SignIn
Kerala Kaumudi Online
Sunday, 28 February 2021 12.52 PM IST

ഗേളി, വയസ്സ് 37

nadiya


ഫാസിൽ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി നദിയാ മൊയ്തു അഭിനയരംഗത്ത് എത്തിയിട്ട് 37 വർഷം

മു​പ്പ​ത്തിയേഴു​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ണ്ട് ​ഈ​ ​ക​ഥ​യു​ടെ​ ​ആ​ദ്യ​ ​ഭാ​ഗ​ത്തി​ന്.​മും​ബ​യ് ​യി​ൽ​ ​ടാ​റ്റ​ ​ക​മ്പ​നി​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യ​ ​ത​ല​ശേ​രി​ക്കാ​ര​ൻ​ ​എ​ൻ.​ ​കെ​ .​ ​മൊ​യ്തു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​കു​ടും​ബ​സു​ഹൃ​ത്താ​യ​ ​നാ​സ​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​ഖ​യ​സ് ​എ​ത്തു​ന്നു.​ഗ​ൾ​ഫി​ൽ​നി​ന്ന് ​ഖ​യ​സ് ​ആ​ദ്യ​മാ​യി​ ​മൊ​യ് ​തു​വി​ന്റെ​ ​വീ​ട്ടി​ൽ​ ​വ​രി​ക​യാ​ണ്.​ ​ത​ന്റെ​ ​മ​റ്റൊ​രു​ ​സ​ഹോ​ദ​ര​ൻ​ ​സി​നി​മ​യ്ക്ക് ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ക​യാ​ണെ​ന്നും​ ​നാ​യി​ക​യാ​യി​ ​അ​ഭി​ന​യി​ക്കാ​ൻ​ ​പു​തി​യ​ ​പെ​ൺ​കു​ട്ടി​യെ​ ​തേ​ടു​ക​യാ​ണെ​ന്നും​ ​പ​റ​ഞ്ഞു.​മൊ​യ്തു​വി​ന്റെ​ ​ഭാ​ര്യ​യും​ ​ടാ​റ്റ​ ​ക​മ്പ​നി​യി​ൽ​ ​ഉ​ദ്യോ​ഗ​സ്ഥ​യു​മാ​യ​ ​ല​ളി​ത​യെ​യും​ ​പെ​ൺ​മ​ക്ക​ളാ​യ​ ​സെ​റീ​ന​യെ​യും​ ​ഹ​സീ​ന​യെ​യും​ ​ഖ​യ​സ് ​പ​രി​ച​യ​പ്പെ​ട്ടു.​ ​മൊ​യ്തു​ക്ക​യു​ടെ​ ​മ​ക്ക​ളെ​ ​ക​ണ്ടി​ട്ടു​ണ്ടെ​ന്നും​ ​മൂ​ത്ത​ ​മ​ക​ൾ​ക്ക് ​സി​നി​മ​യി​ൽ​ ​ഇ​തേ​വ​രെ​ ​കാ​ണാ​ത്ത​ ​മു​ഖ​ഛാ​യ​യാ​ണെ​ന്നും​ ​നാ​ട്ടി​ൽ​ ​എ​ത്തി​യ​ ​ഖ​യ​സ് ​ജ്യേ​ഷ്ഠ​ ​സ​ഹോ​ദ​ര​നോ​ട് ​പ​റ​ഞ്ഞു.​അ​ടു​ത്ത​ ​ദി​വ​സം​ ​ത​ന്നെ​ ​മും​ബ​യി​ലെത്തി​ആ പെ​ൺ​കു​ട്ടി​യെ​ ​ക​ണ്ട​ ​​ ​ജ്യേ​ഷ്ഠ​ ​സ​ഹോ​ദ​ര​ൻ​ ​വെ​ള്ളി​ത്തി​ര​യി​ൽ​ ​സം​വി​ധാ​യ​ക​ൻ​ ​ഫാ​സി​ൽ​ ​എ​ന്ന​ ​പേ​രി​ൽ​ ​അ​റി​യ​പ്പെ​ടും.​ നോ​ക്കെ​ത്താ​ദൂ​ര​ത്ത് ​ക​ണ്ണും​ ​ന​ട്ട് ​എ​ന്ന​ ​ആ​ ​ഫാ​സി​ൽ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സെ​റീ​ന​ ​മൊ​യ്തു​ ​ന​ദി​യ​ ​മൊ​യ്തു​വാ​യി​ ​പ്രേ​ക്ഷ​ക​ർ​ക്ക് ​മു​ൻ​പി​ൽ​ ​എ​ത്തി.