ട​പ​ടി​ ​ക്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ​വി​ശ​ദാം​ശ​ങ്ങ​ളും​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ഉ​ണ്ടാ​യി​രു​ന്നു.​""
പൊലീ​സു​കാ​ർ​ക്ക് ​തൊ​പ്പി​യും​ ​ഷൂ​സും​ ​ആ​കാം.​ ​ഡോ​ക്‌​ടേ​ഴ്സ് ​അ​ന്ന് ​ക​ഴു​ത്തി​ൽ​ ​സ്‌​റ്റെ​ത്ത് ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​ധ​രി​ച്ചി​രി​ക്ക​ണം.​ ​നഴ്സു​മാ​ർ​ക്ക് ​ത​ല​യി​ലു​ള്ള​ ​അ​വ​രു​ടെ​ ​തൊ​പ്പി​ ​ധ​രി​ക്ക​ണം.​ ​അ​ധോ​മ​ണ്ഡ​ല​ ​അ​സ്‌​ഥി​ര​ ​ഗു​മ​സ്ഥ​ന്മാ​ർ​ക്കൊ​ന്നും​ ​ഒ​രു​ ​ഇ​ള​വും​ ​ഇ​ല്ലാ​യി​രു​ന്നു.​ ​അ​തി​ലൊ​രാ​ളാ​ണ​ല്ലോ​ ​രാ​മ​ൻ​കു​ട്ടി​!​ ​പാ​ദ​ര​ക്ഷ​ക​ൾ​ ​ധ​രി​ക്കാം.​ ​പ​രി​പ​ത്ര​ത്തി​ന്റെ​ ​വ്യാ​പ്തി​ ​മൂ​ന്നാ​ലു​പു​റ​ങ്ങ​ളി​ലാ​യി​ ​കി​ട​ക്കു​ന്നു.​ ​അ​ര​ഞ്ഞാ​ണം​ ​ധ​രി​ക്കു​ന്ന​തി​ന് ​വി​ല​ക്കി​ല്ലാ​യി​രു​ന്നു.
സ​ർ​ക്കാ​രി​ന്റെ​ ​ഉ​ത്ത​ര​വ് ​ക​ണ്ട് ​പ​ല​രും​ ​ബു​ദ്ധി​മു​ട്ടി​ലാ​യി.​ ​ഓ​ഫീ​സി​ൽ​ ​അ​വി​ട​വി​ടെ​ ​കൂ​ട്ടം​ ​കൂ​ട്ട​മാ​യി​ ​നി​ന്ന് ​പു​രു​ഷ​ൻ​മാ​രും​ ​സ്ത്രീ​ക​ളും​ ​ച​ർ​ച്ച​തു​ട​ങ്ങി.​ ​ചി​ല​ർ​ ​ലീ​വെ​ടു​ത്ത് ​വീ​ട്ടി​ലി​രി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​പ​ക്ഷേ​ ​നി​ർ​ദ്ദേ​ശ​ത്തി​ലെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തു​ത​ന്നെ​ ​യാ​തൊ​രു​വി​ധ​ ​അ​വ​ധി​ക​ളും​ ​അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​ ​എ​ന്ന് ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ​ ​മെ​ഡി​ക്ക​ൽ​ ​ലീ​വ് ​അ​നു​വ​ദി​ക്കും.​ ​പ​ക്ഷേ​ ​ഒ​രു​ ​മെ​ഡി​ക്ക​ൽ​ ​ബോ​ർ​ഡി​നു​മു​ന്നി​ൽ​ ​ജീ​വ​ന​ക്കാ​ര​ൻ​ ​വി​വ​സ്ത്ര​നാ​യി​ ​ഹാ​ജ​രാ​ക​ണം.​ ​ചി​ല​ ​വ​നി​താ​ ​ജീ​വ​ന​ക്കാ​ർ​ ​ജോ​ലി​ത​ന്നെ​ ​ഉ​പേ​ക്ഷി​ച്ചാ​ലെ​ന്താ​ന്ന് ​വ​രെ​ ​ചി​ന്തി​ച്ചു!
സ്ത്രീ​ ​ജ​ന​ങ്ങ​ളെ​ ​നോ​ക്കി​ ​ചി​ല​ ​പു​രു​ഷ​ൻ​മാ​ർ​ ​അ​ർ​ത്ഥ​ഗ​ർ​ഭ​മാ​യി​ ​ചി​രി​ച്ചു.​ ​ആ​ ​ചി​രി​യി​ൽ​ ​പ​ല​തും​ ​അ​ട​ങ്ങി​യി​രു​ന്നു.​ ​സൂ​പ്ര​ണ്ടി​ന്റെ​ ​അ​ഭി​പ്രാ​യ​മ​റി​യാ​ൻ​ ​ചി​ല​ ​ജീ​വ​ന​ക്കാ​ർ​ ​ക​ണ്ണാ​ടി​സാ​റി​ന്റെ​ ​അ​ടു​ത്തു​കൂ​ടി.​ ​സ്വ​ത​വേ​ ​ഗാം​ഭീ​ര്യം​ ​ന​ടി​ക്കു​ന്ന​ ​മു​ഖ​ത്തോ​ടെ​ ​ഇ​രി​ക്കു​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​മു​ഖ​ത്തെ​വി​ടെ​യോ​ ​ഒ​രു​ ​ചെ​റു​പു​ഞ്ചി​രി​ ​ഒ​ളി​ഞ്ഞു​ ​നി​ന്നി​രു​ന്നു.
'​'​അ​ധി​കാ​രി​ക​ളു​ടെ​ ​തീ​രു​മാ​ന​മാ​ണ്.​ ​അ​തി​നെ​ ​എ​തി​ർ​ക്കാ​ൻ​ ​ന​മു​ക്കാ​കി​ല്ല.​ ​നാ​ടോ​ടു​മ്പോ​ൾ​ ​ന​ടു​വേ​ ​ഓ​ട​ണം.​ ​ന​മു​ക്ക് ​കാ​ണാം.....​ ​നി​ങ്ങ​ൾ​ക്ക​റി​യാ​മോ​ ​എ​ന്നോ​ട് ​സം​സാ​രി​ച്ച​ ​പ​ല​ ​വി​ദ്വാ​ൻ​മാ​രും​ ​വി​ദൂ​ഷി​ക​ളും​ ​ഇ​തു​ ​പ​ണ്ടേ​ ​വേ​ണ്ടി​യി​രു​ന്നു​ ​എ​ന്ന​ ​അ​ഭി​പ്രാ​യ​ക്കാ​രാ​ണ്.​ ​അ​തി​നാ​ൽ​ ​ഉ​ത്ത​ര​വ് ​ന​ട​പ്പാ​ക്ക​ണം.​ ​അ​തി​ന് ​ഉ​ദ്യോ​ഗ​സ്ഥ​രാ​യ​ ​നാ​മെ​ല്ലാ​വ​രും​ ​സ​ഹ​ക​രി​ക്ക​ണം.​ ​അ​വ​ധി​ ​അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.​""
അ​ദ്ദേ​ഹം​ ​കൈ​യി​ലു​ള്ള​ ​ഫ​യ​ലി​ൽ​ ​എ​ന്തോ​ ​തി​ര​ഞ്ഞു​കൊ​ണ്ടി​രു​ന്നു.​ ​ഉ​ച്ച​ക്കു​ശേ​ഷം​ ​ര​ണ്ടു​മ​ണി​ക്ക് ​വ​സ്ത്ര​ദി​ന​ത്തി​ന്റെ​ ​ന​ട​ത്തി​പ്പി​നാ​യി​ ​ആ​ഫീ​സി​ൽ​ ​എ​ടു​ക്കേ​ണ്ട​ ​ഒ​രു​ക്ക​ങ്ങ​ളെ​ക്കു​റി​ച്ച് ​ ഒ​രു​ ​മീ​റ്റിം​ഗ് ​കൂ​ടി.​ ​ എ​ഴു​പ​ത്ത​ഞ്ചു​ ​ശ​ത​മാ​നം​ ​പേ​രും​ ​വ​സ്ത്ര​ദി​നം​ ​വ​ള​രെ​ ​ വി​പ്ല​വ​ക​ര​മാ​യ​ ​കാ​ര്യ​മെ​ന്നു​ത​ന്നെ​ ​പ​റ​ഞ്ഞു.
ഉ​പ​രി​മ​ണ്ഡ​ല​ ​ഗു​മ​സ്ഥ​ ​ക​മ​ലാ​ക്ഷി​യ​മ്മ​ ​തു​റ​ന്ന​ടി​ച്ചു:
'​'​ബ​ഹു​മാ​ന​പ്പെ​ട്ട​ ​ഡ​യ​റ​ക്ട​ർ​ ​സ​ർ​ ​ഈ​ ​സ​ർ​ക്കു​ല​ർ​ ​ക​ണ്ട​പ്പോ​ൾ​ ​ജീ​വി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​ത​ന്നെ​ ​ന​ശി​ച്ചു​പോ​യി.​ ​മാ​ന​ത്തി​നു​ ​മാ​ന​മി​ല്ലാ​താ​യ​ ​അ​വ​സ്ഥ.​ ​വീ​ട്ടി​ൽ​ ​ഞാ​നും​ ​ഭ​ർ​ത്താ​വും​ ​മ​ക​ളും​ ​മ​രു​മ​ക​നും​ ​ഇ​ള​യ​ ​മ​ക​ളും​ ​എ​ല്ലാ​പേ​രും​ ​ഉ​ള്ള​ ​കു​ടും​ബ​മാ​ണ്.​ ​എ​ല്ലാവ​ർ​ക്കും​ ​ജോ​ലി​യു​മു​ണ്ട്.​ ​രാ​വി​ലെ​ ​ഞാ​ൻ​ ​ആ​ഫീ​സി​ൽ​ ​വ​രു​ന്ന​ത് ​മ​രു​മ​ക​ന്റെ​ ​കാ​റി​ലാ​ണ്.​ ​വ​യ്യ​ ​സാ​ർ...​ ​വ​യ്യ.....​ ​എ​നി​ക്ക​താ​ലോ​ചി​ക്കാ​ൻ​പോ​ലും​ ​വ​യ്യ.​""
'​'​ക​മ​ലാ​ക്ഷി​യ​മ്മേ​ ​നി​ങ്ങ​ൾ​ ​ഇ​തി​നെ ​ ​വ്യ​ക്തി​പ​ര​മാ​ക്കേ​ണ്ട​ ​കാ​ര്യ​മ​ല്ല.​ ​നാ​ടു​മൊ​ത്തം​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​പ​തി​നെ​ട്ടു​ ​മ​ണി​ക്കൂ​ർ​ ​പ​രി​പാ​ടി​യാ​ണ്.​ ​നി​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല​ ​നാ​ട്ടി​ലെ​ ​എ​ല്ലാ​ ​പൗ​ര​ന്മാ​രും​ ​സ്ത്രീ​പു​രു​ഷ​ഭേ​ദ​മെ​ന്യേ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​ഒ​രു​ ​മ​ഹാ​മേ​ള....​!​ ​ഇ​വി​ടെ​ ​മ​റ്റു​ ​സ്ത്രീ​ക​ൾ​ ​ധാ​രാ​ള​മു​ണ്ട​ല്ലോ....​ ​അ​വ​ർ​ ​സ​ർ​ക്കാ​രി​നൊ​പ്പ​മാ​ണ് ​അ​വ​ർ​ ​ഇ​തി​നെ​ ​എ​തി​ർ​ത്ത് ​ഒ​രു​ ​വാ​ക്കു​പോ​ലും​ ​മി​ണ്ടി​യി​ട്ടി​ല്ല.​ ​ചൊ​വ്വാ​ഴ്ച​ ​ഹാ​ജ​ർ​ ​ക​ണി​ശ​മാ​ണ്.​ ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​സ​സ്‌​പെ​ൻ​ഷ​ൻ​ ​വ​രെ​ ​ഉ​ണ്ടാ​കും.​""
'​'​ക​മ​ലാ​ക്ഷി​യ​മ്മ​ ​സാ​ർ​ ​പ​റ​ഞ്ഞ​തി​ൽ​ ​ചി​ല​ ​സ​ത്യ​ങ്ങ​ൾ​ ​ഉ​ണ്ട് ​സാ​ർ​ ​വ​ള​രെ​ ​വി​ഷ​മം​ ​തോ​ന്നു​ന്നു.​""
രാ​മ​ൻ​കു​ട്ടി​ ​ഒ​ര​ഭി​പ്രാ​യം​ ​പ​റ​ഞ്ഞു.
