സൈബീരിയ: എല്ലാവരും സ്കൂളിൽ പോകുന്നതിന് മുമ്പാണ് കുളിയ്ക്കുന്നതെങ്കിൽ സൈബീരിയയിലെ ഒരു കിന്റർഗാർട്ടനിൽ അത് നേരെ തിരിച്ചാണ്. ഇവിടെ പഠിക്കുന്ന കുട്ടികൾ എല്ലാ ദിവസവും ക്ലാസിൽ എത്തിയശേഷം ഐസ് വെള്ളത്തിൽ കുളിയ്ക്കണം. താപനില 25 സെൽഷ്യസിൽ കുറയാത്ത കാലത്തോളം കുട്ടികള്‍ ഈ ഐസ് വെള്ളത്തിൽ കുളിയ്ക്കണം. ലിറ്റിൽ സൈബീരിയൻസ് നീരാവിയിലുള്ള സ്നാനത്തിന് ശേഷം ഐസ് വെള്ളത്തിൽ കുളിക്കാറുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വക്താവ് ക്രാസ്നോയാർസ്ക് പറഞ്ഞു. സൈബീരിയയിൽ കിന്റർഗാർട്ടനിൽ പഠിക്കുന്ന കുട്ടികളെ സൈബീരിയ ചോക്ക് അല്ലെങ്കിൽ ലിറ്റിൽ സൈബീരിയൻ എന്നാണ് വിളിക്കുന്നത്.
തണുത്ത വെള്ളത്തിൽ കുളിക്കുന്ന കുട്ടികൾക്ക് പകർച്ചവ്യാധികളൊന്നും പിടിപെടില്ലെന്നാണ് അദ്ധ്യാപകനായ ല്യുബോവ് ഡാനിൽറ്റ്സോവയുടെ വാദം. 'ഐസ് വെള്ളത്തിൽ കുളിക്കുന്ന കുട്ടികൾ കൂടുതൽ വിവേകമുള്ളവരും സമതുലിതരും ശുഭാപ്തിവിശ്വാസികളുമാണ്. കുട്ടികൾ എന്നും രാവിലെ ഇത്തരത്തിൽ കുളിക്കുന്നുണ്ട്. ആരെയും ഇതിനായി നിർബന്ധിക്കാറില്ല', പ്രീ സ്കൂൾ അദ്ധ്യാപകനും നീന്തൽ പരിശീലകനുമായ ഒക്സാന കബോട്കോ പറഞ്ഞു.
പരിശീലനത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങളിൽ മിക്ക കുട്ടികളും വളരെ ആവേശത്തോടെ തണുപ്പിനെ വകവെയ്ക്കാതെ കുളിച്ചുല്ലസിക്കുന്നത് കാണാം.