​ഗേ​ളി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തെ​ ​മ​ല​യാ​ളി​ ​ഇ​പ്പോ​ഴും​ ​സ് ​നേ​ഹി​ക്കു​ന്നു.​നാ​യ​ക​ൻ​ ​മോ​ഹ​ൻ​ലാ​ൽ​.​ച​രി​ത്ര​ ​വി​ജ​യം​ ​സൃ​ഷ്ടി​ച്ച​ ​സി​നി​മ.​ ​നോ​ക്കെ​ത്താ​ദൂ​ര​ത്ത് ​ക​ണ്ണും​ന​ട്ട് ​ത​മി​ഴി​ൽ​ ​റീ​മേ​ക്ക് ​ചെ​യ്ത​പ്പോ​ൾ​ ​ഫാ​സി​ൽ​ ​ഗേ​ളി​യു​ടെ​ ​പേ​ര് ​മാ​റ്രി​യെ​ങ്കി​ലും​ ​നാ​യി​ക​ ​ന​ദി​യ​ ​ത​ന്നെ.​ ​ത​മി​ഴി​ലും​ ​ന​ദി​യ​യെ​ ​കാ​ത്തി​രു​ന്ന​ത് ​സൂ​പ്പ​ർ​ ​ഹി​റ്റു​ക​ൾ.​ബ​സാ​ർ​റൗ​ഡി​യി​ലൂ​ടെ​ ​തെ​ലു​ങ്ക് ​പ്ര​വേ​ശം.​മ​ല​യാ​ള​ത്തി​ൽ​ ​സൂ​പ്പ​ർ​ ​നാ​യി​ക​യാ​യി​ ​തി​ള​ങ്ങു​ന്ന​ ​സ​മ​യ​ത്ത് ​സി​രീ​ഷ് ​ഗോ​ഡ് ​ബോ​ളി​ ​എ​ന്ന​ ​നാഗപ്പൂരുകാരനെ​ ​വി​വാ​ഹം​ ​ക​ഴി​ച്ചു​ ​ന​ദി​യ​ ​യു​ ​എ​സി​നു​ ​പ​റ​ന്നു

.​ഇ​രു​പ​ത്തി​യേഴു​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ണ്ട് ​ഈ​ ​ക​ഥ​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗ​ത്തി​ന്.​ ​വ​ധു​ ​ഡോ​ക്ട​റാ​ണ് ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ഭി​ന​യി​ച്ചു​ ​ന​ദി​യ​ ​മ​ല​യാ​ള​ത്തി​ൽ​ ​തി​രി​ച്ചു​വ​ര​വ് ​ന​ട​ത്തി.​ആ​ ​വ​ര​വി​ലും​ ​ന​ദി​യെ​ ​കാ​ത്തി​രു​ന്നു​ ​സി​നി​മ​ക​ൾ.​

പ​തി​നേഴു​വ​ർ​ഷം​ ​പ​ഴ​ക്ക​മു​ണ്ട് ​ക​ഥ​യു​ടെ​ ​മൂ​ന്നാം​ ​ഭാ​ഗ​ത്തി​ന്.​ ​ത​മി​ഴ് ​ചി​ത്ര​മാ​യ​ ​എം.​ ​കു​മ​ര​ൻ​ ​സ​ൺ​ ​ഒ​ഫ് ​മ​ഹാ​ല​ക്ഷ​മി​ ​യി​ൽ​ ​ജ​യം​ര​വി​യു​ടെ​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​തി​ള​ങ്ങു​ന്ന​ ​ന​ദി​യ​യെ​യാ​ണ് ​അ​പ്പോ​ൾ​ ​ക​ണ്ട​ത്.​ ​ലോ​ക് ​ഡൗ​ണി​ൽ​ ​ഒ.​ടി.​ ​ടി​ ​പ്ളാ​റ്റ് ​ഫോ​മി​ൽ​ ​എ​ത്തി​യ​ ​മി​സ് ​ഇ​ന്ത്യ​യി​ൽ​ ​കീ​ർ​ത്തി​ ​സു​രേ​ഷി​ന്റെ​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​മി​ക​ച്ച​ ​പ്ര​ക​ട​നം​ .​ഞ​ങ്ങ​ളു​ടെ​ ​അ​മ്മ​യാ​യി​ ​വ​രു​മ്പോ​ഴാ​ണ് ​കൂ​ടു​ത​ൽ​ ​സൂ​പ്പ​റെ​ന്ന് ​പെ​ൺ​മ​ക്ക​ളാ​യ​ ​സ​ന​വും​ ​ജാ​ന​യും​ ​പ​റ​യു​ന്ന​തു​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ന​ദി​യ​ ​നി​റ​ഞ്ഞു​ ​ചി​രി​ക്കും.