'​'​ചൊ​വ്വാ​ഴ്‌​ച​ ​രാ​മ​ൻ​ ​കു​ട്ടി​യാ​യി​രി​ക്കും​ ​നി​ങ്ങ​ടെ​ ​സെ​ക്ഷ​ന്റെ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​ർ.​ ​സെ​ക്ഷ​നി​ലെ​ ​എ​ല്ലാ​വ​രും​ ​അ​ന്ന് ​അ​വി​ടെ​ ​ഉ​ണ്ടാ​കേ​ണ്ട​ത് ​ത​ന്റെ​ ​കൂ​ടെ​ ​ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.​ ​നി​യ​മം​ ​അ​നു​സ​രി​ക്കു​ക.​ ​വേ​റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ഒ​ന്നു​മി​ല്ല.​ ​അ​ഞ്ചു​ ​മ​ണി​ക്ക് ​ന​ട​ക്കു​ന്ന​ ​ബ​ഹു​ജ​ന​റാ​ലി​യി​ൽ​ ​ന​മ്മു​ടെ​ ​ജീ​വ​ന​ക്കാ​ർ​ ​മൊ​ത്തം​ ​പ​ങ്കെ​ടു​ക്ക​ണം.​ ​അ​തി​നു​ള്ള​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഏ​ർ​പ്പാ​ടാ​ക്കു​ന്ന​താ​ണ്.​""
യോ​ഗം​ ​അ​വ​സാ​നി​ച്ചു.​ ​ജീ​വ​ന​ക്കാ​ർ​ ​ഹാ​ളി​ന്റെ​ ​പ​ല​കോ​ണു​ക​ളി​ലാ​യി​ ​നി​ന്ന് ​പ​ര​സ്‌​പ​രം​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.
'​'​ന​മ്മു​ടെ​ ​നാ​ടി​ന്റെ​ ​ഖ്യാ​തി​ലോ​കം​ ​മു​ഴു​വ​ൻ​ ​വ്യാ​പി​ക്കു​മെ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​ ​അ​ന്താ​രാ​ഷ്ട​ത​ല​ത്തി​ൽ​ ​ന​മ്മു​ടെ​ ​നാ​ട്ടി​ൽ​ ​തു​ട​ങ്ങി​യ​ ​ഈ​ ​ദി​നം​ ​അ​ടു​ത്ത​വ​ർ​ഷം​ ​മു​ത​ൽ​ ​ലോ​ക​വ​സ്ത്ര​ദി​നം​ ​എ​ന്ന​പേ​രി​ൽ​ ​മ​റ്റു​ ​രാ​ജ്യ​ങ്ങ​ൾ​ ​കൊ​ണ്ടാ​ടു​മ്പോ​ഴാ​ണ് ​ന​മ്മു​ടെ​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തെ​പ്പ​റ്റി​ ​ഇ​പ്പോ​ൾ​ ​ഇ​തി​നെ​ ​എ​തി​ർ​ക്കു​ന്ന​വ​ർ​ ​മ​ന​സി​ലാ​ക്കു​ന്ന​ത്.​""
നേ​താ​വ് ​വാ​ചാ​ല​നാ​യി.
രാ​മ​ൻ​കു​ട്ടി​ ​വീ​ട്ടി​ൽ​വ​ന്ന് ​ക​ത​ക​ട​ച്ചി​രു​ന്നു.​ ​ചൊ​വ്വാ​ഴ്ച​ത്തെ​ ​കാ​ര്യ​ങ്ങ​ൾ​ ​അ​യാ​ളെ​ ​വ​ള​രെ​ ​വി​ഷ​മി​പ്പി​ച്ചു.​ ​ത​ന്നെ​പ്പോ​ലെ​ ​എ​ത്ര​യെ​ത്ര​ ​യു​വ​തീ​യു​വാ​ക്ക​ൾ​ ​ഇ​തു​മാ​യി​ ​പൊ​രു​ത്ത​പ്പെ​ടാ​ൻ​ ​ക​ഴി​യാ​ത്ത​വ​രു​ണ്ട്!​ ​അ​വ​രൊ​ക്കെ​ ​എ​ങ്ങ​നെ​യാ​കും​ ​പ്ര​തി​ക​രി​ക്കു​ക.​ ​ഓ​ഫീ​സി​ലെ​ ​യോ​ഗ​ത്തി​ൽ​ ​ക​മ​ലാ​ക്ഷി​യ​മ്മ​ ​സാ​റി​നെ​ ​പി​ന്തു​ണ​ച്ച​തു​ത​ന്നെ​ ​പാ​ര​യാ​യി.​ ​ത​ന്നെ​ ​സെ​ക്ഷ​ന്റെ​ ​കോ​-​ഓ​ർ​ഡി​നേ​റ്റ​റാ​ക്കി.
രാ​മ​ൻ​കു​ട്ടി​ ​ത​ന്റെ​ ​അ​വ​സ്ഥ​യെ​ക്കു​റി​ച്ച് ​ചി​ന്തി​ച്ചു.​ ​ന​ഗ്ന​ത​ ​പു​റ​ത്തു​കാ​ട്ടു​ന്ന​തി​ൽ​ ​ത​നി​ക്ക് ​ഓ​ർ​മ്മ​യു​ള്ള​പ്പോ​ഴും​ ​പൊ​രു​ത്ത​പ്പെ​ടാ​ൻ​ ​ക​ഴി​യു​മാ​യി​രു​ന്നി​ല്ല.​ ​കു​ള​ത്തി​ൽ​ ​കു​ളി​ക്കാ​ൻ​ ​പോ​കു​മ്പോ​ഴും​ ​വീ​ട്ടി​ൽ​ ​കു​ളി​മു​റി​യി​ൽ​ ​ക​യ​റി​ ​കു​ളി​ക്കു​മ്പോ​ഴും​ ​തോ​ർ​ത്തു​ടു​ക്കാ​ൻ​ ​അ​യാ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.​ ​അ​ടി​വ​സ്ത്രം​ ​ധ​രി​ച്ച് ​തോ​ർ​ത്തു​ടു​ക്കു​ന്ന​ ​സ്വ​ഭാ​വ​മാ​യി​രു​ന്നു​ ​അ​യാ​ളു​ടേ​ത്.​ ​എ​ത്ര​ ​ആ​ലോ​ചി​ച്ചി​ട്ടും​ ​ഒ​രു​ ​പ​രി​ഹാ​ര​വും​ ​കാ​ണാ​ൻ​ ​സാ​ധി​ക്കു​ന്നി​ല്ല.​ ​അ​ച്‌​ഛ​നും​ ​അ​മ്മ​യും​ ​പെ​ൻ​ഷ​ൻ​ ​പ​റ്റി​ ​വീ​ട്ടി​ലി​രി​ക്കു​ന്ന​തു​കൊ​ണ്ട് ​കൊ​ള്ളാം.​ ​ഇ​നി​ ​അ​വ​ർ​ ​ഇ​തി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​വേ​ണ്ടി​ ​പു​റ​ത്തി​റ​ങ്ങു​മോ​?​ ​ചേ​ട്ട​ൻ​ ​പ​ട്ടാ​ള​ത്തി​ലാ​യ​തു​കൊ​ണ്ട് ​ന​ന്നാ​യി.
അ​യാ​ൾ​ക്ക് ​ഉ​റ​ക്കം​ ​വ​ന്നി​ല്ല.​ ​തി​രി​ഞ്ഞും​ ​മ​റി​ഞ്ഞും​ ​കി​ട​ന്നു.​ ​ഉ​റ​ക്ക​ത്തി​ൽ​ ​എ​പ്പോ​ഴോ​ ​ത​ന്റെ​ ​വ​സ്ത്രം​ ​എ​വി​ടെ​യോ​ ​ന​ഷ്ട​പ്പെ​ട്ടെ​ന്ന് ​തോ​ന്നി​ ​ചാ​ടി​യെ​ണീ​റ്റു.​ ​വെ​ള്ളം​കു​ടി​ച്ചു​ ​കി​ട​ന്നു.​ ​ഒ​രു​ ​വി​ധം​ ​നേ​രം​ ​വെ​ളു​പ്പി​ച്ചു.​ ​ആ​രും​ ​ക​ളി​യാ​ക്കാ​ൻ​ ​സാ​ദ്ധ്യ​ത​യി​ല്ല.​ ​കാ​ര​ണം​ ​ആ​ർ​ക്കും​ ​നൂ​ൽ​ബ​ന്ധ​മി​ല്ല​ല്ലോ.​ ​പി​ന്നേ​ ​ആ​ര് ​ആ​രെ​ക്ക​ളി​യാ​ക്കാ​ൻ.
പി​റ്റേ​ന്ന് ​വ​ള​രെ​ ​നേ​ര​ത്തേ​ ​രാ​മ​ൻ​കു​ട്ടി​ ​ആ​ഫീ​സി​ൽ​ ​എ​ത്തി.​ ​വ​സ്ത്ര​ദി​ന​ത്തി​ന്റെ​ ​ചി​ന്ത​ക​ളി​ൽ​ ​കു​രു​ങ്ങി​ ​അ​യാ​ൾ​ ​ഇ​രു​ന്നു.
'​'​സാ​റെ​ന്താ​ ​ഇ​ന്ന് ​വ​ള​രെ​ ​നേ​ര​ത്തേ...​ ​?​""
തൂ​പ്പു​കാ​രി​ ​ശാ​ര​ദ​ ​ചോ​ദി​ച്ചു.​ ​
'​'​ങാ....​ ​നേ​ര​ത്തേ​ ​പോ​ന്നു.​""
അ​വ​രെ​ ​ശ്ര​ദ്ധി​ക്കാ​തെ​ ​പ​റ​ഞ്ഞു.
'​'​നാ​ലാം​ ​തീ​യ​തി​യി​ലെ​ ​കാ​ര്യം​ ​വ​ലി​യ​ ​ക​ടു​പ്പ​മാ​യി​പ്പോ​യി​ ​അ​ല്ലേ​ ​സാ​ർ​?​''
ഒ​രു​ ​നാ​ണ​ത്തോ​ടെ​ ​അ​വ​ൾ​ ​പ​റ​ഞ്ഞു.
