ഡമാസ്കസ്: ഇസ്രയേലിന്റെ യുദ്ധവിമാനങ്ങൾ സിറിയയിൽ നടത്തിയ മിസൈലാക്രമണത്തിൽ രണ്ടു കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. ഒരു കുടുംബത്തിലെ അംഗങ്ങളാണിവർ. 4 പേർക്കു പരുക്കേറ്റു. മൂന്നു വീടുകളും തകർന്നു. അമേരിക്കൻ പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റതിനുശേഷം ഇസ്രയേൽ നടത്തുന്ന ആദ്യ ആക്രമണമാണിത്.