ഗേ​ളി​യു​ടെ​ ​അ​തേ​ ​നോ​ട്ടം,​ ​ചി​രി,​ ​പ്രാ​യം​ ​തോ​ന്നു​ന്നി​ല്ല?
പ​പ്പ​യു​ടെ​യും​ ​അ​മ്മ​യു​ടെ​യും​ ​ജ​നി​റ്റി​ക് ​ജീ​ൻ​ ​എ​നി​ക്കും​ ​സ​ഹോ​ദ​രി​ക്കും​ ​കി​ട്ടി​യി​ട്ടു​ണ്ട്.​ ​കാ​ത്തു​സൂ​ക്ഷി​ക്കാ​ൻ​ ​ക​ഴി​യു​ന്ന​താ​ണ് ​സൗ​ന്ദ​ര്യ​മെ​ന്ന് ​വി​ശ്വ​സി​ക്കു​ന്നു.​ ​ഭ​ക്ഷ​ണ​ ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധി​ക്കാ​റു​ണ്ട്.​ ​വ്യാ​യാ​മം​ ​മു​ട​ക്കാ​റി​ല്ല.​ ​പ്രാ​യ​മാ​യ​ ​ആ​ളു​ക​ളോ​ട് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​ല​ഭി​ക്കു​ന്ന​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​സൂ​ക്ഷി​ക്കാ​റു​ണ്ട്.​ ​വി​ശാ​ല​മാ​യ​ ​ചി​ന്താ​ഗ​തി​യാ​ണ്.​ ​എ​ല്ലാം​ ​സ്വീ​ക​രി​​​ക്കാ​ൻ​ ​പാ​ക​മാ​യ​താ​ണ് ​മ​ന​സ് .​ ​സ​ന്തോ​ഷ​ത്തെ​യും​ ​വി​​​ഷ​മ​ത്തെ​യും​ ​ഒ​രേ​പോ​ലെ​ ​കാ​ണു​ന്നു.​ചി​​​രി​​​ ​എ​പ്പോ​ഴും​ ​എ​ന്റെ​ ​കൂ​ടെ​ത്ത​ന്നെ​യു​ണ്ട്.
ല​ണ്ട​നി​ലും​ ​യു.​എ​സി​ലും​ ​ജീ​വി​ച്ച​പ്പോ​ൾ​ ​തി​രി​ച്ചു​വ​രാൻ മും​ബ​യ് ​ന​ഗ​രം​ ​എ​ത്ര​ ​പ്രാ​വ​ശ്യം​ ​വി​ളി​ച്ചു?