'​'​ശാ​ര​ദേ​ ​വേ​റെ​യൊ​ന്നും​ ​പ​റ​യാ​നി​ല്ലേ.​ ​?​ ​നാ​ലാം​ ​തീ​യ​തി​ക്ക് ​ഇ​നി​യും​ ​ര​ണ്ടു​ ​ദി​വ​സ​മു​ണ്ട​ല്ലോ​?​""
അ​വ​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​ശ്ര​ദ്ധി​ക്കാ​തെ​ ​അ​യാ​ൾ​ ​ക​മ്പ്യൂ​ട്ട​റി​ൽ​ ​നോ​ക്കി​യി​രു​ന്നു.
'​'​സ​ർ,​ ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​പ​റ​ഞ്ഞ​ത്.​ ​ലീ​വെ​ടു​ക്കാ​നാ​ണ്.​ ​അ​ത് ​ന​ട​ക്കി​ല്ല​ല്ലോ.​ ​പി​ന്നെ​ ​ചേ​ട്ട​ൻ​ ​വേ​റൊ​രു​കാ​ര്യം​ ​പ​റ​ഞ്ഞു.​ ​വീ​ട്ടി​ൽ​ ​നി​ന്നു​ ​സാ​ധാ​ര​ണ​ ​ഇ​റ​ങ്ങു​ന്ന​തു​പോ​ലെ​ ​ഇ​റ​ങ്ങി​ ​ആ​ഫീ​സി​ൽ​ ​വ​രി​ക​ ​എ​ന്നി​ട്ട് ​ ഇ​വി​ടെ​ ​വ​ന്ന് ​എ​ന്താ​ന്നു​ ​വ​ച്ചാ​ൽ​ ​അ​ങ്ങ​നെ.​ ​അ​ങ്ങ​നെ​ ​പ​റ്റു​മോ​ ​സാ​ർ​?​""
അ​വ​ൾ​ ​വ​ള​രെ​ ​വി​ഷ​മ​ത്തോ​ടെ​ ​നി​ന്നു.
'​'​ശാ​ര​ദേ....​ ​പ​രി​പ​ത്ര​ത്തി​ൽ​ ​എ​ല്ലാം​ ​വ്യ​ക്ത​മാ​യി​പ്പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​വീ​ട്ടി​ൽ,​ ​വെ​ളി​യി​ൽ​ ​പൊ​തു​നി​ര​ത്തി​ൽ​ ​വ​സ്ത്രം​ ​ധ​രി​ച്ച് ​ഇ​റ​ങ്ങു​ന്ന​വ​രെ​ ​പോ​ലീ​സ് ​പി​ടി​ക്കും.​ ​ലോ​ക്ക​പ്പി​ലി​ടും.​ ​ജാ​മ്യം​ ​കി​ട്ടാ​ൻ​ ​ആ​ളെ​പ്പോ​ലും​ ​കി​ട്ടി​ല്ല.​ ​പി​ന്നെ​ ​സ​സ്‌​പെ​ൻ​ഷ​നു​ണ്ടാ​കും.​ ​എ​ന്താ​ന്നു​ ​വ​ച്ചാ​ൽ​ ​ചെ​യ്യ്.​ ​എ​നി​ക്ക് ​അ​ല്പം​ ​ധൃ​തി​യു​ണ്ട്.​""
പെ​ട്ടെ​ന്നു​ ​പ​റ​ഞ്ഞൊ​ഴി​ഞ്ഞു.​ ​പ​ക്ഷേ​ ​അ​വ​ൾ​ ​പോ​കു​ന്ന​മ​ട്ടി​ല്ല.
'​'​ ​സ​ർ​ ​എ​ന്തു​ ​തീ​രു​മാ​നി​ച്ചു.​ ​വീ​ട്ടി​ന്നേ​ ​അ​ങ്ങ​നെ​യാ​യി​രി​ക്കു​മോ​ ​വ​രി​ക.​ ​സാ​റി​നു​ ​സ്‌​കൂ​ട്ട​റി​ൽ​ക്കേ​റി​ ​'​ശു​ർ​റ​ന്നെ​" ​ഇ​ങ്ങു​വ​ന്നാ​ ​മ​തീ​ല്ലോ...​!​ ​ക​ണ്ണു​മ​ട​ച്ച്,​ ​ഞ​ങ്ങ​ൾ​ക്ക​ല്ലേ​ ​പാ​ട്.​""
അ​വ​ളു​ടെ​ ​മു​ഖ​ത്ത് ​ഒ​രു​ ​കൃ​ത്രി​മ​നാ​ണം.
'​'​നാ​ലാം​ ​തീ​യ​തി​ലെ​ ​കാ​ര്യ​മാ​യി​രി​ക്കും​ ​ച​ർ​ച്ച.​""
പ്യൂ​ൺ​ ​തോ​മ​സി​ന് ​കാ​ര്യം​ ​പി​ടി​കി​ട്ടി.
'​'​സാ​ർ​ ​ശ​രി​ക്കും​ ​പ​റ​ഞ്ഞാ​ൽ​ ​ഇ​ങ്ങ​നെ​യൊ​രു​ ​ദി​വ​സം​ ​ആ​വ​ശ്യ​മെ​ന്ന് ​എ​നി​ക്ക് ​പ​ണ്ടേ​ ​തോ​ന്നി​യി​ട്ടു​ള്ള​താ​ണ്.​ ​ഒ​രാ​ൾ​ ​ഒ​രു​ ​പു​തി​യ​ ​സാ​രി​ ​ഉ​ടു​ത്തു​കൊ​ണ്ടു​വ​ന്നാ​ൽ​ ഓ​ഫീ​സി​ൽ​ ​അ​ന്ന് ​പ​ണി​ന​ട​ക്കി​ല്ല.​ ​എ​ല്ലാ​വ​രും​ ​അ​തി​നെ​പ്പ​റ്റി​യാ​യി​രി​ക്കും​ ​ച​ർ​ച്ച​ ​ചെ​യ്യു​ക.​ ​പി​ന്നെ​ ​അ​തു​കാ​ണാ​നും​ ​തൊ​ടാ​നും​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നും​ ​എ​ല്ലാം​ ​എ​ന്തൊ​രു​ത്സാ​ഹ​മാ​ണ്.​ ​മു​പ്പ​തു​ ​സാ​രി​ ​മ​തി​ ​ഒ​രു​ ​മാ​സ​ത്തെ​ ​ജോ​ലി​ ​സ്വാ​ഹ.​ ​!​ ​പി​ന്നെ​ ​ന​മ്മു​ടെ​ ​ചി​ല​സാ​റ​ന്മാ​ർ​ ​ചി​ല​ ​ബ്രാ​ൻ​ഡ​ഡ് ​ഷ​ർ​ട്ടു​വാ​ങ്ങി​യി​ട്ട് ​രാ​വി​ലെ​ ​മു​ത​ൽ​ ​അ​തി​ന്റെ​ ​വി​ല​യി​ങ്ങ​നെ​ ​പ​റ​ഞ്ഞു​ ​കൊ​ണ്ടു​ ​ന​ട​ക്കും.​ ​അ​തി​നെ​ക്കു​റി​ച്ച് ​അ​ന്നു​മൊ​ത്തം​ ​ച​ർ​ച്ച​യാ​യി​രി​ക്കും.​ ​നാ​ലാം​ ​തീ​യ​തി​ ​പ​റ​യാ​ൻ​ ​ഒ​ന്നും​ ​കാ​ണി​ല്ല​ല്ലോ.​""
'​'​തോ​മാ​ച്ച​ൻ​ ​പ്ര​സം​ഗം​ ​നി​റു​ത്ത്.......​ ​തോ​മ​സേ​ ​അ​ന്നാ​ണ് ​പ​റ​യാ​ൻ​ ​കൂ​ടു​ത​ൽ​ ​കാ​ണു​ക.​ ​ഒ​രു​ ​കൊ​ല്ലം​ ​പ​റ​ഞ്ഞാ​ലും​ ​തീ​രാ​ത്ത​ ​കാ​ര്യ​ങ്ങ​ൾ​ ​ആ​ ​ദി​വ​സ​ത്തി​നു​ണ്ട്.​ ​ന​മ്മു​ടെ​ ​ഡ​യ​റ​ക്ട​ർ​ ​തു​ട​ങ്ങി​ ​ഞാ​ൻ​ ​വ​രെ​ ​ഉ​ള്ള​വ​ർ....​""
ഇ​ട​ക്ക് ​ശാ​ര​ദ​ ​ക​യ​റി.
'​'​ഹൊ......​ ​ഹൊ.....​ ​ദൈ​വ​മേ​ ​എ​നി​ക്കൊ​ന്നും​ ​പ​റ​യാ​നാ​വു​ന്നി​ല്ലേ.​""
അ​വ​ൾ​ ​ചൂ​ലു​മാ​യി​ ​പോ​യി​ ​പി​റ​കേ​ ​തോ​മ​സും.
ഓ​ഫീ​സി​ൽ​ ​തി​ര​ക്കു​ ​തു​ട​ങ്ങി.​ ​എ​ല്ലാ​വ​ർ​ക്കും​ ​ച​ർ​ച്ച​ ​ഒ​ന്നു​മാ​ത്രം​ ​നാ​ലാം​ ​തീ​യ​തി.​ ​ഗു​മ​സ്ഥ​ൻ​ ​ഗി​ൽ​ബ​ർ​ട്ട് ​പ​റ​ഞ്ഞു.
'​'​സ​മ​യം​ ​പോ​കു​ന്നി​ല്ല​ ​എ​ന്നൊ​രു​ ​തോ​ന്ന​ൽ​ ​നാ​ലാം​ ​തീ​യ​തി​ ​അ​ങ്ങെ​വി​ടെ​യോ​ ​കി​ട​ക്കു​ന്ന​തു​പോ​ലെ.​""
ഗി​ൽ​ബ​ർ​ട്ടി​ന് ​ഇ​ന്നേ​ ​അ​ത​ങ്ങ് ​ആ​ഘോ​ഷി​ച്ചാ​ൽ​ ​മ​തി​യെ​ന്നാ​യി​ട്ടു​ണ്ട്.
'​'​താ​നൊ​രു​ ​കാ​ര്യം​ചെ​യ്യ് ​ഇ​ന്നേ​ ​റീ​ഹേ​ഴ്സ​ൽ​ ​തു​ട​ങ്ങ്.​""
രാ​മ​ൻ​കു​ട്ടി​ ​ദേ​ഷ്യ​ത്തോ​ടെ​ ​പ​റ​ഞ്ഞു.
രാ​മ​ൻ​കു​ട്ടി​യു​ടെ​ ​കൂ​ടെ​ ​ജോ​യി​ൻ​ ​ചെ​യ്‌​ത​ ​സു​മി​ ​മേ​ശ​യ്‌​ക്ക​രി​കി​ൽ​ ​വ​ന്നു.
