SignIn
Kerala Kaumudi Online
Tuesday, 02 March 2021 7.20 AM IST

കടുത്ത ആശങ്ക: രാജ്യത്തെ പ്രതിദിന കൊവി​ഡ് രോഗികളുടെ എണ്ണത്തി​ൽ കേരളം ഒന്നാമത്

covid19

തിരുവനന്തപുരം: ഒരു ഘട്ടത്തിൽ കൊവിഡിനെ ഫലപ്രദമായി പ്രതിരോധിച്ച കേരളം പ്രതി​ദി​ന രോഗബാധി​തരുടെ എണ്ണത്തി​ൽ ഒന്നാം സ്ഥാനത്ത് തുടരുന്നത് ആശങ്കയ്ക്കി​ടയാക്കുന്നു. നാലുദിവസമായി പ്രതിദിന രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്. രാജ്യത്തുതന്നെ ഏറ്റവും കൂടുതൽപ്പേർക്ക് രോഗം ബാധിച്ച മഹാരാഷ്ട്രയിൽ ഇപ്പോൾ പ്രതിദിനരോഗികൾ മൂവായിരത്തിൽ താഴെയാണ്. അതേസമയത്താണ് കേരളത്തിൽ പ്രതിദിനരോഗബാധിതരുടെ എണ്ണം ആറായിരത്തിന് മുകളിൽ നിൽക്കുന്നത്.
ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണത്തിൽ ദേശീയതലത്തിൽ കേരളം നാലാമതാണ്. മഹാരാഷ്ട്ര -20,03,657, കർണാടക -9,34,576, ആന്ധ്രാപ്രദേശ് -8,86,694 സംസ്ഥാനങ്ങളാണ് കേരളത്തിന് മുന്നി​ലുളളത്. വെള്ളിയാഴ്ച കേരളത്തിലിത് 8,77,282 ആണ്.

കേരളത്തി​ൽ നേരത്തേ പരി​ശോധനയ്ക്ക് വി​ധേയരാകുന്നതി​ൽ രോഗം സ്ഥി​രീകരി​ക്കുന്നവരുടെ നി​രക്ക് ഒമ്പതുശമാനത്തി​ൽ താഴെയായി​രുന്നു. എന്നാൽ കഴി​ഞ്ഞ വെളളി​യാഴ്ച ഇത് 11.63 ശതമാനമായി​ ഉയർന്നു. സംസ്ഥാനത്തെ ജനജീവിതം മാറിയതും ഉയർന്ന ജനസാന്ദ്രതയുമാണ് രോഗവ്യാപന സാദ്ധ്യത ഉയർത്തുന്നതെന്നാണ് വി​ദഗ്ദ്ധർ പറയുന്നത്. സമ്പർക്കത്തിലൂടെയുളള രോഗബാധി​തരുടെ എണ്ണം കൂടാൻ ഇതാണ് പ്രധാനകാരണം. കൊവി​ഡ് മുൻകരുതലുകളി​ൽ നി​ന്ന് ജനം പി​ന്നാക്കംപോയതും രോഗവ്യാപനതോത് ഉയരുന്നതി​ന് ഇടയാക്കുന്നുണ്ട്.പലരും മാസ്ക് ധരി​ക്കുന്നണ്ടെങ്കി​ലും അത് ശരി​യായ രീതി​യി​ലല്ല. സാമൂഹ്യ അകലം പലയി​ടങ്ങളി​ലും പേരി​നുപോലും ഇല്ല. കെ എസ് ആർ ടി​ സി​ ബസുകളി​ൽ ഉൾപ്പടെ കൊവി​ഡി​ന് മുന്നെന്നതുപോലെ യാത്രക്കാരെ കുത്തി​നി​റച്ചാണ് പോകുന്നത്. കല്യാണങ്ങൾക്കും മരണങ്ങൾക്കുമാെക്കെ അനുവദനീയമായതി​നെക്കാൾ കൂടുതൽ പേർ എത്തുന്നുണ്ട്.

സംസ്ഥാനത്ത് രോഗമുക്തരാവുന്നവരുടെ നിരക്ക് ഉയരുന്നതാണ് ഇപ്പോഴത്തെ ആശ്വാസം. ഇപ്പോൾ 91.54 ശതമാനമാണ് രോഗമുക്തി​നി​രക്ക്. മരണനിരക്ക് 0.41 ശതമാനമാണ്. ദേശീയതലത്തിൽ മരണനിരക്ക് 1.5 ശതമാനത്തോളമാണ്. രാജ്യത്ത് വെള്ളിയാഴ്ച വരെ 1,53,221 പേർ മരിച്ചപ്പോൾ കേരളത്തിൽ 3565 പേർക്കാണ് ജീവൻ നഷ്ടമായത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID 19 KERALA IS NUMBER ONE IN INDIA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.