മും​ബ​യി​ലാ​ണ് ​എ​ന്റെ​ ​വേ​രു​ക​ൾ.​ ​ജ​നി​ച്ച​തും​ ​വ​ള​ർ​ന്ന​തും​ ​മും​ബ​യി​ൽ.​ ​ചെ​മ്പൂ​രി​ൽ​ ​പ​പ്പ​യും​ ​അ​മ്മ​യും​ ​ബാ​ന്ദ്ര​യി​ൽ​ ​ഞ​ങ്ങ​ളും​ ​താ​മ​സി​ക്കു​ന്നു.​ ​അ​മ്മ​യു​ടെ​ ​നാ​ട് ​തി​രു​വ​ല്ല​ ​ആ​ണ്.​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ൾ​ ​എ​ല്ലാ​വ​രും​ ​മും​ബ​യി​ൽ​ത്ത​ന്നെ.​ ​തി​രി​ച്ചു​ ​വ​രു​മെ​ന്ന് ​ക​രു​തി​യി​ല്ല.​ ​സി​രീ​ഷി​ന്റെ​ ​ജോ​ലി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​വ​ന്നു.​ ​പ​പ്പ​യ്ക്കും​ ​അ​മ്മ​യ്ക്കും​ ​പ്രാ​യ​മാ​യ​തി​നാ​ൽ​ ​അ​വ​ർ​ക്ക് ​കൂ​ടു​ത​ൽ​ ​സ്നേ​ഹ​വും​ ​പ​രി​ച​ര​ണ​വും​ ​കൊ​ടു​ക്കേ​ണ്ട​ ​സ​മ​യം.​ ​മ​ക്ക​ൾ​ക്ക് ​ചെ​റി​യ​ ​പ്രാ​യം​ .​ ​അ​വ​ർ​ക്ക് ​പ​പ്പ​യു​ടെ​യും​ ​അ​മ്മ​യു​ടെ​യും​ ​സ്നേ​ഹം​ ​വേ​ണം.​ ​തി​രി​ച്ചും​ ​കൊ​ടു​ക്കു​ക​യും​ ​വേ​ണം.​ ​ആ​ ​ന​ല്ല​ ​ഗു​ണ​ങ്ങ​ൾ​ ​എ​ല്ലാം​ ​ല​ഭി​ച്ചു.​ ​തി​രി​ച്ചു​വ​ന്ന​തി​ൽ​ ​സി​രീ​ഷും​ ​ഞാ​നും​ ​ഏ​റെ​ ​സ​ന്തോ​ഷി​ക്കു​ന്നു.​ ​വേ​ര് ​ആ​ഴ്ന്നു​ ​നി​ൽ​ക്കു​ന്ന​ ​മ​ണ്ണി​ല​ല്ലേ​ ​നി​ൽ​ക്കേ​ണ്ട​ത്.​മും​ബ​യ് ​ന​ഗ​ര​ത്തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ന്ന​ ​സ്വാ​ത​ന്ത്ര്യ​വും​ ​സു​ര​ക്ഷി​ത​ത്വ​വും​ ​മ​റ്റെ​ങ്ങും​ ​ല​ഭി​ക്കി​ല്ല.​ ​വേ​റൊ​രു​ ​ന​ഗ​ര​ത്തി​ൽ​നി​ന്ന് ​വ​രു​ന്ന​വ​ർ​ക്കും​ ​ഗ്രാ​മ​ത്തി​ൽ​ ​നി​ന്ന് ​ആ​ദ്യ​മാ​യി​ ​എ​ത്തു​ന്ന​വ​ർ​ക്കും​ ​ആ​ദ്യം​ ​മും​ബ​യ് ​ന​ഗ​രം​ ​ബു​ദ്ധി​മു​ട്ടാ​യി​ ​തോ​ന്നു​മെ​ങ്കി​ലും​ ​ഇ​വി​ട​ത്തെ​ ​കാ​റ്റ് ​പി​ടി​ച്ചാ​ൽ​ ​പി​ന്നേ​ ​വി​ട്ടു​പോ​വി​ല്ല.
മും​ബ​യി​​​ൽ​ ​ജ​നി​​​ച്ചു​വ​ള​ർ​ന്നി​​​ട്ടും​ ​ബോ​ളി​​​വു​ഡ് സി​​​നി​​​മ​യി​​​ൽ​ ​ഇ​തു​വ​രെ​ ​അ​ഭി​​​ന​യി​​​ച്ചി​ല്ല?
