റിയാദ്: ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരമായി സൗദിയിലെ മദീന തിരഞ്ഞെടുത്ത് ലോകാരോഗ്യ സംഘടന. ഈ നേട്ടത്തിന് ആവശ്യമായ എല്ലാ ആഗോള മാനദണ്ഡങ്ങളും മദീന പാലിക്കുന്നുണ്ടെന്ന് ഡബ്ലിയു.എച്ച്.ഒ അറിയിച്ചു. സാമൂഹിക - ഭൗതിക സാഹചര്യങ്ങൾ ജനങ്ങൾക്കായി വികസിപ്പിക്കുകയും
അവ എല്ലായ്പ്പോഴും മെച്ചപ്പെടുത്തുകയും ജനങ്ങൾക്ക് അവ തുല്യമായി ലഭ്യമാക്കുകയും ചെയ്യുന്നതാണ് ആരോഗ്യമുള്ള നഗരത്തിന്റെ പ്രധാന ലക്ഷണമെന്ന് ഡബ്ലിയു.എച്ച്.ഒ പറയുന്നു.
ഡബ്ല്യിയു.എച്ച്.ഒയുടെ ആരോഗ്യ നഗര പദ്ധതിയിൽ അംഗീകരിച്ച രണ്ട് ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ആദ്യത്തെ നഗരമാണ് മദീന.