'​'​ ​രാ​മ​ൻ​കു​ട്ടി.....​ ​എ​ന്നെ​ ​വീ​ട്ടി​ൽ​ ​നി​ന്നും​ ​അ​ന്നു​വി​ടി​ല്ലാ​ന്നാ​ ​തോ​ന്നു​ന്ന​ത്.​ ​അ​തീ​ക്കൊ​റ​ച്ചു​ ​മ​തീ​ന്നു​ ​അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞു.​ ​അ​ന്നു​ ​എ​ന്നെ​ ​പെ​ണ്ണു​കാ​ണാ​ൻ​ ​ദു​ബാ​യി​ൽ​ ​ജോ​ലി​യു​ള്ള​ ​ഒ​രാ​ൾ​ ​വ​രു​മെ​ന്ന് ​പ​റ​ഞ്ഞി​ട്ടു​ണ്ട്.​ ​അ​യാ​ൾ​ ​ആ​ഫീ​സി​ലാ​ണ് ​പെ​ണ്ണു​കാ​ണാ​ൻ​ ​വ​രി​ക.​ ​എ​ന്തു​ ​ചെ​യ്യും​ ​രാ​മ​ൻ​കു​ട്ടി. ഒ​രു​ ​പോം​ ​വ​ഴി​ ​പ​റ​ഞ്ഞു​താ..​""
'​'​ജോ​ലി​ ​വേ​ണ​മെ​ങ്കി​ൽ​ ​ആ​ഫീ​സി​ൽ​ ​അ​ന്നു​വ​ര​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​നി​യ​മ​ ​ന​ട​പ​ടി​ക​ളു​ണ്ടാ​വും.​ ​പാ​ടു​പെ​ട്ട് ​ടെ​സ്റ്റ് എ​ഴു​തി​ ​പ്രാ​യ​പ​രി​ധി​യു​ടെ​ ​അ​വ​സാ​ന​ത്തി​ൽ​ ​കി​ട്ടി​യ​ ​ജോ​ലി​യാ​ണ്.​ ​അ​തു​ ​ക​ള​യു​ന്ന​ത് ​എ​ളു​പ്പ​മു​ള്ള​ ​കാ​ര്യ​മ​ല്ല.​ ​ഞാ​ൻ​ ​ആ​രേ​യും​ ​ഉ​പ​ദേ​ശി​ക്കാ​നും​ ​ത​ന്ത്ര​ങ്ങ​ൾ​ ​പ​റ​ഞ്ഞു​കൊ​ടു​ക്കാ​നും​ ​ആ​ള​ല്ല.​ ​സ്വ​ന്ത​മാ​യി​ ​ടെ​സ്റ്റെ​ഴു​തി​യ​ ​സു​മി​ക്ക് ​ഇ​തി​നും​ ​ഒ​രു​ ​പ​രി​ഹാ​രം​ ​കാ​ണാ​ൻ​ ​ക​ഴി​യും.​""
രാ​മ​ൻ​കു​ട്ടി​യു​ടെ​ ​അ​ഭി​പ്രാ​യം​ ​കേ​ട്ട​പ്പോ​ൾ​ ​സു​മി​ ​സ്ഥ​ലം​ ​വി​ട്ടു.
വ​സ്ത്ര​ദി​ന​ത്തി​ൽ​ ​ധ​രി​ക്കേ​ണ്ട​ ​ആ​ഭ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ​സ്വ​ർ​ണ​ക്ക​ട​ക​ൾ​ ​ധാ​രാ​ളം​ ​പ​ര​സ്യ​ങ്ങ​ൾ​ ​ഇ​റ​ക്കി.​ ​ആ​ണു​ങ്ങ​ൾ​ക്കും​ ​പെ​ണ്ണു​ങ്ങ​ൾ​ക്കും​ ​വി​വ​ധ​ ​ഡി​സൈ​നി​ലു​ള്ള​ ​അ​ര​ഞ്ഞാ​ണ​ങ്ങ​ൾ​ ​ത​യ്യാ​റാ​യി.​ ​പ​ണി​ക്കു​റ​വ്.​ ​ഇ​ൻ​സ്റ്റാ​ൾ​മെ​ന്റ് ​വ്യ​വ​സ്ഥയിൽ ​ത​ന്ത്ര​ങ്ങ​ൾ​ ​പ​ല​തു​മെ​ന​ഞ്ഞു.​ ​സ്വ​ർ​ണ​ ​അ​ര​ഞ്ഞാ​ണ​ങ്ങ​ൾ​ ​വി​ൽ​ക്കാ​ൻ​ ​ജൂ​വ​ല​റി​ക​ളു​ടെ​ ​റെ​പ്ര​സ​ന്റേ​റ്റീവുമാ​ർ​ ​ഓ​ഫീ​സു​ക​ളി​ൽ​ ​ക​യ​റി​ ​ഇ​റ​ങ്ങി.​ ​വ​സ്ത്ര​ദി​നം​ ​ക​ഴി​ഞ്ഞ് ​അ​ടു​ത്ത​ ​ദി​വ​സം​ ​ പു​തി​യ​ ​വ​സ്ത്ര​ങ്ങ​ൾ​ ​ധ​രി​ക്ക​ണ​മെ​ന്നും​ ​അ​തി​നു​ള്ള​ ​ഇ​ള​വു​ക​ളു​മാ​യി​ ​ടെ​ക്‌​സ്റ്റൈ​ൽ​ ​ഗ്രൂ​പ്പു​ക​ളും​ ​ഇ​റ​ങ്ങി.
ബ്യൂ​ട്ടി​ ​പാ​ർ​ല​റു​ക​ൾ​ ​സ്ത്രീ​ക​ൾ​ക്കും​ ​പു​രു​ഷ​ൻ​മാ​ർ​ക്കു​ ​ആ​രും​ ​ചി​ന്തി​ച്ചി​ട്ടി​ല്ലാ​ത്ത​ ​ബ്യൂ​ട്ടി​ ​പ​രി​പാ​ടി​ക​ളു​ടെ​ ​പ​ര​സ്യ​ങ്ങ​ളു​മാ​യി​ ​രം​ഗ​ത്തി​റ​ങ്ങി.​ ​അ​വ​രു​ടെ​ ​പ​ര​സ്യ​ങ്ങ​ളി​ൽ​ ​ഫേ​ഷ്യ​ൽ​ ​തി​ക​ച്ചും​ ​ഫ്രീ​ ​ആ​യി​രു​ന്നു.​ ​നാ​ടാ​കെ​ ​ഇ​ള​കി​മ​റി​ഞ്ഞു.​ ​വി​ദ്യാ​ല​യ​ങ്ങ​ൾ,​ ​ഓ​ഫീ​സു​ക​ൾ,​ ​സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഐ​റ്റി.​ ​ക​മ്പ​നി​ക​ൾ,​ ​എ​ല്ലാ​പേ​രും​ ​വ​രു​ന്ന​ ​ആ​ ​ദി​ന​ത്തെ​ ​ആ​ഘോ​ഷ​ഭ​രി​ത​മാ​ക്കാ​നാ​യി​ ​പ​ദ്ധ​തി​ക​ൾ​ ​മെ​ന​ഞ്ഞു​ ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​ക​ളി​ൽ​ ​ചി​ത്ര​ങ്ങ​ളു​ൾ​പ്പ​ടെ​ ​മെ​സേ​ജു​ക​ൾ​ ​പ​റ​പ​റ​ന്നു.​ ​വ​സ്ത്ര​ദി​ന​പ്പാ​ട്ടു​ക​ൾ​ ​പാ​ര​ഡി​ക​ൾ,​ ​ക​വി​ത​ക​ൾ,​ ​ക​ഥ​ക​ൾ​ ​എ​ന്നി​വ​യാ​ൽ​ ​മൊ​ബൈ​ലു​ക​ൾ​ ​നി​റ​ഞ്ഞ് ​വീ​ർ​പ്പു​മു​ട്ടി.
മൂ​ന്നാം​ ​തീ​യ​തി​ ​രാ​ത്രി​യാ​യി​ ​ഉ​റ​ക്കം​ ​വ​രാ​തെ​ ​രാ​മ​ൻ​കു​ട്ടി​ ​കി​ട​ന്നു.​ ​അ​ടു​ത്ത​ദി​വ​സം​ ​രാ​വി​ലെ​ ​ഓ​ഫീ​സി​ൽ​ ​പോ​കു​ന്ന​തി​നെ​ക്കു​റി​ച്ച് ​വ്യ​ക്ത​മാ​യ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​യാ​ൾ​ ​എ​ടു​ത്തി​രു​ന്നു.
നാ​ലാം​തീ​യ​തി​ ​പ​തി​വി​ലും​ ​നേ​ര​ത്തേ​ ​രാ​മ​ൻ​കു​ട്ടി​ ​എ​ണീ​റ്റു.​ ​ഒ​ൻ​പ​തു​മ​ണി​യാ​യ​പ്പോ​ൾ​ ​വീ​ട്ടി​ൽ​നി​ന്നും​ ​ഇ​റ​ങ്ങ​ണ​മെ​ന്ന് ​തീ​രു​മാ​നി​ച്ചു.​ ​ജോ​ലി​ ​ന​ഷ്ട​പ്പെ​ട​രു​ത്.​ ​ഒ​രു​ ​ജോ​ഡി​ ​ഡ്ര​സി​നു​വേ​ണ്ടി​ ​ജോ​ലി​ ​ന​ഷ്‌​ട​പ്പെ​ടു​ത്താ​ൻ​ ​രാ​മ​ൻ​കു​ട്ടി​ ​താ​ല്പ​ര്യ​പ്പെ​ട്ടി​ല്ല.​ ​ജ​ന​ലി​ലൂ​ടെ​ ​നി​ര​ത്തി​ലേ​ക്ക് ​നോ​ക്കി.​ ​പ​തി​വി​ലും​ ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​നൂ​ൽ​വ​സ്ത്ര​മി​ല്ലാ​തെ​ ​ഒ​ന്നും​ ​സം​ഭ​വി​ക്കാ​ത്ത​ ​മ​ട്ടി​ൽ​ ​ന​ട​ന്നു​പോ​കു​ന്നു.​ ​ഭാ​ര്യ​യും​ ​ഭ​ർ​ത്താ​വും​ ​കു​ട്ടി​ക​ളു​മു​ണ്ട്.​ ​ചി​ല​ർ​ ​ന​ട​ന്ന്,​ ​ചി​ല​ർ​ ​സ്‌​കൂ​ട്ട​റി​ൽ,​ ​സ്‌​കൂ​ൾ​ ​കോ​ളേ​ജ് ​കു​ട്ടി​ക​ൾ​ ​ഷോ​ൾ​ഡ​ർ​ബാ​ഗും​ ​തൂ​ക്കി​ ​ഒ​രു​ ​വി​കാ​ര​പ്ര​ക​ട​ന​ങ്ങ​ളു​മി​ല്ലാ​തെ​ ​ന​ട​ന്നു​ ​പോ​കു​ന്നു.​ ​ഇ​ന്ന​ലെ​വ​രെ​ ​അ​വ​ർ​ ​ധ​രി​ച്ചി​രു​ന്ന​ ​വ​സ്ത്ര​ങ്ങ​ൾ​ ​അ​വ​ർ​ 18​ ​മ​ണി​ക്കൂ​ർ​ ​നേ​ര​ത്തേ​ക്ക് ​ഊ​രി​യെ​റി​ഞ്ഞ് ​ഗാം​ഭീ​ര്യ​ത്തോ​ടെ​ ​പോ​കു​ന്നു.
വീ​ട്ടി​നു​ ​പു​റ​ത്തു​നി​ന്ന് ​അ​ക​ത്തു​ക​യ​റി​യ​ ​അ​മ്മ​ ​പ​റ​ഞ്ഞു.