നോ​ക്കെ​ത്താ​ദൂ​ര​ത്ത് ​ക​ണ്ണും​ന​ട്ടി​ൽ​ ​അ​ഭി​ന​യി​ച്ച് ​മൂ​ന്നു​വ​ർ​ഷം​ ​സി​​​നി​​​മ​യി​​​ൽ​ ​സ​ജീ​വ​മാ​യി​​​ ​നി​​​ന്നു.​ ​ആ​ ​സ​മ​യ​ത്ത് ​നാ​ല് ​ഹി​​​ന്ദി​​​ ​ചി​​​ത്ര​ങ്ങ​ളി​ൽ​ ​നി​ന്ന് ​അ​വ​സ​രം​ ​ല​ഭി​ച്ചു.​ ​അ​പ്പോ​ൾ​ ​തെ​ന്നി​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ഏ​റെ​ ​തി​ര​ക്കു​ണ്ട്.​ ​അ​വി​ടെ​ ​ന​ല്ല​ ​പ്ര​ശ​സ്തി​യും​ ​സ്ഥാ​ന​വും​ ​ല​ഭി​ക്കു​ന്ന​തി​നാ​ൽ​ ​അ​ത് ​ഉ​പേ​ക്ഷി​ച്ച് ​ബോ​ളി​വു​ഡി​ൽ​ ​പോ​വാ​ൻ​ ​ആ​ഗ്ര​ഹം​ ​തോ​ന്നി​യി​ല്ല.​ ​വി​വാ​ഹ​ത്തി​ന് ​അ​ല്പം​ ​മു​ൻ​പാ​ണ് ​മേ​നേ​ ​പ്യാ​ർ​ ​കി​യ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​വി​ളി​ച്ച​ത്.​ബോ​ളി​വു​ഡ് ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്ന​തി​നേ​ക്കാ​ൾ​ ​കു​ടും​ബ​ജീ​വി​ത​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കി.​ ​ബോ​ളി​വു​ഡ് ​സി​നി​മ​ ​ചെ​യ്യാ​ൻ​ ​ഇ​പ്പോ​ഴും​ ​ആ​ഗ്ര​ഹ​മി​ല്ല.​ ​എ​ന്നാ​ൽ​ ​ന​ല്ല​ ​ഒ​രു​ ​അ​വ​സ​രം​ ​വ​ന്നാ​ൽ​ ​ചെ​യ്യും.​ ​ഇ​പ്പോ​ൾ​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​ര​ങ്ങ​ൾ​ ​ഹി​ന്ദി​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ഞാ​ൻ​ ​അ​ഭി​ന​യി​ച്ച​ ​തെ​ലു​ങ്ക് ​ചി​ത്ര​ങ്ങ​ളി​ൽ​ ​ബോ​ളി​വു​ഡ് ​താ​ര​ങ്ങ​ളു​ണ്ട്.​ഭാ​ഷാ​ഭേ​മി​ല്ലാ​തെ​ ​സ​ഞ്ച​രി​ക്കാ​ൻ​ ​ഒ​രു​ ​ന​ല്ല​പാ​ലം​ ​പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.
സെ​റീ​ന​ ​എ​ന്ന് ​വി​ളി​ക്കു​ന്ന​വ​ർ​ ​
ഇ​പ്പോ​ഴു​മു​ണ്ടോ?

