SignIn
Kerala Kaumudi Online
Sunday, 28 February 2021 11.59 AM IST

ലൈഫ്, പെരിയ കേസ് ഒന്നും സി ബി ഐ അന്വേഷിക്കാൻ പാടില്ല, പാവാട നല്ല സിനിമയാണ് ; സർക്കാരിനെ പരിഹസിച്ച് ടി.സിദ്ദിഖ്

t-siddique-

തിരുവനന്തപുരം : സോളാർ പീഡനക്കേസ് സി.ബി.ഐ.ക്ക് വിട്ടതിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ച് കോൺഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ലൈഫ്, പെരിയ ഇരട്ടക്കൊല, മട്ടന്നൂർ ഷുഹൈബ് വധക്കേസ് തുടങ്ങിയ കേസുകൾ സി.ബി.ഐ.ക്ക് വിടാതത്ത സർക്കാർ നടപടി ചൂണ്ടിക്കാട്ടിയാണ് ടി. സിദ്ദിഖിന്റെ പ്രതികരണം. പാവാട ഒരു നല്ല സിനിമയാണെന്ന വാചകത്തോടെ പൃഥിരാജ് നായകനായ സിനിമയുടെ പോസ്റ്റർ സഹിതമായിരുന്നു പോസ്റ്റ്.

 
 

ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ...

Posted by T Siddique on Sunday, 24 January 2021

ടി. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

'' ലൈഫ്, പെരിയ കേസ് ഒന്നും സിബിഐ അന്വേഷിക്കാൻ പാടില്ല. ഖജനാവിൽ നിന്ന് കോടികൾ എടുത്തു വക്കീലിനു കൊടുത്തു അതിനെ പ്രതിരോധിക്കും. ശുഹൈബിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, ശുക്കൂറിന്റെ ഉമ്മ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി, കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛനമ്മമാർ പറഞ്ഞിട്ട് കേൾക്കാത്ത മുഖ്യമന്ത്രി... വാളയാർ പെൺകുട്ടികളുടെ കുടുംബത്തിന്റെ നിലവിളി കേൾക്കാത്ത മുഖ്യമന്ത്രി...

പാവാട ഒരു നല്ല സിനിമയാണു...''

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOLAR CASE, CBI, CONGRESS, T SIDDIQUE
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.