വയനാട്: വിനോദ സഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ തഹസിൽദാറോട് ജില്ലാ കളക്ടർ അദീല അബ്ദുള്ള റിപ്പോർട്ട് തേടി.റിസോർട്ടിന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കുമെന്ന് കളക്ടർ പറഞ്ഞു. ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കും.
അനുമതിയില്ലാത്ത ടെന്റുകൾ നിരോധിക്കുമെന്നും, അനുമതിയില്ലാതെ സഞ്ചാരികളെ താമസിപ്പിച്ചാൽ ഉടമയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. വയനാട്ടിലെ സ്വകാര്യ റിസോർട്ടിലെത്തിയ യുവതിയെ ഇന്നലെ രാത്രിയാണ് കാട്ടാന ചവിട്ടിക്കൊന്നത്. റിസോർട്ടിലെ സുരക്ഷാ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിരുന്നു.