ഞാ​ൻ​ ​ഇ​പ്പോ​ഴും​ ​സെ​റീ​ന​ ​ത​ന്നെ​ .​ ​സെ​റീ​ന​ ​എ​ന്റെ​ ​കൂ​ടെ​ ​ജ​നി​ച്ചു​വ​ള​ർ​ന്ന​ ​ആ​ളാ​ണ്.​ ​സി​നി​മ​യ്ക്ക് ​പു​റ​ത്തു​ള്ള​ ​സു​ഹൃ​ത്തു​ക​ൾ​ ​സെ​റീ​ന​ ​എ​ന്ന് ​വി​ളി​ക്കു​ന്നു.​ ​അ​വ​ർ​ക്ക് ​ന​ദി​യ​യെ​ ​അ​റി​യി​ല്ല.​ഞാ​ൻ​ ​എ​ന്നെ​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തും​ ​സെ​റീ​ന​യാ​യാ​ണ്.​ ​
സി​നി​മ​യി​ൽ​ ​മാ​ത്രം​ ​ആ​ണ് ​ന​ദി​യ.​ ​സെ​റീ​ന​യു​ടെ​യും​ ​ന​ദി​യയു​ടെ​യും​ ​ജീ​വി​തം​ ​ര​ണ്ടാ​ണ്.​ഫാ​സി​ൽ​ ​സാ​റി​ന്റെ​ ​സ​ഹോ​ദ​ര​ൻ​ ​നാ​സ​ർ​ ​അ​ങ്കി​ളി​ന്റെ​ ​ഭാ​ര്യ​ ​നീ​സ​ ​ആ​ന്റി​ ​ആ​ണ് ​ന​ദി​യ​ ​എ​ന്ന​ ​പേ​ര് ​നി​ർ​ദ്ദേ​ശി​ച്ച​ത്.​ ​മൈ​ ​ഡ്രീം​ ​കം​ ​ട്രൂ​ ​എ​ന്ന് ​ചി​ല​ ​ആ​ളു​ക​ൾ​ ​പ​റ​യാ​റു​ണ്ട്.​ ​ഞാ​ൻ​ ​അ​ങ്ങ​നെ​ ​പോ​ലും​ ​സ്വ​പ്നം​ ​ക​ണ്ടി​ല്ല.​എ​ന്നി​ട്ടും​ ​സി​നി​മ​യി​ൽ​ ​എ​ത്തി.​ ​അ​ന്ന് ​മും​ബ​യ് ​ജെ.​ജെ.​ ​സ്കൂ​ൾ​ ​ഒ​ഫ് ​ആ​ർ​ട്സി​ൽ​ ​ര​ണ്ടാം​വ​ർ​ഷം​ ​വി​ദ്യാ​ർ​ത്ഥി.​ ​യു​ ​എ​സി​ൽ​ ​എ​ത്തി​യ​പ്പോ​ൾ​ ​ര​ണ്ടു​വ​ർ​ഷ​ത്തെ​ ​ന്യൂ​സ് ​ആ​ൻ​ഡ് ​ബ്രോ​ഡ് ​കാ​സ്റ്റിം​ഗ് ​കോ​ഴ്സ് ​ചെ​യ്തു.​ ​അ​വി​ടെ​ ​ഒ​രു​ ​ജോ​ലി​ ​ചെ​യ്യു​ക​ ​എ​ന്ന​ത​ല്ല​ ​ഞാ​ൻ​ ​ബി​സി​യാ​ക​ണ​മെ​ന്ന് ​സി​രീ​ഷ് ​ആ​ഗ്ര​ഹി​ച്ചു.
2020​ ​ജീ​വി​ത​ത്തി​ന് ​ന​ൽ​കി​യ​ ​പാ​ഠം,​ ​കാ​ഴ്ച​ക​ൾ​ ​എ​ന്താ​ണ്?
ക്ഷ​മ​ ​എ​ന്ന​ത് ​മ​നു​ഷ്യ​ൻ​ ​പ​ഠി​ച്ചു.​ ​മ​റ്റൊ​രാ​ളെ​ ​ആ​ശ്ര​യി​ക്കാ​തെ​ ​ജീ​വി​ക്കാ​ൻ​ ​ക​ഴി​യു​മെ​ന്ന് ​പ​ഠി​ക്കാ​നും​ ​സാ​ധി​ച്ചു.​ ​വീ​ട്ടി​ൽ​ ​ഇ​പ്പോ​ൾ​ ​സ​ഹാ​യി​ക​ളാ​രു​മി​ല്ല.​ ​എ​ല്ലാം​ ​ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രും​ ​ചേ​ർ​ന്ന് ​ചെ​യ്യാ​ൻ​ ​തു​ട​ങ്ങി.​ ​ ​ആ​ളു​ക​ളെ​ ​തി​രി​ച്ച​റി​യാ​ൻ​ ​ക​ഴി​ഞ്ഞു.​ഒ​പ്പം​ ​ഉ​ള്ള​വ​ർ,​ ​സ്നേ​ഹി​ക്കു​ന്ന​വ​ർ,​ ​സ​ഹാ​യി​ക്കു​ന്ന​വ​ർ​ ​എ​ല്ലാ​വ​രെ​യും​ ​തി​രി​ച്ച​റി​യാ​ൻ​ ​സാ​ധി​ച്ചു.​ ​മാ​താ​പി​താ​ക്ക​ളെ​ ​കാ​ണാ​ൻ​ ​ക​ഴി​യാ​ത്ത​ ​സ​മ​യ​മാ​യി​രു​ന്നു.​ ​ഇൗ​ ​ഘ​ട്ട​ത്തി​ലൂ​ടെ​ ​ക​ട​ന്നു​പോ​യ​ ​ഒ​രു​പാ​ട് ​മ​ക്ക​ളു​ണ്ട്.​ ​ചി​ല​ത് ​ന​മു​ക്ക് ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യി​ല്ലെ​ന്നും​ ​വെ​റും​ ​നി​സ​ഹാ​യ​ക​രാ​ണ് ​മ​നു​ഷ്യ​നെ​ന്ന​ ​തി​രി​ച്ച​റി​വും​ ​ല​ഭി​ച്ചു.​പ​ല​രും​ ​ക​ണ്ണ് ​തു​റ​ന്നു.​ ​തി​രി​ച്ച​റി​ഞ്ഞ​വ​ർ​ ​അ​ത് ​മ​റ​ന്നു​പോ​കാ​തെ​ ​ജീ​വി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക.