'​'​ഭ​ഗ​വാ​നേ...ക​ലി​കാ​ല​ ​വൈ​ഭ​വം......​ ​നീ​ ​എ​ങ്ങ​നെ​ ​പോ​കു​ന്നു​?​""
'​'​ഞാ​ൻ​ ​സാ​ധാ​ര​ണ​ ​പോ​കു​ന്ന​തു​പോ​ലെ​ ​പോ​കും​ ​എ​നി​ക്ക് ​ഇ​തൊ​ന്നും​ ​സാ​ധി​ക്കി​ല്ല.​""
എ​ന്തോ​ ​തീ​രു​മാ​നി​ച്ചു​റ​ച്ച​തു​പോ​ലെ​ ​രാ​മ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
'​'​മോ​നെ​ ​വ​ഴി​യി​ൽ​ ​പോ​ലീ​സും​ ​പ​ട്ടാ​ള​വു​മൊ​ക്കെ​ ​കാ​ണും​ ​ചെ​ക്കിം​ഗ് ​ന​ട​ത്തും​ ​അ​വ​രു​ടെ​ ​മു​ന്നി​ലെ​ങ്ങാ​നും​ ​ചെ​ന്നു​ ​പെ​ട്ടാ​ൽ​ ​കേ​സു​ ​മാ​ത്ര​മ​ല്ല​ ​അ​ടി​യും​ ​കി​ട്ടും.​ ​നീ​ ​സൂ​ക്ഷി​ക്ക​ണം.​"​"​അ​മ്മ​ ​പ​റ​ഞ്ഞു.
'​'​സൂ​ക്ഷി​ക്കു​ന്ന​താ​ണ് ​ന​ല്ല​ത്.​""
അ​ക​ത്തു​നി​ന്ന് ​അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞു.
'​'​ഞാ​ൻ​ ​രാ​വി​ലെ​ ​ആ​റു​മ​ണി​മു​ത​ൽ​ ​റോ​ഡി​ൽ​ ​നോ​ക്കി​യി​രു​പ്പാ​യി​രു​ന്നു.​ ​ദാ​ ​ഇ​തു​വ​രെ​ ​മു​ണ്ടു​ടു​ത്ത് ​ഒ​രാ​ൾ​ ​പോ​ലും​ ​പോ​യി​ട്ടി​ല്ല.​ ​നി​യ​മം​ ​എ​ല്ലാ​വ​രും​ ​അ​നു​സ​രി​ക്കു​ന്നു​ണ്ട്....​ ​നീ​ ​സൂ​ക്ഷി​ക്ക​ണം.​""
അ​മ്മ​ക്കെ​ന്തോ​ ​ഒ​രു​ ​ഭ​യം.
സ്‌​കൂ​ട്ട​ർ​ ​സ്റ്റാ​ർ​ട്ടാ​ക്കി​ ​ആ​യാ​ൾ​ ​റോ​ഡി​ലേ​ക്കി​റ​ങ്ങി.​ ​സാ​ധാ​ര​ണ​യി​ലും​ ​സ്‌​പീ​ഡി​ൽ​ ​അ​യാ​ൾ​ ​സ്‌​കൂ​ട്ട​ർ​ ​വി​ട്ടു.​ ​ബ​സ് ​റ്റോ​പ്പി​ൽ​ ​ധാ​രാ​ളം​ ​ആ​ളു​ക​ൾ.​ ​ഏ​തോ​ ​ബ​സ് ​സ​മ​യ​ത്തി​ന് ​വ​രാ​ത്ത​താ​ണ്.​ ​ത​ന്നെ​പ്പോ​ലെ​ ​വ​സ്ത്രം​ ​ധ​രി​ച്ച​ ​ഒ​രു​വ​നു​വേ​ണ്ടി​ ​രാ​മ​ൻ​കു​ട്ടി​ ​ഒ​ന്നു​ ​പ​ര​തി,​ ​ആ​രു​മി​ല്ല.​ ​എ​ല്ലാ​വ​രും​ ​ആ​ഹ്ലാ​ദ​ത്തി​മി​ർ​പ്പി​ൽ.​ ​ബ​സ് ​സ്റ്റോ​പ്പി​ന​ടു​ത്തെ​ത്തി​യ​ ​പ്പോ​ൾ​ ​അ​വി​ടെ​ ​ബൈ​ക്കി​നു​ ​മു​ക​ളി​ലി​രു​ന്ന​ ​കോ​ളേ​ജ് ​കു​മാ​ര​ന്മാ​രും​ ​ബ​സു​കാ​ത്തു​നി​ന്ന​ ​അ​വ​രു​ടെ​ ​കൂ​ട്ടു​കാ​രും​ ​കൂ​ട്ടു​കാ​രി​ക​ളും​ ​കൂ​ടി​ ​ഒ​ന്നി​ച്ച് ​രാ​മ​ൻ​കു​ട്ടി​യെ​ ​വി​ളി​ച്ചു.
'​'​ഹൂ​യ്..​ ​ഹൂ​യ്..​ ​ഒ​രു​ ​ഭ്രാ​ന്ത​ൻ​ ​തു​ണി​യു​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്നു.​""
അ​യാ​ൾ​ ​സ്‌​കൂ​ട്ട​ർ​ ​വേ​ഗ​ത്തി​ൽ​ ​ഓ​ടി​ച്ചു.
അ​ടു​ത്ത​ ​ജം​ഗ്ഷ​ൻ​ ​എ​ത്തു​ന്ന​തി​നു​മു​ൻ​പാ​യി​ ​എ​തി​രെ​ ​വ​ന്ന​ ​സ്‌​കൂ​ട്ട​ർ​ ​യാ​ത്ര​ക്കാ​രി​ ​കൈ​കാ​ണി​ച്ച് ​നി​ൽ​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​നേ​രി​യ​ ​സം​ശ​യ​ത്തോ​ടെ​ ​വ​ണ്ടി​ ​നി​ർ​ത്തി.​ ​അ​വ​ൾ​ ​സ്‌​കൂ​ട്ട​ർ​ ​തി​രി​ച്ച് ​രാ​മ​ൻ​കു​ട്ടി​യോ​ടാ​യി​ ​പ​റ​ഞ്ഞു.
'​'​നി​ങ്ങ​ൾ​ ​ഡ്ര​സ്സ് ​ഊ​രി​ ​വ​ണ്ടി​ക്ക​ക​ത്ത് ​വ​ച്ച് ​പോ.​ ​അ​വി​ടെ​ ​പോ​ലീ​സ് ​ചെ​ക്കിം​ഗ് ​ന​ട​ക്കു​ക​യാ​ണ് ​പി​ടി​ച്ചാ​ൽ​ ​ഫൈ​ൻ​ ​മാ​ത്ര​മ​ല്ല​ ​അ​റ​സ്റ്റും​ ​ഉ​ണ്ടാ​കും.​ ​ഞാ​ൻ​ ​ഡ്ര​സു​ ​ചെ​യ്താ​ണ് ​വ​ന്ന​ത്.​ ​ഒ​രു​ ​ചേ​ട്ട​ൻ​ ​റെ​യ്ഡി​നെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​ഞാ​ൻ​ ​എ​ല്ലാം​ ​അ​ഴി​ച്ച് ​സ്‌​കൂ​ട്ട​റി​ന​ക​ത്താ​ക്കി.​ ​ഇ​നി​യി​പ്പോ​ ​ഓ​ഫീ​സി​ൽ​ ​ചെ​ന്നു​ടു​ക്കാ​മെ​ന്നു​ ​വി​ചാ​രി​ക്കു​ന്നു.​ ​ഞാ​ൻ​ ​പോ​ട്ടേ​ ​ചേ​ട്ടാ.​""
അ​വ​ൾ​ ​തി​രി​ഞ്ഞ് ​വ​ണ്ടി​യോ​ടി​ച്ചു​ ​പോ​യി.​ ​ഒ​രു​ ​സു​ന്ദ​രി...​ ​ത​ന്നെ​പ്പോ​ലെ​ ​ഇ​തി​ൽ​ ​സ​ഹ​ക​രി​ക്കാ​ത്ത​വ​ളാ​ണ്.
കു​റ​ച്ചു​നേ​രം​ ​വ​ണ്ടി​ ​ഒ​ഫ് ​ചെ​യ്ത് ​രാ​മ​ൻ​കു​ട്ടി​ ​നി​ന്നു​ ​ഡ്ര​സ​ഴി​ക്കു​ന്ന​ ​പ്ര​ശ്ന​മി​ല്ല.​ ​പി​ന്നെ​ ​എ​ന്തി​ന് ​സ​മ​യം​ ​ക​ള​യ​ണം?​ ​ചെ​ക്കിം​ഗ് ​ന​ട​ക്ക​ട്ടേ​!​ ​സ്‌​പീ​ഡി​ൽ​ ​സ്‌​കൂ​ട്ട​റോ​ടി​ച്ചു​ ​പോ​കു​ക.​ ​വ​രു​ന്നി​ട​ത്തു​ ​വ​ച്ചു​ ​കാ​ണാം.​ ​എ​ന്താ​യാ​ലും​ ​തീ​രു​മാ​നി​ച്ച​തു​ത​ന്നെ​ ​ന​ട​ത്തും.
ജീ​പ്പി​ൽ​ ​നാ​ല​ഞ്ചു​ ​പോ​ലീ​സു​കാ​ർ​ ​ഉ​ണ്ട്,​ ​കൈ​യി​ൽ​ ​ലാ​ത്തി​യു​ണ്ട്.​ ​അ​വ​ർ​ ​തൊ​പ്പി​യും​ ​ഷൂ​സും​ ​ബെ​ൽ​റ്റും​ ​മാ​ത്രം​ ​ധ​രി​ച്ചി​രു​ന്നു.​ ​അ​വ​ർ​ ​വ​ണ്ടി​ക​ളെ​ല്ലാം​ ​ത​ട​ഞ്ഞ് ​പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.​ ​വ​ണ്ടി​ ​ജീ​പ്പി​ന​ടു​ത്ത് ​എ​ത്താ​റാ​യ​പ്പോ​ൾ​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ൻ​ ​കൈ​കാ​ണി​ച്ച് ​സൈ​ഡി​ലോ​ട്ട് ​ഒ​തു​ക്കാ​ൻ​ ​പ​റ​ഞ്ഞു.​ ​രാ​മ​ൻ​കു​ട്ടി​ ​വ​ണ്ടി​ ​വ​ള​രെ​ ​സ്ലോ​ ​ചെ​യ്ത് ​സൈ​ഡി​ലോ​ട്ട് ​നി​ർ​ത്താ​ൻ​ ​പോ​യി​ട്ട് ​സ്‌​പീ​ഡി​ൽ​ ​വ​ണ്ടി​ ​എ​ടു​ത്തു.​ ​വ​ണ്ടി​ ​കു​റ​ച്ച് ​മു​ന്നോ​ട്ട് ​നീ​ങ്ങി​യ​തും​ ​ഒ​രു​ ​ലാ​ത്തി​ ​ല​ക്ഷ്യം​ ​തെ​റ്റി​ ​ത​ല​യി​ൽ​ ​തൊ​ട്ടി​ല്ല​ ​എ​ന്ന​ ​മ​ട്ടി​ൽ​ ​സൈ​ഡി​ൽ​ ​വ​ന്നു​ ​വീ​ണു.​ ​അ​യാ​ൾ​ ​ഒ​രു​ ​വി​ധം​ ​ര​ക്ഷ​പ്പെ​ട്ട്.​ ​ഊ​ടു​വ​ഴി​ക​ളി​ലൂ​ടെ​ ​ആ​ഫീ​സി​ൽ​ ​എ​ത്തി​ ​വാ​ച്ച​റും​ ​പ്യൂ​ണും​ ​അ​തി​രാ​വി​ലെ​ ​വ​ന്ന​വ​രെ​ല്ലാം​ ​വി​വ​സ്ത്ര​രാ​യി​ ​ആ​ഘോ​ഷി​ക്കു​ക​യാ​ണ്.​ ​രാ​മ​ൻ​കു​ട്ടി​യെ​ ​ക​ണ്ട​പ്പോ​ൾ​ ​വാ​ച്ച​ർ​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.​
​'​'​എ​ന്ത​ര് ​സാ​റേ....​ ​വി​വ​ര​മു​ള്ള​വ​രൊ​ക്കെ​ ​ഇ​ങ്ങ​നെ​ ​തൊ​ട​ങ്ങി​യാ​ൽ......​ ​അ​ഴി​ച്ചു​ക​ള​ ​സാ​റെ​ ​ഞാ​ൻ​ ​വേ​ണ​മെ​ങ്കീ​ ​സ​ഹാ​യി​ക്കാം.​""
'​'​രാ​ജാ​ ​സൂ​ക്ഷി​ച്ചു​ ​സം​സാ​രി​ക്ക്.​""
അ​യാ​ൾ​ക്ക് ​ദേ​ഷ്യം​ ​വ​ന്നു.
