SignIn
Kerala Kaumudi Online
Saturday, 27 February 2021 4.19 PM IST

യു.എൻ ആണവായുധ നിരോധന കരാർ പ്രാബല്യത്തിൽ

nuclera-weapon-ban

വാഷിംഗ്ടൺ​: ആഗോളതലത്തിൽ ആണവായുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്രസഭയുടെ കരാർ ലോകത്താദ്യമായി നിലവിൽ വന്നു. ആണവായുധങ്ങൾ കൈവശമുള്ള രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടെയാണിത്.കരാർ ഇനിമുതൽ അന്താരാഷ്​ട്ര നിയമത്തിന്റെ ഭാഗമാകും. ആണവായുധങ്ങൾ പൂർണമായി ഉന്മൂലനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അവ നിയമം വഴി നിരോധിക്കാനുള്ളതാണ്​ കരാർ. ആണവായുധങ്ങളുടെ നിർമാണം, പരീക്ഷണം, കൈവശം വയ്ക്കൽ, കൈമാറ്റം ചെയ്യൽ എന്നിവക്കൊക്കെ നിയമം പ്രാബല്യത്തിലായതോടെ നിരോധനം വരും.എന്നാൽ, ആണവായുധത്തിന്റെ ദൂഷ്യഫലങ്ങൾ ഏറ്റവും കൂടുതൽ അനുഭവിച്ച ജപ്പാൻ കരാറിനെ പിന്തുണച്ചില്ലെന്നാണ് വിവരം.രണ്ടാംലോകയുദ്ധകാലത്ത്​ അമേരിക്ക ജപ്പാനിലെ ഹിരോഷിമ, നാഗസാക്കി പ്രദേശങ്ങളിൽ നടത്തിയ അണുബോംബ് ആക്രമണത്തിന് ശേഷമാണ്​ ആണവായുധങ്ങളുടെ നിരോധന കരാറിനായി സമാധാന പ്രേമികൾ വാദിച്ചത്.​ 2017ൽ യു.എൻ ആണവായുധ നിരോധന കരാർ വോട്ടിനിടാൻ തീരുമാനിച്ചപ്പോൾ 122 രാജ്യങ്ങൾ അനുകൂലിച്ചു. എന്നാൽ, അന്ന്​ ഇന്ത്യയടക്കം എട്ടു രാജ്യങ്ങൾ ചർച്ചയിലും വോ​ട്ടെടുപ്പിലും പ​ങ്കെടുത്തില്ല. ഇന്ത്യയെ കൂടാതെ, അമേരിക്ക, ബ്രിട്ടൻ, ചൈന, പാകിസ്​താൻ, ഉത്തരകൊറിയ, റഷ്യ, ഫ്രാൻസ്​, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ്​ വിട്ടുനിന്നത്​. അതേസമയം, കരാറിനെ പിന്തുണയ്ക്കില്ലെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഐക്യരാഷ്​ട്ര സഭയെയും ഹിരോഷിമ, നാഗസാക്കി ഇരകളെയും സംബന്ധിച്ച്​ ​ പ്രധാനപ്പെട്ട ദിവസമാണിതെന്നാണ്​ ആണവായുധങ്ങളുടെ നിരോധനത്തിനായി പ്രചാരണം നടത്തുന്ന ബിയാട്രിക്​ ഫിൻ പ്രതികരിച്ചത്​. നിലവിൽ 61 രാജ്യങ്ങൾ കരാർ അംഗീകരിച്ചിട്ടുണ്ട്​.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS, NUCLERA WEAPON BAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.