സ​മൂ​ഹ​മാ​ദ്ധ്യ​മ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യ​തും​ ​ഇൗ​ ​സ​മ​യ​ത്താ​ണ്.​ ​ഇതി​ന്റെ ​ഭാ​ഗ​മാ​വ​ണോ​ ​വേ​ണ്ട​യോ​ ​എ​ന്ന് ​കു​റേ​നാ​ൾ​ ​ആ​ലോ​ചി​ച്ചി​ട്ടു​ണ്ട്.​
പു​തി​യ​ ​സി​നി​മ​യി​ലെ​ല്ലാം​ ​അ​മ്മ​ ​വേ​ഷ​ത്തി​ൽ​ ​തി​ള​ങ്ങു​ക​യാ​ണ​ല്ലേ?
മാം​ ​എ​ന്നാ​ണ് ​ എല്ലാവരും വി​ളി​ക്കു​ന്ന​ത്.​ ​​ ​ത​മാ​ശ​ ​പ​റ​ഞ്ഞു​ ​അ​വ​ർ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്നു.​ ​അ​വ​രു​ടെ​ ​പ്രാ​യ​മു​ള്ള​ ​ആ​ളെ​പോ​ലെ​ ​കാ​ണു​ന്നു.​ഞാ​ൻ​ ​അ​ത് ​ഏ​റെ​ ​ആ​സ്വ​ദി​ക്കു​ക​യും​ ​ചെ​യ്യു​ന്നു.​ ​പ്ര​ഭാ​സി​ന്റെ​ ​അ​മ്മ​യു​മാ​യി.​കീ​ർ​ത്തി​യോ​ടൊ​പ്പം​ ​അ​ഭി​ന​യി​ക്കു​മ്പോ​ൾ​ ​സം​സാ​രി​ക്കാ​ൻ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.​മേ​ന​ക​ ​എ​ന്റെ​ ​പ്രി​യ​ ​സു​ഹൃ​ത്താ​ണ്.​അ​മ്മ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ആ​ണ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും​ ​എ​ല്ലാ​വ​രും​ ​ന​ല്ല​ ​സു​ഹൃ​ത്തു​ക്ക​ൾ.
കു​ടും​ബ​ ​ജീ​വി​ത​ത്തി​ന് ​പ്രാ​ധാ​ന്യം​ ​ന​ൽ​കാ​ൻ​ ​പ്ര​ത്യേ​കം​ ​ശ്ര​ദ്ധി​ച്ച​ല്ലേ?