'​'​ഡ​യ​റ​ക്ട​ർ​ ​വീ​ട്ടി​ൽ​ ​നി​ന്നി​റ​ങ്ങി​യെ​ന്ന് ​ഡ്രൈ​വ​ർ​ ​അ​യ്യ​പ്പ​ണ്ണ​ൻ​ ​വി​ളി​ച്ചു​പ​റ​ഞ്ഞു.​ ​ഒ​രു​ ​ചേ​ലു​ ​ത​ന്നെ​ന്നാ​ ​പ​റേ​ണെ.​""
രാ​മ​ൻ​ ​കു​ട്ടി​ ​അ​തി​നൊ​ന്നും​ ​ചെ​വി​കൊ​ടു​ത്തി​ല്ല.​ ​നേ​രെ​ ​ബ​യോ​മെ​ട്രി​ക് ​പ​ഞ്ചിം​ഗ് ​മെ​ഷീ​നി​ൽ​ ​വി​ര​ൽ​ ​തി​രു​കി​ ​അ​റ്റ​ന്റ​ൻ​സ് ​ഉ​റ​പ്പി​ച്ചു.​ ​ആ​ദ്യ​ഭാ​ഗം​ ​വി​ജ​യം...​!.​ ​ആ​ ​ലാ​ത്തി​യെ​ങ്ങാ​നും​ ​ത​ല​യി​ൽ​ ​കൊ​ണ്ടെ​ങ്കി​ൽ​ ​ഇ​പ്പോ​ ​ഏ​തെ​ങ്കി​ലും​ ​ആ​ശു​പ​ത്രി​യു​ടെ​ ​കാ​ഷ്വാ​ലി​റ്റി​യി​ൽ​ ​വി​വ​സ്ത്ര​നാ​യി​ ​കി​ട​ക്കേ​ണ്ടി​വ​ന്നേ​നെ​ ​ആ​ഫീ​സി​ൽ​ ​നി​ൽ​ക്കു​ന്ന​ത് ​പ​ന്തി​യ​ല്ലെ​ന്നു​ ​തോ​ന്നി.​ ​അ​യാ​ൾ​ ​ത​ന്റെ​ ​സെ​ക്ഷ​നി​ൽ​പ്പോ​യി​ ​സെ​ക്ഷ​ന്റെ​ ​കോ​ ​ഓ​ർ​ഡി​നേ​റ്റ​ർ​ ​താ​നാ​ണ​ല്ലോ.​ ​ബ​യോ​മെ​ട്രി​ക്ക​ൽ​ ​പ​ഞ്ചിം​ഗ് ​അ​ല്ലാ​തെ​ ​സെ​ക്ഷ​നി​ൽ​ ​ഒ​രു​ ​അ​റ്റ​ൻ​ഡ​ൻ​സ് ​ര​ജി​സ്റ്റ​റി​ലും​ ​ഒ​പ്പി​ടു​ന്ന​ ​പ​തി​വു​ണ്ട്.​ ​ഒ​പ്പി​ട്ടു.​ ​ഇ​നി​ ​വൈ​കി​ട്ടു​ള്ള​ ​റാ​ലി​യൊ​ന്നു​ ​കാ​ണാ​മെ​ന്ന​ ​മോ​ഹം​ ​അ​യാ​ളി​ൽ​ ​ഉ​ദി​ച്ചു.​ ​ഇ​വി​ടെ​നി​ന്നും​ ​വ​ണ്ടി​യി​ൽ​ ​പോ​കാ​നൊ​ന്നും​ ​അ​യാ​ൾ​ക്കാ​വി​ല്ല.​ ​സെ​ക്ഷ​നി​ൽ​ ​ആ​രെ​ങ്കി​ലും​ ​വ​ന്നെ​ങ്കി​ൽ​ ​ഒ​രു​ ​മു​ങ്ങു​ ​മു​ങ്ങാ​മാ​യി​രു​ന്നു.​ ​അ​പ്പോ​ ​സെ​ക്ഷ​നി​ലെ​ ​ഫോ​ൺ​ ​ശ​ബ്ദി​ച്ചു.
രാ​മ​ൻ​കു​ട്ടി​ ​ഫോ​ണെ​ടു​ത്തു.
'​'​ഗു​ഡ് ​മോ​ർ​ണിം​ഗ് ​അ​ക്കൗ​ണ്ട്സ് ​സെ​ക്ഷ​ൻ​ ​അ​തേ​ ​സാ​ർ...​ ​ഞാ​ൻ​ ​രാ​മ​ൻ​കു​ട്ടി​യാ​ണ്.​ ​നേ​ര​ത്തെ​ ​എ​ത്തി​ ​സ​ർ....​ ​സ​ർ....​വാ​ച്ച​റും​ ​പ്യൂ​ൺ​ ​രാ​ജ​നും​ ​ഉ​ണ്ട്.​ ​ശാ​ര​ദ​ക്കുട്ടി​യു​മു​ണ്ട് ​സാ​ർ,​ ​സാ​ർ​ ​ഉ​ന്ന​ത​ത​ല​ ​മീ​റ്റിം​ഗ് ​ക​ഴി​ഞ്ഞ് ​എ​ത്തു​മെ​ന്നോ​ ​ശ​രി​ ​സാ​ർ.​ ​സാ​ർ....​ ​നോ​ക്കാം​ ​സാ​ർ...​""
ഡ​യ​റ​ക്‌​ട​റാ​ണ് ​വി​ളി​ച്ച​ത്.​ ​അ​പ്പോ​ ​താ​ൻ​ ​വ​ന്ന​ ​കാ​ര്യം​ ​സാ​റും​ ​അ​റി​ഞ്ഞു.​ ​വീ​ഡി​യോ​ ​കോ​ളാ​യി​രു​ന്നെ​ങ്കി​ൽ​ ​ചു​റ്റി​യേ​നെ​ ​'​'​ഇ​നി​ ​ഇ​വി​ടെ​ ​നി​ൽ​ക്കു​ന്ന​ത് ​ഉ​ചി​ത​മ​ല്ല.​ ​സെ​യ്ഫാ​യി​ ​പ​ട്ട​ണ​ത്തി​ൽ​ ​എ​വി​ടെ​യെ​ങ്കി​ലും​ ​ഒ​ളി​ച്ചു​നി​ന്ന് ​മ​ഹാ​റാ​ലി​ ​ഒ​ന്ന് ​കാ​ണ​ണം.​""
'​'​സാ​ർ​ ​ഇ​തു​ ​ച​തി​യാ​യി​പ്പോ​യി.​""
ശാ​ര​ദ​കു​ട്ടി​ ​പ​റ​ഞ്ഞു.
'​'​എ​ന്റെ​ ​ഭ​ർ​ത്താ​വാ​ണ് ​എ​ന്നെ​ ​അ​നി​യ​ന്റെ​ ​വ​ണ്ടി​യി​ൽ​ ​കൊ​ണ്ടു​വി​ട്ട​ത്.​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രെതി​ർ​പ്പു​മി​ല്ലാ​യി​രു​ന്നു.​ ​എ​ന്തു​കൂ​ളാ​യി​ട്ടാ​ണ് ​എ​ന്നെ​ ​ക​യ​റ്റി​വ​ന്ന​ത്.​ ​പൊ​ലീ​സ് ​ലൈ​സ​ൻ​സോ​ ​പേ​പ്പ​റോ​ ​ഒ​ന്നും​ ​ചോ​ദി​ച്ചി​ല്ല.​ ​വ​സ്ത്ര​മി​ല്ലാ​ത്ത​തു​കൊ​ണ്ട്.​ ​ഈ​സി​യാ​യി​ ​വ​ന്നു.​ ​സാ​റെ​ങ്ങ​നെ​ ​ഇ​തൊ​ക്കെ​ ​അ​ണി​ഞ്ഞ് ​ഇ​വി​ടെ​ ​എ​ത്തി​യ​ത് ​?​""
ശാ​ര​ദ​കു​ട്ടി​ക്ക് ​സാ​ധാ​ര​ണ​ ​കാ​ണു​ന്ന​തി​നേ​ക്കാ​ൾ​ ​വ​ള​രെ​ ​സൗ​ന്ദ​ര്യ​മു​ണ്ടെ​ന്ന് ​രാ​മ​ൻ​കു​ട്ടി​ക്കു​ ​തോ​ന്നി.​ ​പാ​തി​ ​കാ​ണാ​തെ​യും​ ​ക​ണ്ടും​ ​അ​യാ​ൾ​ ​ശാ​ര​ദ​കു​ട്ടി​യു​ടെ​ ​ന​ഗ്ന​സൗ​ന്ദ​ര്യം​ ​ആ​സ്വ​ദി​ച്ചു.
'​'​ശാ​ര​ദേ​ ​ഞാ​ൻ​ ​പോ​കു​ക​യാ​ണ്.​ ​വൈ​കു​ന്നേ​രം​ ​റാ​ലി​യി​ൽ​ ​കാ​ണാം​ ​ചി​ല​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​നു​ണ്ട്.​""
അ​യാ​ൾ​ ​കൂ​ടു​ത​ൽ​ ​സം​സാ​രി​ക്കാ​തെ​ ​ഓ​ഫീ​സി​ന്റെ​ ​പോ​ർ​ട്ടി​ക്കോ​വി​ലേ​ക്ക് ​നീ​ങ്ങി.​ ​രാ​മ​ൻ​കു​ട്ടി​യു​മാ​യി​ ​കു​റ​ച്ച് ​സം​സാ​രി​ക്ക​ണം​ ​എ​ന്നു​ ​വി​ചാ​രി​ച്ച​ ​ശാ​ര​ദ​കു​ട്ടി​ക്ക് ​നി​രാ​ശ​ ​വ​ന്നു.​ ​ഇ​യാ​ളി​തെ​ന്തൊ​രു​ ​മ​നു​ഷ്യ​ൻ​ ​അ​വ​ൾ​ ​ചൂ​ലു​മാ​യി​ ​നീ​ങ്ങി.
പോ​ർ​ട്ടി​ക്കോ​വി​ലെ​ത്തി​യ​ ​രാ​മ​ൻ​കു​ട്ടി​ ​അ​തി​ശ​യി​ച്ചു.​ ​വ​സ്ത്ര​ദി​ന​ ​മീ​റ്റിം​ഗി​ൽ​ ​എ​തി​ര​ഭി​പ്രാ​യം​ ​പ​റ​ഞ്ഞ​ ​ക​മ​ലാ​ക്ഷി​യ​മ്മ​ ​സാ​ർ​ ​മ​രു​മ​ക​ന്റെ​ ​കൂ​ടെ​ ​ഫ്ര​ണ്ട് ​സീ​റ്റി​ൽ​ ​നി​ന്നും​ ​ഇ​റ​ങ്ങി​ ​അ​യാ​ൾ​ക്ക് ​ടാ​റ്റ​കൊ​ടു​ത്തി​ട്ട് ​വ​രു​ന്നു.​ ​മ​രു​മ​ക​നും​ ​ഉ​ത്ത​ര​വ് ​ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ട്.​ ​രാ​മ​ൻ​കു​ട്ടി​യെ​ ​ക​ണ്ട​ ​ഉ​ട​ൻ​ ​ക​മ​ലാ​ക്ഷി​യ​മ്മ​ ​പ​റ​ഞ്ഞു.
'​'​ഉ​ത്ത​ര​വെ​ന്നാ​ൽ​ ​ഉ​ത്ത​ര​വ് ​ആ​ണ്.​ ​അ​ത് ​ന​ട​പ്പാ​ക്കേ​ണ്ട​ത് ​ന​മ്മു​ടെ​ ​ക​ർ​ത്ത​വ്യ​മാ​ണ്.​ ​പി​ന്നെ​ ​വ​സ്ത്ര​ദി​നം​ ​പ്ര​മാ​ണി​ച്ച് ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ധ​രി​ക്കു​ന്ന​ 15​ ​പ​വ​ന്റെ​ ​ഒ​രു​ ​അ​ര​ഞ്ഞാ​ണം​ ​ഊ​രി​ ​വ​ച്ചി​ല്ല.​ ​ഇ​തൊ​ക്കെ​ ​ഒ​രു​ ​ചാ​ൻ​സ​ല്ലേ.​ ​രാ​മ​ൻ​കു​ട്ടി​ക്കെ​ന്താ​യാ​ലും​ ​മെ​മ്മോ​യും​ ​സ​സ്‌​പെ​ൻ​ഷ​നും​ ​ഉ​റ​പ്പ്....​""
അ​ര​ഞ്ഞാ​ണ​ത്തി​ന്റെ ​പു​തു​മ​ ​ക​ണ്ടാ​ല​റി​യാം​ ​പു​തു​താ​യി​ ​വാ​ങ്ങി​യ​താ​ണെ​ന്ന് ​!​ ​അ​ര​ഞ്ഞാ​ണം​ ​മ​റ്റു​ള്ള​വ​രെ​ ​കാ​ണി​ക്കാ​നാ​യി​ ​അ​വ​ർ​ ​ന​ട​ന്നു​ ​മ​റ​ഞ്ഞു.
ഒ​രു​ത്ത​ര​വ് ​വ​ന്ന​പ്പോ​ൾ​ ​അ​ത് ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​എ​ല്ലാ​വ​രും​ ​എ​ന്ത് ​ഔ​ത്സു​ക്യ​ത്തോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ ​എ​ന്ന​ത് ​രാ​മ​ൻ​കു​ട്ടി​യെ​ ​അ​തി​ശ​യി​പ്പി​ച്ചു.​ ​എ​ല്ലാ​ക്കാ​ര്യ​ത്തി​ലും​ ​ഇ​തു​പോ​ലെ​യൊ​രു​ ​പ​ങ്കെ​ടു​ക്ക​ലാ​യി​രു​ന്നു​ന്നെ​ങ്കി​ൽ​ ​രാ​ജ്യം​ ​എ​ത്ര​ ​മു​ന്നോ​ട്ടു​പോ​യേ​നെ. ത​ട്ടു​ക​ട​യി​ൽ​ ​നി​ന്നും​ ​ഒ​രു​ ​ചാ​യ​ ​കു​ടി​ക്കാ​നാ​യി​ ​സ്‌​കൂ​ട്ട​ർ​ ​നി​ർ​ത്തി​ ​ക​ട​യി​ലേ​ക്ക് ​ചെ​ന്നു.​ ​അ​വി​ടെ​ ​ധാ​രാ​ളം​ ​ആ​ൾ​ക്കാ​ർ​ ​ചാ​യ​കു​ടി​ക്കു​ക​യും​ ​ചാ​യ​ക്കു​വേ​ണ്ടി​ ​നി​ൽ​ക്കു​ക​യും​ ​പൈ​സ​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.​ ​രാ​മ​ൻ​കു​ട്ടി​യെ​ ​ഒ​രു​ ​അ​ന്യ​ഗ്ര​ഹ​ജീ​വി​യെ​പ്പോ​ലെ​ ​അ​വ​രെ​ല്ലാ​വ​രും​ ​നോ​ക്കി​ ​അ​വ​ർ​ ​പ​ര​സ്‌​പ​രം​ ​നോ​ക്കി​ച്ചി​രി​ച്ചു.​ ​ചി​ല​ർ​ ​ചെ​വി​യി​ൽ​ ​എ​ന്തോ​ ​പ​റ​ഞ്ഞ് ​പൊ​ട്ടി​ച്ചി​രി​ച്ചു.​ ​ഒ​രാ​ൾ​ ​പ​റ​ഞ്ഞു.
'​'​ഇ​ങ്ങ​നെ​യു​ള്ള​വ​ന്മാ​ർ​ ​ഉ​ണ്ടെ​ങ്കി​ൽ​ ​നാ​ടെ​ങ്ങ​നെ​ ​ന​ന്നാ​കും.​""
'​'​വ​ള​രെ​ ​ശ​രി​യാ...​""
വേ​റൊ​രാ​ൾ​ ​പ​റ​ഞ്ഞു.
സ്ഥി​ര​മാ​യി​ ​ചാ​യ​കു​ടി​ക്കു​ന്ന​ ​സ്ഥ​ല​മാ​ണ്.​ ​ചാ​യ​യ​ടി​ക്കു​ന്ന​ ​കൃ​ഷ്‌​ണ​നേ​യും​ ​പ​രി​ക​ർ​മ്മി​യേ​യും​ ​ക​ണ്ട​പ്പോ​ൾ​ ​ഇ​നി​ ​ഇ​വി​ടു​ന്ന് ​ജീ​വി​ത​ത്തി​ൽ​ ​ചാ​യ​ ​വേ​ണ്ടെ​ന്ന് ​തീ​രു​മാ​ന​മെ​ടു​ത്ത് ​അ​യാ​ൾ​ ​ഇ​റ​ങ്ങി.
'​'​സാ​ർ​ ​പൂ​വാ​ണോ​?​""
എ​ന്ന​ ​അ​യാ​ളു​ടെ​ ​വി​ളി​ക്കു​ ​ചെ​വി​ ​കൊ​ടു​ക്കാ​തെ​ ​അ​യാ​ൾ​ ​സ്‌​കൂ​ട്ട​റി​ൽ​ ​ക​യ​റി.
പ​ബ്ളി​ക് ​സ്റ്റേ​ഡി​യ​ത്തി​ന്റെ​ ​മു​ന്നി​ൽ​ ​ആ​ഫീ​സി​ന്റെ​ ​സ്‌​കൂ​ട്ട​ർ​ ​ഷെ​ഡ്ഡി​ൽ​ ​വ​ണ്ടി​ ​വ​ച്ചു.​ ​അ​വി​ട​ത്തെ​ ​പൂ​ന്തോ​ട്ട​ത്തി​ലു​ള്ള​ ​ഒ​രു​ ​ബോ​ഗ​ൻ​വി​ല്ല​യു​ടെ​ ​ചു​വ​ട്ടി​ൽ​ ​ഇ​രു​ന്നു.​ ​സ്‌​കൂ​ട്ട​റി​ൽ​ ​നി​ന്നും​ ​പൊ​തി​ച്ചോ​റും​ ​വെ​ള്ള​വും​ ​എ​ടു​ക്കാ​ൻ​ ​അ​യാ​ൾ​ ​മ​റ​ന്നി​ല്ല.
അ​ഞ്ചു​മ​ണി​ക്ക് ​റാ​ലി​ ​തു​ട​ങ്ങും.​ ​മ​ന്ത്രി​മാ​രു​ ​മ​റ്റു​ ​ഉ​ന്ന​ത​ ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​പ​ന്ത​ലി​ൽ​ ​റാ​ലി​കാ​ണാ​നാ​യി​ ​അ​വി​ടെ​യെ​ത്തും.​ ​റാ​ലി​ ​ക​ഴി​ഞ്ഞ് ​തി​ര​ക്കും​ ​ബ​ഹ​ള​വു​ ​മൊ​ഴി​യു​മ്പോ​ൾ​ ​വ​ണ്ടി​യെ​ടു​ത്ത് ​വീ​ട്ടി​ലേ​ക്ക് ​പോ​കു​ക. അ​വി​ടെ​ ​ഇ​രു​ന്ന് ​അ​യാ​ൾ​ ​പൂ​ന്തോ​ട്ട​ത്തി​ന്റെ​ ​മ​റ്റു​ ​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ​നോ​ക്കി​ ​ക​മി​താ​ക്ക​ൾ​ ​പ​ല​മ​ര​ച്ചു​വ​ട്ടു​ക​ളി​ലും​ ​ഇ​രി​ക്കു​ന്നു​ണ്ട്.​ ​അ​വ​ർ​ ​വ​ള​രെ​ ​ആ​ഹ്ലാ​ദ​ത്തി​ലാ​ണ്.​ ​മ​റ​ക​ളി​ല്ലാ​തെ​ ​അ​വ​ർ​ ​പ്രേ​മി​ച്ചു​ ​സ​ല്ല​പി​ച്ചു.​ ​യു​വാ​ക്ക​ളു​ടേ​യും​ ​യു​വ​തി​ക​ളു​ടേ​യും​ ​കൂ​ട്ടം​ ​വ​രു​മ്പോ​ൾ​ ​രാ​മ​ൻ​കു​ട്ടി​ക്ക് ​എ​ന്തോ​ ​ഒ​രു​ ​പേ​ടി.​ ​ഒ​രു​ ​വി​നോ​ദ​ ​സം​ഘ​മാ​ണെ​ന്നു​ ​തോ​ന്നി....​ ​അ​തി​ൽ​ ​ചി​ല​ ​പെ​ൺ​കു​ട്ടി​ക​ൾ​ ​രാ​മ​ൻ​കു​ട്ടി​യെ​ക്ക​ണ്ടു.​ ​അ​വ​ർ​കൂ​ടെ​യു​ള്ള​ ​യു​വാ​ക്ക​ളു​ടെ​ ​കൂ​ടെ​ ​എ​ന്തോ​ ​പ​റ​ഞ്ഞു.​ ​അ​വ​രെ​ല്ലാ​വ​രും​ ​കൂ​ടി​ ​വ-​ൺ​ ​ടൂ​ ​ത്രീ​ ​പ​റ​ഞ്ഞ് ​ഒ​ന്നി​ച്ച് ​മു​ദ്രാ​വാ​ക്യം​ ​പോ​ലെ​ ​വി​ളി​ച്ചു.