വി​വാ​ഹ​ത്തി​ന് ​മു​ൻ​പേ​ ​സി​രീ​ഷി​നെ​ ​അ​റി​യാം.​സി​നി​മ​യി​ൽ​ ​പ്ര​ശ​സ്തി​യി​ൽ​ ​നി​ൽ​ക്കു​മ്പോ​ഴാ​ണ് ​വി​വാ​ഹ​മെ​ന്നും​ ​പ്രേ​ക്ഷ​ക​ർ​ ​കാ​ണാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും​ ​പ​റ​ഞ്ഞു​ ​സി​രീ​ഷ് ​ന​ൽ​കി​യ​ ​പ്രോ​ത്സാ​ഹ​ന​ത്തി​ലാ​ണ് ​എം.​ ​കു​മ​ര​ൻ​ ​ചെ​യ്ത​ത്.​അ​മേ​രി​ക്ക​ൻ​ ​ക​മ്പ​നി​യു​ടെ​ ​ഇ​ന്ത്യ​ൻ​ ​വി​ഭാ​ഗ​ത്തി​ലാ​ണ് ​സി​രീ​ഷി​ന് ​ജോ​ലി.​മൂ​ത്ത​മ​ക​ൾ​ ​സ​ന​ത്തി​ന് 24​ ​വ​യ​സാ​യി.​ ​ന്യൂ​യോ​ർ​ക്കി​ൽ​ ​ഡി​സ്‌​ക​വ​റി​ ​ചാ​ന​ലി​ൽ​ ​ഡി​ജി​റ്റ​ൽ​ ​സെ​യി​ൽ​സ് ​ആ​ൻ​ഡ് ​മാ​ർ​ക്ക​റ്റിം​ഗ് ​വി​ഭാ​ഗ​ത്തി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നു.​ ​ഇ​ള​യ​ ​മ​ക​ൾ​ ​ജാ​ന​ ​ബോസ്റ്റണി​ൽ​ ബി​സി​ന​സ് ​ആ​ൻ​ഡ് ​ഇ​ന്റ​ർ​പ്രെ​ണ​റർ​ ​ര​ണ്ടാം​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി.​ ​സി​നി​മ​യോ​ട് ​ര​ണ്ടു​പേ​ർ​ക്കും​ ​താ​ത്പ​ര്യ​മി​ല്ല.​ ​അ​വ​രു​ടെ​ ​ചി​ന്ത​ക​ളും​ ​വേ​റി​ട്ട​ത്.​അ​വ​രി​ൽ​നി​ന്ന് ​കു​റെ​ ​ന​ല്ല​ ​കാ​ര്യം​ ​പ​ഠി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​അ​വ​ർ​ക്ക് ​ന​ല്ല​ ​അ​ച്ഛ​ന​മ്മ​മാ​രെ​ ​കി​ട്ടി.​ ​എ​നി​ക്ക് ​സ്നേ​ഹ​നി​ധി​യാ​യ​ ​ഭ​ർ​ത്താ​വി​നെ​യും​.​ ​സെ​റീ​ന​ ​മൊ​യ്തു​ ​ഭാ​ഗ്യ​വ​തി​ ​ആ​ണ് .​സ​ന​ത്തി​ന് ​എ​ന്റെ​ ​ഛാ​യ​യു​ണ്ട്.​മൂ​ന്നു​ ​പേ​രും​ ​യാ​ത്ര​ ​പ്രി​യ​രാ​ണ്.​ ​അ​വ​ർ​ക്കൊ​പ്പം​ ​എ​ത്താ​ൻ​ ​എ​നി​ക്ക് ​ക​ഴി​യി​ല്ല.​ലോ​ക് ​ഡൗ​ൺ​ ​യാ​ത്ര​യ്ക്ക് ​ഇ​ട​വേ​ള​ ​വ​രു​ത്തി.​ ​ക്രി​സ്‌​മ​സി​ന് ​സ​ന​വും​ ​ജാ​ന​യും​ ​എ​ത്തും.​അ​വ​രു​ടെ​ ​വ​ര​വി​ന് ​വേ​ണ്ടി​ ​കാ​ത്തി​രി​ക്കു​ന്നു.​ ​മ​റാ​ത്തി​ ​ആ​ണ് ​വീ​ട്ടി​ൽ​ ​സം​സാ​രി​ക്കു​ന്ന​ത്.​സി​രീ​ഷി​ന് ​ആ​കെ​ ​അ​റി​യു​ന്ന​ ​ഒ​രു​ ​മ​ല​യാ​ളം​ ​വാ​ക്കു​ണ്ട്.​ ​'​പി​ന്നേ​".

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NADIYA MOITHU
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.