'​'​ഷെ​യിം​ ​ഷെ​യിം​ ​പ​പ്പി​ ​ഷെ​യിം.​""
അ​വ​ർ​ ​രാ​മ​ൻ​കു​ട്ടി​യെ​ ​കോ​ക്രി​കാ​ണി​ച്ച് ​ന​ട​ന്ന​ക​ന്നു.
രാ​മ​ൻ​കു​ട്ടി​ക്ക് ​വി​ശ​പ്പു​ ​തു​ട​ങ്ങി.​ ​ചാ​യ​പോ​ലും​ ​കു​ടി​ച്ചി​ല്ല.​ ​അ​യാ​ൾ​ ​പൊ​തി​തു​റ​ന്ന് ​ഉ​ണ്ടു.​ ​വെ​ള്ളം​ ​കു​ടി​ച്ചു.​ ​ഒ​രു​ ​മ​ര​ത്തി​ൽ​ ​ചാ​രി​യി​രു​ന്നു.​ ​അ​റി​യാ​തെ​ ​ഉ​റ​ങ്ങി​പ്പോ​യി.​ ​ഒ​രു​ ​വെ​ടി​യു​ടെ​ ​ശ​ബ്ദം​ ​കേ​ട്ട് ​അ​യാ​ൾ​ ​ഞെ​ട്ടി​യു​ണ​ർ​ന്നു.​ ​വാ​ച്ചു​നോ​ക്കി​യ​പ്പോ​ൾ​ ​മ​ണി​ ​അ​ഞ്ച് ​റാ​ലി​ ​തു​ട​ങ്ങാ​ൻ​ ​സ​മ​യ​മാ​യി.​ ​എ​വി​ടെ​ ​നി​ന്നു​ ​കാ​ണാ​ൻ​ ​പ​റ്റും​?​ ​അ​യാ​ൾ​ ​പ​തി​യെ​ ​പ​ന്ത​ലി​ന്റെ​ ​എ​തി​ർ​വ​ശ​ത്തു​ള്ള​ ​മ​തി​ലി​ന്റെ​ ​പു​റ​കി​ൽ​ ​നി​ന്നു.​ ​അ​വി​ടെ​യു​ള്ള​ ​ഒ​രു​ ​മ​രം​ ​അ​യാ​ൾ​ ​ശ്ര​ദ്ധി​ച്ചു​ ​ധാ​രാ​ളം​ ​കൊ​മ്പു​ക​ൾ​ ​പ​തി​യെ​ ​ഓ​രോ​ ​കൊ​മ്പി​ലാ​യി​ ​ച​വി​ട്ടി​ക്ക​യ​റി​ ​മ​തി​ലി​ന്റെ​ ​മു​ക​ളി​ലൂ​ടെ​ ​നോ​ക്കി...​ ​ഇ​പ്പോ​ൾ​ ​അ​യാ​ൾ​ക്ക് ​മ​തി​ലി​ന്റെ​ ​എ​തി​ർ​ ​വ​ശ​ത്തി​രി​ക്കു​ന്ന​ ​മേ​ലാ​ള​ന്മാ​രെ​ ​എ​ല്ലാം​ ​ന​ന്നാ​യി​ ​കാ​ണാം.​ ​റാ​ലി​ ​കാ​ണാ​നാ​യി​ ​റോ​ഡി​നി​രു​വ​ശ​വും​ ​തി​ങ്ങി​ ​നി​റ​ഞ്ഞു​ ​നി​ല്ക്കു​ന്ന​ ​ജ​ന​ങ്ങ​ളെ​ക്കാ​ണാം.​ ​ജ​ന​ങ്ങ​ളെ​ല്ലാം​ ​ഉ​ത്ത​ര​വി​ൽ​ ​നി​ന്നും​ ​അ​ല്പം​ ​പോ​ലും​ ​വ്യ​തി​ച​ലി​ക്കാ​തെ​യാ​ണ് ​നി​ൽ​ക്കു​ന്ന​ത്.​ ​പ​ക്ഷേ​ ​മേ​ലാ​ള​ന്മ​രെ​ ​ക​ണ്ട​പ്പോ​ൾ​ ​അ​യാ​ൾ​ ​ഞെ​ട്ടി.​ ​എ​ല്ലാ​വ​രും​ ​പു​തു​വെ​ള്ള​ ​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് ​ഇ​രി​ക്കു​ന്നു.​ ​അ​രി​ക​ത്ത് ​അ​വ​രു​ടെ​ ​ഭാ​ര്യ​മാ​രും​ ​കു​ട്ടി​ക​ളും​ ​എ​ല്ലാ​വ​രും​ ​വ​ള​രെ​ ​വ​ർ​ണ്ണ​പ്പ​കി​ട്ടി​ലാ​ണ്.​ ​മൂ​ന്നാ​മ​ത്തെ​ ​വ​രി​യി​ൽ​ ​ഇ​ട​തു​വ​ശ​ത്താ​യി​ ​കോ​ട്ടും​ ​ടൈ​യും​ ​ധ​രി​ച്ച് ​ഇ​രു​ന്ന​യാ​ളെ​ക്ക​ണ്ട​പ്പോ​ൾ​ ​രാ​മ​ൻ​കു​ട്ടി​ ​സ്‌​ത​ബ്ധനാ​യി​പ്പോ​യി.​ ​ത​ന്റെ​ ​ഡ​യ​റ​ക്ട​ർ.​ ​റാ​ലി​യി​ൽ​ ​നി​ങ്ങ​ളു​ടെ​ ​കൂ​ടെ​ ​മു​ൻ​പ​ന്തി​യി​ൽ​ ​ഞാ​നു​ണ്ടാ​വു​മെ​ന്ന് ​പ​റ​ഞ്ഞ​ ​രാ​ജ്യ​സ്‌​നേ​ഹി​യാ​ണ്.​ ​വി​ല​പി​ടി​പ്പു​ള്ള​ ​ആ​ഭ​ര​ണ​ങ്ങ​ളും​ ​പ​ട്ടു​സാ​രി​യും​ ​ധ​രി​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഭാ​ര്യ,​ ​മ​ക​ൾ,​ ​മ​ക​ളു​ടെ​ ​കൈ​യി​ൽ​ ​അ​വ​ളു​ടെ​ ​പ്രി​യ​പ്പെ​ട്ട​ ​നാ​യ​ ​പ​ഗ്ഗും​ ​ഉ​ണ്ട്.​ ​അ​തി​ന് ​ചു​വ​ന്ന​ ​ഒ​രു​ ​ഉ​ടു​പ്പും​ ​നി​ക്ക​റും​ ​ഇ​ട്ട് ​ക​ഴു​ത്തി​ൽ​ ​ഒ​രു​ ​നെ​ക്ക് ​ടൈ​യ്യും​ ​കെ​ട്ടി​യി​രു​ന്നു.
രാ​മ​ൻ​കു​ട്ടി​യു​ടെ​ ​ശ​രീ​രം​ ​ത്ര​സി​ച്ചു.​ ​ജ​ന​ങ്ങ​ളെ​ല്ലാം​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ച് ​ന​ട​ക്കു​ന്നു.​ ​മേ​ലാ​ള​ന്മാ​ർ​ ​അ​വ​രു​ടെ​ ​ഇ​ഷ്ട​ത്തി​ന് ​ജ​ന​ങ്ങ​ൾ​ ​ഉ​ത്ത​ര​വ് ​പാ​ലി​ക്കു​ന്ന​ത് ​കാ​ണാ​ൻ​ ​പ​ന്ത​ലൊ​രു​ക്കി​ ​ഇ​രി​ക്കു​ന്നു.​ ​രാ​മ​ൻ​കു​ട്ടി​ക്ക് ​ര​ണ്ടാ​മ​തൊ​ന്ന് ​ആ​ലോ​ചി​ക്കേ​ണ്ടി​വ​ന്നി​ല്ല.​ ​അ​യാ​ൾ​ ​വി​ളി​ച്ചു​ ​കൂ​വി.
'​'​ച​തി....​ ​ച​തി...​ ​വ​ൻ​ച​തി​ ​ന​മ്മ​ളെ​ ​അ​വ​ർ​ ​ച​തി​ക്കു​ക​യാ​ണ്.​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​ഇ​വ​ർ​ക്കെ​തി​രാ​യി​ ​ന​മു​ക്ക് ​സം​ഘ​ടി​ക്കാം.​""
മ​ര​ത്തി​ന്റെ​ ​കു​റ​ച്ചു​കൂ​ടി​ ​ഉ​യ​ര​ത്തി​ൽ​ ​ക​യ​റി​ ​രാ​മ​ൻ​കു​ട്ടി​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​വി​ളി​ച്ചു​കൂ​വി.​ ​വി​ദേ​ശ​ത്തു​ ​നി​ന്നു​ള്ള​ ​പ്ര​തി​നി​ധി​യാ​യി​രു​ന്നു​ ​ചീ​ഫ് ​ഗ​സ്റ്റ്.​ ​സെ​ക്യൂ​രി​റ്റി​ ​പാ​ളി​ച്ച​ ​പ​റ്റി​യ​തി​ൽ​ ​ചാ​ർ​ജ്ജു​ള്ള​ ​ഡി​ഐ.​ജി.​ ​എ​സ്.​പി​യെ​ ​വി​ളി​ച്ചു​ ​ഇ​തി​നി​ട​യിൽ
സെ​ക്യൂ​രി​റ്റി​ ​ഫോ​ഴ്സ് ​മ​ര​ത്തി​ന്റെ​ ​മു​ക​ളി​ലി​രു​ന്ന​ ​രാ​മ​ൻ​കു​ട്ടി​യു​ടെ​ ​നേ​ർ​ക്ക് ​തോ​ക്കു​ ​ചൂ​ണ്ടി​ ​മേ​ലാ​ള​രു​ടേ​യും​ ​ചീ​ഫ് ​ഗ​സ്റ്റി​ന്റെ​യും​ ​സെ​ക്യൂ​രി​റ്റി​യാ​ണ് ​അ​വ​ർ​ക്ക് ​വ​ലു​ത്.​ ​ര​ണ്ടു​ ​ബു​ള്ള​റ്റു​ക​ൾ​ ​രാ​മ​ൻ​കു​ട്ടി​യെ​ ​തു​ള​ച്ചു​ ​കൊ​ണ്ട് ​പോ​യി.​ ​അ​യാ​ൾ​ ​മ​ര​ത്തി​ൽ​ ​നി​ന്നും​ ​ത​ല​കീ​ഴാ​യി​ ​വീ​ണു.​ ​അ​യാ​ളു​ടെ​ ​അ​വ​സാ​ന​ ​ഞ​ര​ക്കം​ ​വ​സ്ത്ര​ദി​ന​ത്തി​ന്റെ​ ​ആ​ഘോ​ഷ​ ​കോ​ലാ​ഹ​ല​ത്തി​ൽ​ ​അ​ലി​ഞ്ഞു​ ​ചേ​ർ​ന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KATHA, WEEKLY, STORY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.